يحاول ذهب - حر

കാലം വരുത്തുന്ന മാറ്റം

December 20,2025

|

Manorama Weekly

കഥക്കൂട്ട്

- തോമസ് ജേക്കബ്

കാലം വരുത്തുന്ന മാറ്റം

കാലമേറെ കഴിയുമ്പോൾ കാലികമാവാൻ വേണ്ടി പല സ്ഥാപനങ്ങളും അവരുടെ ലോഗോകൾ പരിഷ്കരിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യാറുണ്ട്.

ഏറെക്കാലമായി മാറ്റമൊന്നുമില്ലാത്ത അടയാളചിഹ്നം കൊക്കകോളയുടേതാണെന്നു തോന്നുന്നു. Coca-Cola എന്നെഴുതുന്ന അക്ഷരങ്ങൾ തന്നെയാണ് അവരുടെ ലോഗോ. 1885 ൽ കമ്പനി തുടങ്ങിയതു മുതൽ Spencerian എന്ന അക്ഷരവടിവിൽത്തന്നെയാണ് ആ എഴുത് പരസ്യരംഗത്തെ അതികായനായ സിൽവർ ഡികുഞ്ഞ 1966ൽ കൊണ്ടു വന്നതാണ് അതിൽ പരസ്യങ്ങളിലെ പെൺകുട്ടി സ്വതന്ത്ര ഇന്ത്യയോളം പഴക്കമുണ്ട് എയർ ഇന്ത്യയുടെ മഹാരാജാവിന്. എയർ ഇന്ത്യയുടെ കൊമേഴ്സ്യൽ ഡയറക്ടർ ബോബി കുക്കയും പരസ്യക്കമ്പനിയായ ജെ. വാൾട്ടർ തോംസന്റെ മുംബൈ ശാഖയിലെ ആർട്ടിന്റ് ഇമോൾ റാവുവും കൂടിയാണ്. മഹാരാജ ലോഗോ തയാറാക്കിയത്.

ദേഹത്തുവരെ പെയിന്റ് വാരിത്തേച്ചു നിൽക്കുന്ന കുസൃതിപ്പയ്യൻ 'ഗട്ടു 'അൻപതു വർഷത്തോളം ഏഷ്യൻ പെയിന്റ്സിന്റെ ചിത്രമായിരുന്നു. കാർട്ടൂണിസ്റ്റ് ആർ.കെ.ലക്ഷ്മൺ സൃഷ്ടിച്ച ഗട്ടുവിനെ ഉപയോക്താക്കൾ പണ്ടത്തെപ്പോലെ ശ്രദ്ധിക്കുന്നില്ലെന്നു തോന്നിയപ്പോൾ 2002 ൽ ഏഷ്യൻ പെയിന്റ്സ് ആ ലോഗോ ഉപേക്ഷിച്ചു.

ബജറ്റ് എയർലൈനായി ആരംഭിച്ച എയർ ഡക്കാൺ അവരുടെ അടയാള ചിത്രമായി സ്വീകരിച്ചത് ആർ. കെ. ലക്ഷ്മൺ ടൈംസ് ഓഫ് ഇന്ത്യ പ്രശ്നത്തിൽ വരച്ചിരുന്ന " സെഡ് ഇറ്റ് പോക്കറ്റ് കാർട്ടൂണിലെ കോമൺമാനെ ആണ്.

المزيد من القصص من Manorama Weekly

Listen

Translate

Share

-
+

Change font size