يحاول ذهب - حر

ചിത്രയോഗം

December 27,2025

|

Manorama Weekly

തോമസ് ജേക്കബ്

- കഥക്കൂട്ട്

ചിത്രയോഗം

ചില ചിത്രങ്ങൾ ക്യാമറയിൽ പകർത്താൻ ആളുണ്ടായില്ലല്ലോ എന്ന ദുഃഖം ആജീവനാന്തം കൊണ്ട് അവസാനിക്കുന്നതല്ല. പുനർജന്മത്തിൽ വിശ്വസിക്കുന്നവർക്ക് അടുത്ത ജന്മത്തിലും സങ്കടപ്പെടാം.

അത്തരമൊരു രംഗമായിരുന്നു 1948 ലെ ഗാന്ധിവധം. ഗാന്ധിജിയുടെ പ്രാർഥന ചിത്രീകരിക്കാൻ ബിർലാമന്ദിരത്തിൽ എന്നും ഫൊട്ടോഗ്രഫർമാർ ഉണ്ടാവുന്നതാണ്. ജനുവരി 30ന് നാലുപേർ ഉണ്ടാകേണ്ടതായി രുന്നു. പക്ഷേ, ഗാന്ധിജിക്കു വെടിയേൽക്കുമ്പോൾ അവരാരും എത്തിയിരുന്നില്ല.

ലോകപ്രശസ്തരായ രണ്ടു ഫൊട്ടോഗ്രഫർമാർ അന്ന് മറ്റു സമയങ്ങളിൽ ഗാന്ധിജിയോടൊപ്പം ഉണ്ടായിരുന്നു. ഫ്രാൻസിൽ നിന്നുള്ള ഇതിഹാസപുരുഷനായ ഹെൻറി കാർതിയെ ബസൺ ആ പകൽ മുഴുവൻ ഗാന്ധിജിയോടൊപ്പമുണ്ടായിരുന്നതാണ്.

അന്നു പകലെടുത്ത ഗാന്ധിചിത്രങ്ങൾ ഗാന്ധിജിയെ കാണിച്ചശേഷം 4.45 ന് ആണ് അദ്ദേഹം ബിർലാമന്ദിറിൽ നിന്നു പോയത്. 5.17ന് ഗാന്ധിജി വെടിയേറ്റു മരിക്കുകയും ചെയ്തു. 1947 ൽ ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടുന്നതു മുതൽ ആറുതവണ ഇന്ത്യയിൽ വരികയും റോക്കറ്റ് യുഗത്തിലേക്കു പ്രവേശിക്കുന്ന ഇന്ത്യ, തിരുവനന്തപുരം തുമ്പയിലെ വിക്ഷേപണത്തറയിലേക്ക് റോക്കറ്റ് ഒരു സൈക്കിളിന്റെ കാരിയറിൽ വച്ചു കൊണ്ടുപോകുന്നതിന്റെ ചിത്രങ്ങളെടുക്കുകയും ചെയ്ത കാർതിയ്ക്ക് തന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ചിത്രം കിട്ടാതെ പോയത് 32 മിനിറ്റിന്റെ വ്യത്യാസത്തിലാണ്. വിലാപയാത്രയുടെയും ഹൃദയസ്പർശിയായ ചിത്രങ്ങളെടുത്ത് അദ്ദേഹത്തിനു തൃപ്തിപ്പെടേണ്ടിവന്നു.

المزيد من القصص من Manorama Weekly

Listen

Translate

Share

-
+

Change font size