يحاول ذهب - حر

ശ്രുതിയുടെ സ്വപ്നങ്ങൾ

October 14, 2023

|

Manorama Weekly

പകച്ചു നിന്നുപോയ ആ കാലത്തിൽനിന്നെല്ലാം കരകയറി, ഞാനിന്ന് മോളെക്കുറിച്ചോർത്തു സന്തോഷിക്കുകയാണ്. എന്തിനും പരസഹായം വേണ്ടിവന്നിരുന്ന അവൾ ഇന്ന് എല്ലാ കാര്യങ്ങളും ഒറ്റയ്ക്കു ചെയ്യും. നൃത്തം, ചിത്രകല, മോഡലിങ് തുടങ്ങിയ മേഖലകളിലെല്ലാം അവൾ കഴിവു പ്രകടിപ്പിക്കുന്നു.

ശ്രുതിയുടെ സ്വപ്നങ്ങൾ

എല്ലാ അമ്മമാരെയും പോലെ ഏറെ സ്വപ്നങ്ങളോടു കൂടി യാണ് ആദ്യത്തെ കൺമണിയെ ഞാൻ വരവേറ്റത്. വെളുത്തു തുടുത്ത് സുന്ദരിയായൊരു ഓമന മകൾ. പക്ഷേ, എന്റെ എല്ലാ സ്വപ്നങ്ങളും തകർന്ന് പ്രതീക്ഷകളെല്ലാം അസ്തമിച്ച്, മനസ്സു തീർത്തും ശൂന്യമായിപ്പോയ കാലങ്ങളായിരുന്നു പിന്നീടുണ്ടായത്. ഹൃദയത്തിൽ ഒന്നിലേറെ സുഷിരങ്ങളുമായാണ് കുഞ്ഞു ജനിച്ചത്. പോരാത്തതിന് ഡൗൺ സിൻഡ്രോമും. പകച്ചു നിന്നുപോയ ആ കാലത്തിൽനിന്നെല്ലാം കരകയറി, ഞാനിന്ന് മോളെക്കുറിച്ചോർത്തു സന്തോഷിക്കുകയാണ്. എന്തിനും പരസഹായം വേണ്ടിവന്നിരുന്ന അവൾ ഇന്ന് എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്യും. നൃത്തം, ചിത്രകല, മോഡലിങ് തുടങ്ങിയ മേഖലകളിലെല്ലാം അവൾ കഴിവു പ്രകടിപ്പിക്കുന്നു.

المزيد من القصص من Manorama Weekly

Translate

Share

-
+

Change font size