يحاول ذهب - حر

പെൻസിൽ

October 15, 2022

|

Manorama Weekly

കഥക്കൂട്ട്‌

- തോമസ്‌ ജേക്കബ്‌

പെൻസിൽ

പെൻസിൽ  കൊണ്ടെഴുതി നൊബേല്‍ സമ്മാനം നേടിയ എഴുത്തുകാരനാണ്‌ ജോണ്‍ സ്റ്റീന്‍ബക്ക്‌. ഒരു ദിവസം അറുപതു പെന്‍സിലുകള്‍ ഉപയോഗിച്ചു കഴിയുമ്പോള്‍ നിര്‍ത്തും. പെന്‍സിലിന്റെ ചതുരവടിവുള്ള കമ്പില്‍ പിടിച്ച്‌ കൈ വേദനിക്കുമ്പോഴായിരുന്നു അത്‌. പിന്നീട ഉരുളന്‍ പെന്‍സിന്‍ ഉപയോഗിച്ച്‌ തുടര്‍ച്ചയായി എഴുതിയാണ്‌ അദ്ദേഹം നൊബേല്‍ സമ്മാനത്തിലെത്തിയത്‌.

ഇന്ത്യയിലെ ഏറ്റവും പ്രശസ്ത പത്രപ്രവര്‍ത്തകരിലൊരാളായ ഫ്രാ: മൊറൈസിനെക്കൊണ്ട്‌ എഴുതിപ്പിക്കുക മറ്റുള്ളവര്‍ക്ക്  വലിയൊരു ശിക്ഷയായിരുന്നു. ടൈംസ്‌ ഓഫ്‌ ഇന്ത്യയുടെയും ഇന്ത്യന്‍ എക്സ്പ്രസിന്റെയും ചീഫ്‌ എഡിറ്ററായിരുന്ന ഫ്രാ പെന്‍സില്‍ കൊണ്ടേ എഴുതുമായിരുന്നുള്ളൂ. നീലപ്പെന്‍സില്‍ തന്നെ വേണം. കൂര്‍ത്തതാവണം. അല്ലെങ്കില്‍ വലിച്ചെറിയും. അതിനാല്‍, സഹായികള്‍ നുറും നൂറ്റന്‍പതും പെന്‍സിലുകള്‍ കൂര്‍പ്പിച്ചു വച്ചിരിക്കും. ഒരുപേജില്‍ ഏങ്കോണിച്ച്‌ മുന്നുംന ലും വരികളേ എഴുതു. പെന്‍സില്‍ കൊണ്ട്‌ എഴുതിയതായതിനാലാണ്‌ മഹാകവി കുമാരനാശാന്റെ അവസാനത്തെ ഖണ്ഡകാവ്യമായ കരുണ നമുക്കു വായിക്കാന്‍ ലഭിച്ചത്‌. റെഡീമര്‍ ബോട്ട്‌ പന്മനയില്‍ മുങ്ങി ആശാന്‍ ജീവാപായമുണ്ടായപ്പോള്‍ ആശാന്റെ ട്രങ്കിൽ മുന്നു രചനകളുണ്ടായിരുന്നു.
ഒന്ന്‌: കരുണ
രണ്ട്‌: എഡ്വിന്‍ ആര്‍ണോള്‍ഡിന്റെ Light of Asia  ആശാന്‍ മൊഴിമാറ്റം നടത്തിയത്‌: ശ്രീബുദ്ധചരിതം.

المزيد من القصص من Manorama Weekly

Translate

Share

-
+

Change font size