Facebook Pixel {العنوان: سلسلة} | {اسم المغناطيس: سلسلة} - {الفئة: سلسلة} - اقرأ هذه القصة على Magzter.com

يحاول ذهب - حر

ഗ്രാമീണ കഥാപാത്രമാവാൻ കലാഭവൻ ഷാജോൺ

July 01, 2022

|

Nana Film

കഠിനാധ്വാനത്തിലൂടെ വളർന്നു വന്ന കലാഭവൻ ഷാജോൺ മലയാള സിനിമയിലെ മുഖ്യധാരയിൽ അറിയപ്പെടുന്ന നടനും, കഥാകൃത്തും, സംവിധായകനുമായി വളരുകയായിരുന്നു.

-  എം.എസ്.ദാസ് മാട്ടുമന്ത

ഗ്രാമീണ കഥാപാത്രമാവാൻ കലാഭവൻ ഷാജോൺ

മൈ ഡിയർ കരടിയിൽ കലാഭവൻ മണിയുടെ ഡ്യൂപ്പാവാൻ കലാഭവൻ ഷാജോണിന്റെ പേര് നിർദ്ദേശിച്ചത് കോട്ടയം നസീറാണ്. മിമിക്രിയിൽ നിറഞ്ഞുനിൽക്കുമ്പോഴും സിനിമ ഒരുതരം പാഷനായി കൊണ്ടുനടന്ന കലാഭവൻ ഷാജോൺ തനിക്ക് ലഭിച്ച ഓഫർ ആഹ്ലാദത്തോടെ സ്വീകരിച്ചു. ചാക്കിൽ പ്രത്യേകം തയ്യാറാക്കിയ കരടിയുടെ രൂപത്തിലുള്ള കറുത്ത വസ്ത്രവും, മുഖം മുഴുവൻ കാണാത്ത തരത്തിലുള്ള മാസ്കുമണിഞ്ഞാണ് കലാഭവൻ മണിയുടെ ഡ്യൂപ്പായി ക്യാമറയുടെ മുന്നിലെത്തിയത്. ഷൂട്ടിംഗ് ദിവസങ്ങളിൽ പൊരിവെയിലത്ത് ബൈക്ക് ഓടിച്ചതിനു പുറമെ ഫൈറ്റ് ചെയ്യേണ്ടിയും വന്നു. ഒന്നോ രണ്ടോ ദിവസമല്ല. നാൽപ്പത് ദിവസമാണ് സ്വന്തം മുഖം ക്യാമറയുടെ മുന്നിൽ കാണിക്കാതെ കലാഭവൻ ഷാജോൺ കരടിയായി അഭിനയിച്ചത്. ഒരു നട്ടുച്ച നേരത്ത് ചുട്ടു പൊള്ളുന്ന കടുത്ത വെയിലിൽ ഉരുകിയൊലിച്ച് കലാഭവൻ ഷാജോൺ കരടിയുടെ വേഷം അഴിച്ചു മാറ്റിയപ്പോൾ പൊട്ടിക്കരഞ്ഞു.

അങ്ങനെ, കഠിനാധ്വാനത്തിലൂടെ വളർന്നു വന്ന കലാഭവൻ ഷാജോൺ മലയാള സിനിമയിലെ മുഖ്യധാരയിൽ അറിയപ്പെടുന്ന നടനും, കഥാകൃത്തും, സംവിധായകനുമായി വളരുകയായിരുന്നു. ഹാസ്യനടനെന്ന ലേബലിൽ നിന്നും വഴിമാറി ശക്തമായ ക്യാരക്ടർ വേഷങ്ങളിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയാണ് കലാഭവൻ ഷാജോൺ ബ്രദേഴ്സ് ഡേയിലൂടെ മലയാളത്തിലെ അറിയപ്പെടുന്ന സംവിധായകനായത്.

ചെറുപ്പം മുതൽക്കേ സിനിമാനടനാവണമെന്ന ആഗ്രഹം മനസ്സിൽ കൊണ്ടുനടന്ന കലാഭവൻ ഷാജോൺ മിമിക്രിയിലൂടെയാണ് ആദ്യമായി പൊതുവേദിയിലെത്തിയത്. മംഗളം മിമിക്സിലൂടെ അമച്വർ മിമിക്സ് രംഗത്ത് സജീവമായ കലാഭവൻ ഷാജോൺ ജോക്സ് ഇന്ത്യയിലൂടെ കടന്നുവന്ന് 1995 ലാണ് കലാഭവനിലെത്തിയത്. സ്വാഭാവികമായും സ്വന്തം പേരിനൊപ്പം കലാഭവന്റെ പേരും പതിഞ്ഞു.

പതിമൂന്ന് വർഷം മുൻപ് പുറത്തിറങ്ങിയ ദൃശ്യത്തിലെ പോലീസുകാരനായ സഹദേവനെന്ന കഥാപാത്രം കലാഭവൻ ഷാജോണിന്റെ ജീവിതത്തിൽ സൃഷ്ടിച്ച വിസ്മരിക്കാനാവാത്ത ചില പ്രതികരണങ്ങൾ ഇങ്ങനെയായിരുന്നു.

