يحاول ذهب - حر

സ്വപ്നാടനശേഷം

July 05,2025

|

Manorama Weekly

കഥക്കൂട്ട്

- തോമസ് ജേക്കബ്

സ്വപ്നാടനശേഷം

സ്വപ്നംകാണാൻ ഒരുഭാഷ എഴുതാൻ ഇഷ്ടമുള്ള ഭാഷ. അങ്ങനെയുണ്ടോ? സ്വപ്നങ്ങളെപ്പറ്റി ആലോചിച്ചു നോക്കിയാലറിയാം, നാം സ്വപ്നം കാണുന്നത് പല ദിവസങ്ങളിലാണെങ്കിലും അത് ഒരേ ഭാഷയിലാണെന്ന്.

ചിലർ ആവർത്തിച്ചു കാണുന്ന ചില സ്വപ്നങ്ങളുണ്ട്. ജോലിയിൽ നിന്നു റിട്ടയർ ചെയ്തിട്ടു വർഷങ്ങളായെങ്കിലും ഇപ്പൊഴും സ്കൂളിലെയോ കോളജിലെയോ പരിക്ഷയ്ക്കിരിക്കുന്ന നമുക്ക് ഉത്തരമറിയാവുന്ന ഒരു ചോദ്യവും ഇല്ലാത്ത ചോദ്യക്കടലാസ് കിട്ടുന്നത്, ഒന്നു രണ്ടു ചോദ്യത്തി ന് ഉത്തരമെഴുതുമ്പോഴേക്ക് സമയം തീരുന്നത് ഇതൊക്കെ എത്ര തവണ നമ്മൾ കണ്ടിരിക്കുന്നു! ഇത്തരം സ്വപ്നങ്ങൾ എന്തുകൊണ്ട് ആവർത്തിച്ചു കാണുന്നുവെന്നു വിശദീകരിച്ചു തരുന്ന വിദഗ്ധന്മാരുണ്ടിപ്പോൾ.

താൻ അവസാന പരീക്ഷ എഴുതിയിട്ട് അൻപതോളം വർഷമായെങ്കിലും എല്ലാ മേയ്മാസത്തിലും താൻ കാണുന്ന ഒരു സ്വപ്നം ബോട്ടണി പരീക്ഷയ്ക്കു തയാറായി താൻ ചെല്ലുമ്പോൾ അന്നത്തെ പരീക്ഷ സുവോളജിയുടേതാണെന്നറിയുന്നതാണ്. എന്ന് ഇന്ത്യൻ എക്സ്പ്രസിന്റെ ചീഫ് എഡിറ്റർ ആയിരുന്ന ശേഖർ ഗുപ്ത പറഞ്ഞിട്ടുണ്ട്.

ആറ്റൂർ രവിവർമ പലപ്പോഴും കണ്ടിരുന്ന ഒരു വഷളൻ കിനാവ് ഒരു നാൽക്കവലയിൽ തുണിയില്ലാതെ നിൽക്കേണ്ടി വരുന്നതാണ്.

المزيد من القصص من Manorama Weekly

Listen

Translate

Share

-
+

Change font size