ഗ്രാമീണ കഥാപാത്രമാവാൻ കലാഭവൻ ഷാജോൺ
Nana Film|July 01, 2022
കഠിനാധ്വാനത്തിലൂടെ വളർന്നു വന്ന കലാഭവൻ ഷാജോൺ മലയാള സിനിമയിലെ മുഖ്യധാരയിൽ അറിയപ്പെടുന്ന നടനും, കഥാകൃത്തും, സംവിധായകനുമായി വളരുകയായിരുന്നു.
എം.എസ്.ദാസ് മാട്ടുമന്ത
ഗ്രാമീണ കഥാപാത്രമാവാൻ കലാഭവൻ ഷാജോൺ

മൈ ഡിയർ കരടിയിൽ കലാഭവൻ മണിയുടെ ഡ്യൂപ്പാവാൻ കലാഭവൻ ഷാജോണിന്റെ പേര് നിർദ്ദേശിച്ചത് കോട്ടയം നസീറാണ്. മിമിക്രിയിൽ നിറഞ്ഞുനിൽക്കുമ്പോഴും സിനിമ ഒരുതരം പാഷനായി കൊണ്ടുനടന്ന കലാഭവൻ ഷാജോൺ തനിക്ക് ലഭിച്ച ഓഫർ ആഹ്ലാദത്തോടെ സ്വീകരിച്ചു. ചാക്കിൽ പ്രത്യേകം തയ്യാറാക്കിയ കരടിയുടെ രൂപത്തിലുള്ള കറുത്ത വസ്ത്രവും, മുഖം മുഴുവൻ കാണാത്ത തരത്തിലുള്ള മാസ്കുമണിഞ്ഞാണ് കലാഭവൻ മണിയുടെ ഡ്യൂപ്പായി ക്യാമറയുടെ മുന്നിലെത്തിയത്. ഷൂട്ടിംഗ് ദിവസങ്ങളിൽ പൊരിവെയിലത്ത് ബൈക്ക് ഓടിച്ചതിനു പുറമെ ഫൈറ്റ് ചെയ്യേണ്ടിയും വന്നു. ഒന്നോ രണ്ടോ ദിവസമല്ല. നാൽപ്പത് ദിവസമാണ് സ്വന്തം മുഖം ക്യാമറയുടെ മുന്നിൽ കാണിക്കാതെ കലാഭവൻ ഷാജോൺ കരടിയായി അഭിനയിച്ചത്. ഒരു നട്ടുച്ച നേരത്ത് ചുട്ടു പൊള്ളുന്ന കടുത്ത വെയിലിൽ ഉരുകിയൊലിച്ച് കലാഭവൻ ഷാജോൺ കരടിയുടെ വേഷം അഴിച്ചു മാറ്റിയപ്പോൾ പൊട്ടിക്കരഞ്ഞു.

അങ്ങനെ, കഠിനാധ്വാനത്തിലൂടെ വളർന്നു വന്ന കലാഭവൻ ഷാജോൺ മലയാള സിനിമയിലെ മുഖ്യധാരയിൽ അറിയപ്പെടുന്ന നടനും, കഥാകൃത്തും, സംവിധായകനുമായി വളരുകയായിരുന്നു. ഹാസ്യനടനെന്ന ലേബലിൽ നിന്നും വഴിമാറി ശക്തമായ ക്യാരക്ടർ വേഷങ്ങളിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയാണ് കലാഭവൻ ഷാജോൺ ബ്രദേഴ്സ് ഡേയിലൂടെ മലയാളത്തിലെ അറിയപ്പെടുന്ന സംവിധായകനായത്.

ചെറുപ്പം മുതൽക്കേ സിനിമാനടനാവണമെന്ന ആഗ്രഹം മനസ്സിൽ കൊണ്ടുനടന്ന കലാഭവൻ ഷാജോൺ മിമിക്രിയിലൂടെയാണ് ആദ്യമായി പൊതുവേദിയിലെത്തിയത്. മംഗളം മിമിക്സിലൂടെ അമച്വർ മിമിക്സ് രംഗത്ത് സജീവമായ കലാഭവൻ ഷാജോൺ ജോക്സ് ഇന്ത്യയിലൂടെ കടന്നുവന്ന് 1995 ലാണ് കലാഭവനിലെത്തിയത്. സ്വാഭാവികമായും സ്വന്തം പേരിനൊപ്പം കലാഭവന്റെ പേരും പതിഞ്ഞു.