മൈ ബോസ്സിന്റെ ഡബ്ബിംഗ് സമയത്താണ് സംവിധായകൻ ജീത്തുജോസഫ് ദൃശ്യത്തിന്റെ സ്ക്രിപ്റ്റ് ഷാജോണിന് വായിക്കാൻ കൊടുത്തത്. സ്ക്രിപ്റ്റ് വായിച്ചുകഴിഞ്ഞപ്പോൾ പോലീസുകാരൻ സഹദവനായി ഷാജോൺ അഭിനയിക്കണമെന്ന് ജീത്തുജോസഫ് പറഞ്ഞപ്പോൾ കോമഡി വേഷങ്ങൾ മാത്രം ചെയ്തിരുന്ന കലാഭവൻ ഷാജോൺ ശരിക്കും ഞെട്ടി. ദൃശ്യത്തിന്റെ കഥ കേട്ട മമ്മൂട്ടിയും മോഹൻലാലും നെഗറ്റീവ് ക്യാരക്ടറായ സഹദേവനാവുന്നത് കലാഭവൻ ഷാജോണാണെന്നറിഞ്ഞപ്പോൾ പോസിറ്റീവായ മറുപടിയാണ് പറഞ്ഞത്.

المزيد من القصص من Nana Film

Nana Film

Nana Film

Trending New Trends

2005 ൽ കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലൂടെ ബേബി നയൻതാര മലയാള സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ചു. അതിനുശേഷം അനേകം ചിത്രങ്ങളിൽ അഭിനയിച്ച് ഇപ്പോൾ നായികയാകുന്ന നയൻതാരയുടെ വിശേഷങ്ങളിലേക്ക്....

time to read

2 mins

June 1-15, 2026

Nana Film

Nana Film

അല്ലു അർജുനൊപ്പം വീണ്ടും പൂജ

തമിഴിലെ മുൻനിര സംവിധായകനായ അറ്റ്ലിയും, തെലുങ്ക് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ അലു അർജുനും ആദ്യമായി ഒന്നിച്ചൊരുക്കുന്ന ചിത്രമാണ് “രാക്ക

time to read

1 min

June 1-15, 2026

Nana Film

Nana Film

ഭരതനാട്യം ടു മോഹിനിയാട്ടം

ജിവിനും ജിനിലും ഹാപ്പിയാണ്

time to read

1 mins

May 16-31, 2026

Nana Film

Nana Film

മധുബാലയായി സാറാ അർജുൻ

തമിഴിൽ എ.എൽ.വിജയ് സംവിധാനം ചെയ്ത \"ദൈവത്തിരുമകൾ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച നടിയാണ് സാറ അർജുൻ.

time to read

1 min

May 16-31, 2026

Nana Film

Nana Film

വീണ്ടും ജോഷി- ജോജുജോർജ്ജ് കൂട്ടുകെട്ട്

\"2018', “മാളികപ്പുറം' തുടങ്ങിയ സൂപ്പർഹിറ്റുകൾക്കുശേഷം കാവ്യ ഫിലിം കമ്പനി ഒരുക്കുന്ന ഈ ചിത്രത്തിന് പിന്നിൽ വമ്പൻ സാങ്കേതിക നിരയാണുള്ളത്

time to read

1 min

May 16-31, 2026

Nana Film

Nana Film

അവാർഡ് തിളക്കത്തിൽ ബോളിവുഡ്ഡിലേക്ക്

അഭിനയത്തിൽ അവസരം ലഭിച്ചാൽ തീർച്ചയായും പരീക്ഷിക്കുമെന്നും സേബ കൂട്ടിച്ചേർത്തു

time to read

1 min

May 16-31, 2026

Nana Film

Nana Film

സിനിമ ഓർഗാനിക്കായി വന്നതാണ്

കാവൽ എന്ന സിനിമയുടെ സംവിധായകൻ ജിതിൻ കെ. ജോസ് തന്റെ സിനിമായാത്രകളെക്കുറിച്ച് അൽപ്പനേരം നാനയോടൊപ്പം.

time to read

1 mins

May 16-31, 2026

Nana Film

Nana Film

മോളിവുഡ് ടൈംസ്

യുവനടൻ നസ്സിനെ നായകനാക്കി മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്' എന്ന ചിത്രത്തിനുശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് \"മോളിവുഡ് ടൈംസ്.

time to read

1 min

May 16-31, 2026

Nana Film

Nana Film

അച്യുത അവതാരം

കന്നഡയിലെ പ്രമുഖ എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ പുനിത് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് \"അച്യുത അവതാരം

time to read

1 min

May 16-31, 2026

Nana Film

Nana Film

നേരെ ചൊവ്വ

തുടർച്ചയായ ഹിറ്റുകൾക്കു ശേഷം വ്യത്യസ്തമായ പ്രമേയങ്ങളുമായി കുഞ്ചാക്കോ ബോബൻ തന്റെ കരിയറിലെ മികച്ച സമയത്തിലൂടെയാണ് കടന്നുപോകുന്നത്.

time to read

1 min

May 16-31, 2026

Translate

Share

-
+

Change font size