يحاول ذهب - حر

കരകൗശലം

May 17, 2025

|

Manorama Weekly

കഥക്കൂട്ട്

- തോമസ് ജേക്കബ്

കരകൗശലം

മുപ്പത്തേഴു വർഷം മുൻപ് എനിക്ക് തീർത്തും അപരിചിതനായിരുന്ന ഷാജി എൻ. കരുൺ എന്റെ ജീവിതത്തിന്റെ തന്നെ ഭാഗമാകുന്നത് തികച്ചും ആകസ്മികമായാണ്.

ഷാജി സംവിധാനം ചെയ്ത ചലച്ചിത്രമായ 'പിറവി'യിൽ അതു തുടങ്ങുന്നു. 1988ൽ. ലോകത്തിലെ എല്ലാ നല്ല സിനിമകളും മാറ്റുരയ്ക്കുന്ന കാൻ ചലച്ചിത്രോത്സവത്തിലെ ഔദ്യോഗിക വിഭാഗത്തിലേക്കു തിരഞ്ഞടുക്കപ്പെട്ട ആദ്യ ഇന്ത്യൻ ചിത്രമായി പിറവി എന്നു ഞാൻ അറിഞ്ഞപ്പോഴേക്ക് ഷാജി ബോംബെയിലെത്തിക്കഴിഞ്ഞിരുന്നു.

മനോരമയ്ക്ക് ഒരു ഇന്റർവ്യൂ വേണമെന്നും അതിനായി കൊച്ചിയിൽ നിന്ന് ജെക്കോബിയെ അടുത്ത ഫ്ലൈറ്റിൽ ബോംബെയിലേക്ക് അയയ്ക്കുന്നുവെന്നും ഞാൻ ഫോണിൽ പറഞ്ഞു.

ഇത്തരം ഇന്റർവ്യൂകൾക്കൊന്നും ഫ്ലൈറ്റിൽ ആളെ അയയ്ക്കുന്ന കാലമല്ലായ്കയാൽ ഷാജി ഉടനെ ചോദിച്ചു അതു വേണോ, ഞാൻ കേരളത്തിൽ തിരിച്ചു വന്നതിനു ശേഷമുള്ള ആദ്യത്തെ ഇന്റർവ്യൂ മനോരമയ്ക് തന്നാൽ പോരെ?

എന്നിട്ടും ജെക്കോബിയെ മനോരമ ബോംബെയ്ക്കയച്ചു.

നേരിൽ കാണുന്നതും കൂടുതൽ അടുക്കുന്നതും അതിനൊക്കെ വർഷങ്ങൾക്കു ശേഷം കെ.സി.നാരായണൻ മനോരമ വാർഷികപ്പതിപ്പിന്റെ പത്രാധിപച്ചുമതല ഏറ്റ ശേഷമാണ്. യാത്രാവിവരണങ്ങൾ മലയാളസാഹിത്യത്തിലേക്ക് കൂട്ടമായി ഇടിച്ചുകയറിയ വർഷങ്ങളായിരുന്നു അത്. യാത്ര വാർഷികപ്പതിപ്പിന്റെ മുഖമുദ്രകളിലൊന്നാക്കാൻ തീരുമാനമായി. എഴുത്ത്: ഹരികൃഷ്ണൻ, ഛായാഗ്രഹണം: ഷാജി എൻ. കരുൺ എന്ന സമവാക്യത്തിൽ അത് "ഹൗസ്ഫുൾ ആയി ഓടുമെന്ന് ഞങ്ങൾക്കെല്ലാം തോന്നി.

المزيد من القصص من Manorama Weekly

Listen

Translate

Share

-
+

Change font size