استمتع بـUnlimited مع Magzter GOLD

استمتع بـUnlimited مع Magzter GOLD

احصل على وصول غير محدود إلى أكثر من 9000 مجلة وصحيفة وقصة مميزة مقابل

$149.99
 
$74.99/سنة
The Perfect Holiday Gift Gift Now

പി. ഭാസ്കരൻ എന്ന ഗുരു

October 01, 2022

|

Manorama Weekly

ഒരേയൊരു ഷീല

-  എം. എസ്. ദിലീപ്

പി. ഭാസ്കരൻ എന്ന ഗുരു

"ഭാഗ്യജാതകത്തിന്റെ ഷൂട്ടിങ്ങിനെക്കുറിച്ചു ഷീലയ്ക്ക് രസകരമായ ഓർമകളാണുള്ളത്. പി.ഭാസ്കരൻ അക്കാലത്ത് പ്രശസ്തമായ മൂന്നു സിനിമകൾ സംവിധാനം ചെയ്തു കഴിഞ്ഞു. അദ്ദേഹം രാമുകാര്യാട്ടിനോടൊപ്പം സംവിധാനം ചെയ്ത "നീലക്കുയിൽ' 1954ൽ മികച്ച രണ്ടാമത്തെ സിനിമയ്ക്കുള്ള രാഷ്ട്രപതിയുടെ വെള്ളി മെഡൽ നേടി. 1954 എന്ന വർഷത്തിന് ഒരു സവിശേഷതയുണ്ട്. ആ വർഷമാണ് ദേശീയ ചലച്ചിത്ര പുരസ്കാരം നിലവിൽ വന്നത്.

ടി.കെ.പരീക്കുട്ടി നിർമിച്ച "നീലക്കുയിൽ' മലയാള സിനിമയെ പലവിധത്തിലും മാറ്റിമറിച്ചു. ഉറൂബ് എഴുതിയ തിരക്കഥയും എ. വിൻസന്റിന്റെ ഛായാഗ്രഹണവും പി.ഭാസ്കരന്റെ വരികളും കെ. രാഘവന്റെ സംഗീതവും കെ.പി. ശങ്കരൻകുട്ടിയുടെ കലാസംവിധാനവും "നീലക്കുയിലി'ലൂടെ മലയാള സിനിമയെ മറ്റൊരു തലത്തിലേക്കുയർത്തി. എല്ലാരും ചൊല്ലണ്', 'മാനെന്നും വിളിക്കില്ല', 'കായലരികത്തു വലയെറിഞ്ഞപ്പം, "കുയിലിനെത്തേടി' തുടങ്ങിയ ഗാനങ്ങളിലൂടെ പി.ഭാസ്കരൻ എന്ന ഗാനരചയിതാവു മലയാള സിനിമ യുടെ അനിവാര്യഘടകമായി. "നീലക്കുയിലി'ൽ ഒരു പ്രധാന കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിക്കുകയും ചെയ്തു. സിനിമയിൽ വരുന്നതിനു വളരെ മുൻപേ കവിയെന്ന നിലയിലും സ്വാതന്ത്ര്യസമരസേനാനിയെന്ന നിലയിലും കമ്യൂണിസ്റ്റ് സഹയാത്രികനെന്ന നിലയിലും പി.ഭാസ്കരൻ മലയാളികൾക്കു സുപരിചിതനായിരുന്നു. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ കവിത എഴുതിത്തുടങ്ങിയ അദ്ദേഹത്തിന്റെ ആദ്യ സമാഹാരം ഇരുപതാം വയസ്സിലാണു പ്രസിദ്ധീകരിച്ചത്. വയലാർ ഗർജിക്കുന്നു' എന്ന കവിതാസമാഹാരം തിരുവിതാംകൂറിൽ നിരോധിക്കപ്പെട്ടിരുന്നു. പി. ഭാസ്കരൻ പിൽക്കാലത്ത് നാൽപത്തിയേഴോളം ചിത്രങ്ങൾ സംവിധാനം ചെയ്തു. ഏഴു ചിത്രങ്ങൾ നിർമിച്ചു. ഒറ്റക്കബിയുള്ള തംബുരു', 'ഓർക്കുക വല്ലപ്പോഴും', 'ഒസ്യത്ത്', 'പാടും മൺതരികൾ' തുടങ്ങിയ കൃതികളിലൂടെ അദ്ദേഹം മലയാള സാഹിത്യത്തിലും വ്യക്തിമുദ്ര പതിപ്പിച്ചു. കേരള സാഹിത്യ അക്കാദമി അവാർഡും ഓടക്കുഴൽ അവാർഡും വള്ളത്തോൾ അവാർഡും  അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. സിനിമാരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി. ദാനിയൽ അവാർഡിനും പി. ഭാസ്കരൻ അർഹനായി.

ആദ്യത്തെ കൺമണി

المزيد من القصص من Manorama Weekly

Translate

Share

-
+

Change font size

Holiday offer front
Holiday offer back