കാഴ്ചയ്ക്കപ്പുറം പത്മപ്രിയ
September 17, 2022
|Manorama Weekly
സിനിമയിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. എന്നാൽ, ഇവിടെ സ്ത്രീ അഭിനേതാക്കളെ സംബന്ധിച്ചിടത്തോളം അങ്ങനെയൊരു മാറ്റം ഞാൻ കാണുന്നില്ല. സ്ത്രീകൾക്കു ഗുണപരമായ മാറ്റം ഉണ്ടായിട്ടുണ്ടെന്ന് എനിക്ക് ഇപ്പോഴുംതോന്നുന്നില്ല. ഇരുപതോ മുപ്പതോ സിനിമകളിൽ അഭിനയിച്ചതിനു ശേഷവും, എന്റെ അഭിമുഖങ്ങളിലോ ആളുകൾ എന്നോടു സംസാരിക്കുമ്പോൾ "അടുത്ത സിനിമ ഏത് നടനൊപ്പമാണ്? എന്നാണു ചോദിക്കുന്നത്. ഏതു സംവിധായകനാണെന്നുപോലും ചോദിക്കുന്നില്ല.
പലരും കരുതുന്നതുപോലെ ഞാൻ വിവാഹ ശേഷം സിനിമയിൽ നിന്നു വിട്ടുനിന്നതല്ല. സിനിമയിൽ നിന്നു വിട്ടുനിന്നതു കൊണ്ട് വിവാഹം കഴിച്ചു എന്നതാണ് സത്യം. ഞാനും ജാസ്മിനും പരിചയപ്പെടുന്നത് അമേരിക്കയിൽ വച്ചാണ്. 2013ൽ ആയിരുന്നു അത്. പിന്നീട് ഞങ്ങളുടെ പ്രണയകാലമായിരുന്നു. അമേരിക്കയിലെ പഠനത്തിനിടെ അവധിക്ക് നാട്ടിൽ വന്നപ്പോഴാണ് "ഇയ്യോബിന്റെ പുസ്തകം' എന്ന സിനിമയിൽ അഭിനയിച്ചത്. സിനിമ റിലീസ് ആയതോ... ഞങ്ങളുടെ കല്യാണ സമയത്തും. കൃത്യമായി പറഞ്ഞാൽ വിവാഹത്തിന്റെ തലേദിവസം. ഞങ്ങളുടെ നാട്ടിൽ വിവാഹത്തലേന്ന് സംഗീത് എന്നൊരു ചടങ്ങുണ്ട്. വളരെ സാഹസികമായി ആ തിരക്കിന്റെയും ആൾക്കൂട്ടത്തിന്റെയും ഇടയിൽ നിന്ന് ആരും അറിയാതെ, ആരോടും പറയാതെ ഞാനും ജാസ്മിനും സിനിമയ്ക്കു പോയി. തിരിച്ചു വീട്ടിലെത്തിയപ്പോൾ അവിടെ എല്ലാവരും ഞങ്ങളെ അന്വേഷിച്ചു നടക്കുന്നു. മലയാളത്തിൽ ഞാൻ അഭിനയിച്ച വേറെ സിനിമയൊന്നും ജാസ്മിൻ കണ്ടിട്ടുമില്ല.
,, "പഴശ്ശിരാജ'യിലും 'ഇയ്യോബിന്റെ പുസ്തകത്തിലും മിന്നിത്തിളങ്ങി നിൽക്കേ മലയാളിയുടെ കാഴ്ചയിൽ നിന്ന് വിവാഹശേഷം പെട്ടെന്നു വിട്ടുനിന്നതെന്താണ് എന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു പത്മ പ്രിയ. ഇംഗ്ലിഷും തമിഴും കലർന്ന മലയാളത്തിൽ, പ്രതിഭയും ബുദ്ധിയും ആത്മവിശ്വാസവും പ്രതിഫലിക്കുന്ന മറുപടികൾ. പത്മപ്രിയ വിവാഹം കഴിച്ച ജാസ്മിൻ ഷാ ആരാണെന്ന് അറിയാമോ? ഡൽഹി ഗവൺമെന്റിന്റെ ഡയലോഗ് ആൻഡ് ഡവലപ്മെന്റ് കമ്മിഷൻ ചെയർമാനും ആം ആദ്മി പാർട്ടിയുടെ നേതാവുമാണ്.
'കാഴ്ച' എന്ന ആദ്യ ചിത്രത്തിൽ അമ്മവേഷത്തിൽ അഭിനയിക്കുമ്പോൾ പത്മപ്രിയയ്ക്ക് പ്രായം 20 തികഞ്ഞിട്ടില്ല. ക്യാമറയ്ക്ക് മുന്നിൽ പത്മ പ്രിയ എന്നെ വിസ്മയിപ്പിച്ച നടിയാണ്' എന്ന് ടിവി ചന്ദ്രനെപ്പോലുള്ളവരെക്കൊണ്ട് പറയിപ്പിച്ച അഭിനേത്രി. രണ്ടു തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സർക്കാരിന്റെ പുരസ്കാരവും പഴശ്ശിരാജയിലെ ഗംഭീര പ്രകടനത്തിന് ദേശീയ പുരസ്കാര ജൂറിയുടെ പ്രത്യേക പരാമർശവും നേടിയ പത്മപ്രിയ കഴിഞ്ഞ കുറച്ചുവർഷങ്ങളായി എവിടെയായിരുന്നു? ന്യൂയോർക്കിൽ, ഡൽഹിയിൽ... സിനിമയുടേതല്ലാത്ത ലോകങ്ങളിൽ... പത്മപ്രിയയുടെ ഏറ്റവും പുതിയ തെക്കൻ തല്ല് കേസ്' എന്ന ചിത്രത്തിലെ രുക്മിണി എന്ന കഥാപാത്രത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ ദീർഘ സംഭാഷണത്തിലെ പ്രസക്തമായ ഭാഗങ്ങൾ വായനക്കാരുമായി പങ്കുവയ്ക്കുന്നു:
പത്മപ്രിയയുടെ വിവാഹം സിനിമാവൃത്തങ്ങളിൽ അധികം ചർച്ചയാകാതെ പോയല്ലോ...
هذه القصة من طبعة September 17, 2022 من Manorama Weekly.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Manorama Weekly
Manorama Weekly
ചിത്രയോഗം
തോമസ് ജേക്കബ്
2 mins
December 27,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
നാടൻ കോഴി പെരട്ട്
2 mins
December 27,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ബീഫ് കാന്താരി
1 mins
December 20,2025
Manorama Weekly
നായ്ക്കളുടെ ചെവിയിൽ വീക്കം
പെറ്റ്സ് കോർണർ
1 min
December 20,2025
Manorama Weekly
സുന്ദരലിപിയുടെ പെരുന്തച്ചൻ
വഴിവിളക്കുകൾ
2 mins
December 20,2025
Manorama Weekly
കാലം വരുത്തുന്ന മാറ്റം
കഥക്കൂട്ട്
2 mins
December 20,2025
Manorama Weekly
പ്രായത്തിന്റെ കളികൾ
കഥക്കൂട്ട്
2 mins
December 13,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
നാടൻ പോത്തിറച്ചിയും കൂർക്കയും
1 min
December 13,2025
Manorama Weekly
അമ്മ പകർന്ന അക്ഷരജ്വാല
വഴിവിളക്കുകൾ
1 mins
December 13,2025
Manorama Weekly
പൂച്ചകളിലെ ഹെയർബോൾ
പെറ്റ്സ് കോർണർ
1 min
December 06,2025
Translate
Change font size

