يحاول ذهب - حر

ന്യൂസ്പേപ്പർബോയ്

September 03, 2022

|

Manorama Weekly

കഥക്കൂട്ട്

- തോമസ് ജേക്കബ്

ന്യൂസ്പേപ്പർബോയ്

രാവിലെ പത്രം വീട്ടിൽ കൊണ്ടുവന്നിടുന്ന പയ്യന്മാർ പണ്ടുമുതൽക്കേ ഇവിടെയുണ്ടെങ്കിലും ന്യൂസ് പേപ്പർ ബോയ് എന്ന പേര് നമ്മുടെ നാട്ടിൽ പ്രചരിച്ചത് ആ പേരിൽ ഇവിടെ ഒരു സിനിമ ഇറങ്ങിയതിനു ശേഷമാണ്. വിദ്യാർഥിയായ പി.രാംദാസ് സംവിധാനം ചെയ്ത് 1955 ൽ തിയറ്ററുകളിലെത്തിച്ച ന്യൂസ്പേപ്പർ ബോയ് മലയാളത്തിലെ ഏറ്റവും മികച്ച പത്തു സിനിമകളിലൊന്നായി അടൂർ ഗോപാലകൃഷ്ണനും പി.ഭാസ്കരനും കെ.പി.കുമാരനും സച്ചിദാനന്ദനും വിലയിരുത്തിയിരുന്നു.

മഹാന്മാരിൽ പലരും ജീവിതം തുടങ്ങിയത് ന്യൂസ്പേപ്പർ ബോയ് ആയാണ്.

പരീക്ഷണങ്ങൾക്കാവശ്യമായ പണമുണ്ടാക്കാൻ തീവണ്ടിയിൽ പത്ര വിൽപന നടത്തിയിട്ടുണ്ട് പ്രശസ്ത ശാസ്ത്രജ്ഞൻ തോമസ് ആൽവ എഡിസൻ.

രാഷ്ട്രപതിയായ ഡോ.എ.പി.ജെ.അബ്ദുൽ കലാം പണ്ട് രാമേശ്വരത്തെ ന്യൂസ് പേപ്പർ ബോയ് ആയിരുന്നു. തനിക്ക് ആദ്യ പ്രതിഫലം ലഭിച്ചത് ആ ജോലിയിൽ നിന്നാണെന്ന് കലാം പറഞ്ഞിട്ടുണ്ട്.

പ്രശസ്ത ചലച്ചിത്ര സംവിധായകനായ ലാൽ ജോസ് ഒറ്റപ്പാലത്ത് പത്രവിതരണക്കാരനായിരുന്ന കാലമുണ്ട്. അവിടെ കേരളകൗമുദി പത്രത്തിന്റെ ഏജന്റുമായിരുന്നു.

കുട്ടിപ്പത്രം വിറ്റും കടല വിറ്റു ജീവിച്ചയാളാണ് പിന്നീടു സിനിമയിൽ നമ്മെ കുടുകുടെ ചിരിപ്പിച്ച എസ്.പി.പിള്ള.

ഇല്ലത്തെ പട്ടിണിക്കിടയിൽ ജീവിക്കാൻ വേണ്ടി നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണൻ സ്കൂൾ പഠനകാലത്ത് പല ജോലികളും ചെയ്തിട്ടുണ്ട്. പത്രവിൽപന മുതൽ മെഡിക്കൽ ഷോപ്പിൽ സഹായി വരെ.

المزيد من القصص من Manorama Weekly

Translate

Share

-
+

Change font size