يحاول ذهب - حر

അതിജീവനം

September 10, 2022

|

Manorama Weekly

കഥക്കൂട്ട്

- തോമസ് ജേക്കബ്

അതിജീവനം

ഉഷാഗഞ്ച് എന്ന സ്ഥലപ്പേരു കേട്ടാൽ നമുക്കു പ്രത്യേകിച്ച് ഒന്നും തോന്നണമെന്നില്ല. അതിനടുത്തുള്ള സിക്ക് മൊഹല്ല എന്നു കേട്ടാലും അതേ.

ചിത്രകാരൻ എം.എഫ് ഹുസൈനും ക്രിക്കറ്റ് താരം മൂഷ്താഖ് അലിയും ചലച്ചിത്രതാരം ജോണി വാക്കറും നമ്മുടെ വാനമ്പാടി ലതാമങ്കേഷ്കറും ഇവിടെ നിന്നാണെന്ന് അറിയുമ്പോഴോ?

തേനി എന്നുകേട്ടാൽ തമിഴ് അതിർത്തിയിലുള്ള ഒരു സ്ഥലം എന്നു മാത്രം തോന്നിയാൽ പോരാ. തമിഴ് ചലച്ചിത്ര സംഗീതത്തിന്റെയും തമിഴ്സിനിമയുടെയും ദിശമാറ്റിയ രണ്ടു പേരുടെ നാടാണത്. ഇളയരാജയുടെയും ഭാരതിരാജയുടെയും.

മഹാകവി കെ.വി.സൈമൺ, സാധു കൊച്ചുകുഞ്ഞ് ഉപദേശി, ഡോ. കെ.എം.ജോർജ്, എൻ.കെ ദാമോദരൻ, ഇടയാറന്മു ള കെ. എം. വർഗീസ്, കെ.എം. ദാനിയൽ ഹൃദയകുമാരി, സുഗതകുമാരി, സുജാത സഹോദരിമാർ എന്നിവരെല്ലാം പത്തനംതിട്ട ജില്ലയിൽ ഇടയാറന്മുളക്കാരാണ്.

ഒരേ സ്ഥലത്തു നിന്നുള്ള പെരുമയെപ്പറ്റി ഓർമിക്കുമ്പോഴെല്ലാം ഞാൻ എഴുന്നേറ്റുനിന്നു സല്യൂട്ട് ചെയ്യാറുള്ള സ്ഥലമാണ് കൊച്ചിയിലെ ദ്വീപസമൂഹം.

ദ്വീപുകാർക്ക് അന്ന് കോളജിൽ പഠിക്കണമെങ്കിൽ കൊച്ചിയിൽ പോയി ഹോസ്റ്റലിൽ താമസിക്കണമായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ മാന്ദ്യത്തിൽ തേങ്ങയും നെല്ലിനും വിലയിടഞ്ഞകാലം. നാൽപതു രൂപ ഉണ്ടാക്കിയാൽ ഒരു കുടുംബത്തിന് ഒരു മാസം കഴിയാം.

المزيد من القصص من Manorama Weekly

Translate

Share

-
+

Change font size