പതിമൂന്ന് വർഷം മുൻപ് പുറത്തിറങ്ങിയ ദൃശ്യത്തിലെ പോലീസുകാരനായ സഹദേവനെന്ന കഥാപാത്രം കലാഭവൻ ഷാജോണിന്റെ ജീവിതത്തിൽ സൃഷ്ടിച്ച വിസ്മരിക്കാനാവാത്ത ചില പ്രതികരണങ്ങൾ ഇങ്ങനെയായിരുന്നു.

മൈ ബോസ്സിന്റെ ഡബ്ബിംഗ് സമയത്താണ് സംവിധായകൻ ജീത്തുജോസഫ് ദൃശ്യത്തിന്റെ സ്ക്രിപ്റ്റ് ഷാജോണിന് വായിക്കാൻ കൊടുത്തത്. സ്ക്രിപ്റ്റ് വായിച്ചുകഴിഞ്ഞപ്പോൾ പോലീസുകാരൻ സഹദവനായി ഷാജോൺ അഭിനയിക്കണമെന്ന് ജീത്തുജോസഫ് പറഞ്ഞപ്പോൾ കോമഡി വേഷങ്ങൾ മാത്രം ചെയ്തിരുന്ന കലാഭവൻ ഷാജോൺ ശരിക്കും ഞെട്ടി. ദൃശ്യത്തിന്റെ കഥ കേട്ട മമ്മൂട്ടിയും മോഹൻലാലും നെഗറ്റീവ് ക്യാരക്ടറായ സഹദേവനാവുന്നത് കലാഭവൻ ഷാജോണാണെന്നറിഞ്ഞപ്പോൾ പോസിറ്റീവായ മറുപടിയാണ് പറഞ്ഞത്.

Diese Geschichte stammt aus der July 01, 2022-Ausgabe von Nana Film.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der July 01, 2022-Ausgabe von Nana Film.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS NANA FILMAlle anzeigen
തിരക്കഥയും കഥാപാത്രവും പ്രധാനം മീന
Nana Film

തിരക്കഥയും കഥാപാത്രവും പ്രധാനം മീന

ഒരു പ്രായം കഴിഞ്ഞാൽ പിന്നെ പെണ്ണുങ്ങൾക്ക് വീട്ടിൽ ഇരിക്കാനേ കഴിയു എന്ന രീതിയിലുള്ള ചിന്തകളെ ഉടയ്ക്കുന്ന ഒരു സിനിമയാണ് \"ആനന്ദപുരം ഡയറീസ്

time-read
2 Minuten  |
May 1-15, 2024
കുടുംബസ്നേഹം നിറഞ്ഞ സ്വർഗം
Nana Film

കുടുംബസ്നേഹം നിറഞ്ഞ സ്വർഗം

ഈ ചിത്രത്തിന്റെ കഥ നടക്കുന്നത് ഈ വീടുകൾ കേന്ദ്രീകരിച്ചാണ്

time-read
1 min  |
May 1-15, 2024
ഹക്കിമിന്റെ നിഷ്കളങ്ക ചിരിക്ക് പിന്നിൽ
Nana Film

ഹക്കിമിന്റെ നിഷ്കളങ്ക ചിരിക്ക് പിന്നിൽ

ഞാൻ ചെയ്ത പെർഫോമൻസ് ബ്ലെസി സാറിന് ഇഷ്ടപ്പെട്ടതു കൊണ്ടാണ് ഞാനിന്ന് ഇവിടെയിരിക്കുന്നത്.

