يحاول ذهب - حر

എന്തൊരു വേഗം

January 20,2024

|

Manorama Weekly

കഥക്കൂട്ട്

- തോമസ് ജേക്കബ്

എന്തൊരു വേഗം

ഒരു രാത്രികൊണ്ട് ഒരു പ്രഫഷനൽ നാടകമെഴുതിയ ചരിത്രമുണ്ട് വൈക്കം ചന്ദ്രശേഖരൻ നായർക്കും പി.ജെ.ആന്റണിക്കും.

ഒ. മാധവൻ കെപിഎസിയിൽനിന്നു പിണങ്ങി കാളിദാസ കലാകേന്ദ്രം തുടങ്ങിയപ്പോൾ ആദ്യത്തെ നാടകമായി "ഡോക്ടർ' എഴുതിക്കൊടുത്ത വൈക്കം അടു ത്ത വർഷത്തേക്കുള്ള നാടകവും എഴുതാമെന്നേറ്റു.

‘ജനനീ ജന്മഭൂമി' എന്നു നാടകത്തിനു പേരിടുകയും നാടകം എഴുതിക്കൊടുക്കുന്ന തീയതി നിശ്ചയിക്കുകയും ചെയ്തു.

സ്ക്രിപ്റ്റ് കാണാമെന്ന ഉദ്ദേശ്യത്തോടെ റിഹേഴ്സലിന്റെ തലേദിവസം വൈകുന്നേരം മാധവനും പരവൂർ ദേവരാജനും വൈക്കത്തിന്റെ വീട്ടിലെത്തുന്നു.

“നാടകമൊക്കെ എന്റെ മനസ്സിലുണ്ട്.നാളെ 11 മണിക്ക് അതു കടലാസിലാക്കി കയ്യിൽ തരാം.” എന്ന് വൈക്കം പറയുന്നു.

സ്ഥിരബുദ്ധിയോടെയാണോ വൈക്കം സംസാരിക്കുന്നതെന്ന് അവർ ഇരുവർക്കും സംശയം.

“അല്ല. ഇതൊരദ്ഭുതമായിരിക്കും' എന്നു പറഞ്ഞ വൈക്കം, ഒ. മാധവനോട് ഇരു നൂറു പേജുള്ള ഒരു നോട്ട്ബുക്ക് വാങ്ങി ക്കൊണ്ടുത്തരാൻ പറഞ്ഞു. ബുക്ക് വാങ്ങിക്കൊടുത്തെങ്കിലും തികഞ്ഞ നിരാശയോടെയാണു രണ്ടുപേരും മടങ്ങിയത്.

المزيد من القصص من Manorama Weekly

Translate

Share

-
+

Change font size