يحاول ذهب - حر
"വിനയ സിജു
October 01, 2022
|Manorama Weekly
പത്തൊൻപതാം നൂറ്റാണ്ട് എന്ന വിനയൻ ചിത്രത്തിലൂടെ ചരിത്ര നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരായി സിജു സ്ക്രീനിൽ എത്തിയപ്പോൾ മലയാള സിനിമയിൽ പുതിയൊരു നായകൻ പിറവി കൊള്ളുകയായിരുന്നു
ഒന്നര വയസ്സുകാരി മെഹറിനെ കയ്യിലെടുത്ത് മറുകയ്യിൽ ഭാര്യ ശ്രുതിയുടെ കയ്യും പിടിച്ചായിരുന്നു സിജുവിന്റെ വരവ്. ഗോകുലം പാർക്കിൽ മനോരമ ആഴ്ചപ്പതിപ്പിന്റെ അഭിമുഖത്തിനും ഫോട്ടോഷൂട്ടിനുമായി രാവിലെ കൃത്യ സമയത്തു തന്നെ എത്തി. പത്തൊൻപതാം നൂറ്റാണ്ട്' എന്ന സിനിമയുടെ വിജയത്തിന്റെ മുഴുവൻ സന്തോഷവും സിജുവിന്റെയും ശ്രുതിയുടെയും മുഖത്തുണ്ട്. സിനിമയിൽ കണ്ട ആളല്ല, സിജു നേരിൽ വേലായുധപ്പണിക്കർക്കുള്ള അത്ര തടിയോ മുടിയോ ഇല്ല. സുമുഖനായ ഒരു ചെറുപ്പക്കാരൻ.
സിനിമയിൽ സിജു ഒന്നും അല്ലാതിരുന്ന കാലം തൊട്ടേ കൂടെയുണ്ട് ശ്രുതി സോഷ്യൽ മീഡിയയിലൂടെ തുടങ്ങിയ പ്രണയം. മുംബൈയിൽ പോയി നേരിൽ കണ്ടതും കണ്ടമാത്രയിൽ തന്നെ പ്രണയം പറഞ്ഞതും ഇന്നലെയെന്ന പോലെ സിജു ഓർത്തു.
“പണ്ട് ഞാൻ ‘ജസ്റ്റ് ഫൺ ചുമ്മാ' എന്നൊരു ടിവി സീരീസ് ചെയ്തിരുന്നു. അതു കണ്ട് ശ്രുതി എനിക്ക് "നന്നായിരുന്നു' എന്ന് ഫെയ്സ്ബുക്കിൽ മെസേജ് അയച്ചു. ഞാൻ നന്ദി പറഞ്ഞു. ഓരോ എപ്പിസോഡ് കഴിയുമ്പോഴും ശ്രുതിയുടെ മെസേജ് വരും. അന്നു വീട്ടിൽ കംപ്യൂട്ടർ ഇല്ല. ഏതെങ്കിലും കഫെയിൽ പോകുമ്പോഴാണ് മെസേജ് നോക്കുന്നതും മറുപടി കൊടുക്കുന്നതും. പതിയെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി. പിന്നെ ലാപ്ടോപ് വാങ്ങിച്ചു. സ്ഥിരം മെസേജ് അയയ്ക്കാൻ തുടങ്ങി. പരസ്പരം ഒരു ഇഷ്ടം ഉണ്ടെന്നു ഞങ്ങൾക്കറിയാമായിരുന്നു. ഞങ്ങൾ നേരിട്ടു കണ്ടിരുന്നില്ല. ശ്രുതി മുംബൈയിലായിരുന്നു. 'നേരം' എന്ന സിനിമയുടെ ഹിന്ദി ചെയ്യാൻ അൽഫോൺസ് പുത്രനോടൊപ്പം മുംബൈയിൽ പോയപ്പോൾ ആ പേരും പറഞ്ഞ് ഞാനും പോയി. ശ്രുതിയെ നേരിട്ടു കണ്ടു. കണ്ട് അന്നു തന്നെ പ്രപ്പോസ് ചെയ്തു. ശ്രുതിക്കും ഇഷ്ടമായിരുന്നു. ഇപ്പോൾ ഞങ്ങൾക്കു കൂട്ടായി മകൾ മെഹറും ഉണ്ട്. അവൾക്ക് ഒന്നര വയസ്സാകുന്നു. മുറിയിലൂടെ ഓടിക്കളിക്കുന്ന മെഹറിനെ നോക്കി സിജു പറഞ്ഞു.
هذه القصة من طبعة October 01, 2022 من Manorama Weekly.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Manorama Weekly
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
റൊട്ടി നിറച്ചത്
1 mins
June 6, 2026
Manorama Weekly
പൂച്ചകളിലെയും നായകളിലെയും ചൊറിച്ചിൽ
പെറ്റ്സ് കോർണർ
1 min
June 6, 2026
Manorama Weekly
കഥയുടെ അപരകാന്തി
വഴിവിളക്കുകൾ
1 mins
June 6, 2026
Manorama Weekly
ഇറങ്ങിപ്പോക്ക്
കഥക്കൂട്ട്
2 mins
June 6, 2026
Manorama Weekly
ഭാഗ്യം വരുന്ന വഴി
കഥക്കൂട്ട്
2 mins
May 30, 2026
Manorama Weekly
പേടി വേണ്ട കരുതൽ മതി
പാമ്പുകളെപ്പറ്റിയുള്ള തെറ്റിദ്ധാരണകളും അനാവശ്യ ഭീതിയും മാറ്റാനും വാവ സുരേഷും ഡോ. ആർ. മണികുമാറും ചേർ മലയാള മനോരമയുടെ നേതൃത്വത്തിൽ ആലപ്പുഴ യൂണിറ്റിൽ വച്ച് ബോധവൽക്കരണ ക്ലാസ് നടത്തി
1 mins
May 30, 2026
Manorama Weekly
നായ്ക്കൾക്ക് പച്ചയിറച്ചി നൽകിയാൽ
പെറ്റ്സ് കോർണർ
1 min
May 30, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
തക്കാളി ഉണക്കച്ചെമ്മീൻ ചാറ്
1 mins
May 30, 2026
Manorama Weekly
കരയാതിരിക്കാൻ ഒരു കഥ
വഴിവിളക്കുകൾ
1 mins
May 30, 2026
Manorama Weekly
എങ്ങും വൈരുധ്യങ്ങൾ
കഥക്കൂട്ട്
1 mins
May 23, 2026
Translate
Change font size