time-read
1 min  |
May 1-15, 2024
വേട്ടയൻ
Nana Film

വേട്ടയൻ

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്കുശേഷം രജനികാന്തിനൊപ്പം ഇതിഹാസ ബോളിവുഡ് ഐക്കൺ അമിതാഭ് ബച്ചൻ സ്ക്രീൻ പങ്കിടുന്ന ഈ ചിത്രത്തിൽ ഫഹദ് ഫാസിലും മഞ്ജുവാര്യരും റാണ ദഗ്ഗുബട്ടിയും സുപ്രധാന വേഷത്തിലെത്തുന്നു

time-read
1 min  |
May 1-15, 2024
സ്വർഗ്ഗത്തിലെ കട്ടുറുമ്പ്
Nana Film

സ്വർഗ്ഗത്തിലെ കട്ടുറുമ്പ്

സുന്ദരമായ ഒരു മലയോര ഗ്രാമമായ നെയ്യാശ്ശേരിയിലെ ഊർജ്ജസ്വലനായ ഒരു അധ്യാപകൻ ജോസിന്റെ വേഷത്തിലാണ് ധ്യാൻ ശ്രീനിവാസൻ എത്തുന്നത്

time-read
1 min  |
April 16-30, 2024
പഴയ കൂട്ടായ്മ ഇന്നില്ല-പൊന്നമ്മ ബാബു
Nana Film

പഴയ കൂട്ടായ്മ ഇന്നില്ല-പൊന്നമ്മ ബാബു

ബംഗ്ലാവിലാണ് ആഷിക് അബു സംവിധാനം ചെയ്യുന്ന \"റൈഫിൾ ക്ലബ്ബ്' എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നത്

time-read
1 min  |
April 16-30, 2024
മലയാള സിനിമയിലെ സയൻസ് ആന്റ് ടെക്നോളജി...
Nana Film

മലയാള സിനിമയിലെ സയൻസ് ആന്റ് ടെക്നോളജി...

സയൻസ് ആന്റ് ടെക്നോളജിക്ക് പ്രാമുഖ്യം നൽകുന്ന സിനിമകളോട് മലയാളിക്ക് എന്തെങ്കിലും വിരക്തിയുണ്ടോ?

time-read
2 Minuten  |
April 16-30, 2024
ഒരു സെൽഫി കഥ
Nana Film

ഒരു സെൽഫി കഥ

ബാലതാരമായി സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ച കൃഷ്ണൻ, ജീവിതത്തിൽ നടൻ, വിദ്യാർത്ഥി, പാചകം, റെസ്റ്റോറന്റ് മുതലാളി എന്നിങ്ങനെ വിവിധ വേഷങ്ങളിൽ തിളങ്ങുന്നു. കൃഷ്ണന്റെ അഭിനയത്തിന്റെ ഒരു സിൽവർ ജൂബിലിക്കഥ ഇടാ...

time-read
1 min  |
April 16-30, 2024
എന്റെ കെട്ടുപ്രായം കഴിഞ്ഞു ആൻഡ്രിയ
Nana Film

എന്റെ കെട്ടുപ്രായം കഴിഞ്ഞു ആൻഡ്രിയ

ബഹുമുഖപ്രതിഭ എന്ന് വിശേഷിപ്പിക്കാം ആൻഡ്രിയായെ. സംഗീതജ്ഞ, ഗായിക, നർത്തകി, അഭിനേത്രി എന്നിങ്ങനെ സിനിമ യിലും എന്റർടെയ്ൻമെന്റ് മേഖലയിലും തന്റെ കഴിവ് പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്ന താരമാണിവർ. ഇടയ്ക്കിടെ കിംവദന്തികളിലും കഥാപാത്രമാകാറുണ്ട്. വളരെ സെലക്ടീവായി മാത്രം കഥാപാത്ര ങ്ങൾ തെരഞ്ഞെടുത്ത് അഭിനയിക്കുന്ന ആൻഡ്രിയാ തന്റെ കാഴ്ചപാടുകളെക്കുറിച്ച് 'നാന'യുമാ യുള്ള അഭിമുഖത്തിലൂടെ വ്യക്തമാക്കുന്നു.

time-read
1 min  |
April 16-30, 2024
കടലിന്റെ കഥയുമായി പെപ്പെ
Nana Film

കടലിന്റെ കഥയുമായി പെപ്പെ

കടലിന്റെ പശ്ചാത്തലത്തിലൂടെ പല ചിത്രങ്ങളും വന്നിട്ടുണ്ടെങ്കിലും ഇത്തരമൊരു റിവഞ്ച് സ്റ്റോറി ഇതാദ്യമാണ്.

time-read
1 min  |
April 16-30, 2024