يحاول ذهب - حر

പുതുമഴ നനഞ്ഞ നാൾ

December 17,2022

|

Manorama Weekly

വഴിവിളക്കുകൾ

- വിജയലക്ഷ്മി

പുതുമഴ നനഞ്ഞ നാൾ

സമകാലിക മലയാള കവിതയിലെ അതുല്യപ്രതിഭയാണ് കവി വിജയലക്ഷ്മി. 1960 ൽ എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിൽ ജനിച്ചു. മഹാരാജാസ് കോളജിൽനിന്ന് ഫസ്റ്റ് റാങ്കോടെ എംഎ (മലയാള സാഹിത്യം) ബിരുദം നേടി. 1977 ൽ ആണ് ആദ്യകവി ത പ്രസിദ്ധീകരിച്ചത്. 1994 ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. മൃഗശിക്ഷകൻ, തച്ചന്റെ മകൾ, മഴതൻ മറ്റേതോ മുഖം, സീതാ ദർശനം, അന്ധകന്യക, വിജയലക്ഷ്മിയുടെ കവിതകൾ എന്നിവയാണ് പ്രധാന കൃതികൾ. ഭർത്താവ് കവിയും നടനുമായ ബാലചന്ദ്രൻ ചുള്ളിക്കാട്. മകൻ അപ്പു.

വിലാസം: മെറാ - 108 ശ്രാമ്പിക്കൽ ക്ഷേത്രം റോഡ് ഇടപ്പള്ളി പി.ഒ., കൊച്ചി 682024 C C 6 E C

വിസ്മയങ്ങൾ ഒളിച്ചിരിക്കുന്ന വീട്ടിടമാണ് കുട്ടിക്കാലത്തെ തട്ടിൻപുറം. നീലയും ഓറഞ്ചും നിറമുള്ള സ്ഫടികക്കുപ്പി കൾ, കളിമൺ ഭരണികൾ, പാറ്റാഗുളികയുടെ മണമുള്ള തുണിപ്പെട്ടിയകങ്ങൾ, ചന്ദനമുട്ടിയും ചാണക്കല്ലും കൗതുകത്തിനിടെ ഒരിക്കൽ കയ്യിലിരുന്നു തകർന്നുപോയ മണൽഘടികാരം ബന്ധുക്കളായ ചേച്ചിമാരും ചേട്ടന്മാരും കളഞ്ഞിട്ടുപോയ പാഠപുസ്തകങ്ങൾ. പഴയ മലയാളം മീഡിയം സ്കളിലെ പാഠ്യപദ്ധതിയിൽപ്പെട്ടവയാണ് അവ.

المزيد من القصص من Manorama Weekly

Translate

Share

-
+

Change font size