يحاول ذهب - حر

അനുകരണമല്ല, ഒറിജിനൽ

July 16, 2022

|

Manorama Weekly

കഥക്കൂട്ട്

- തോമസ് ജേക്കബ്

അനുകരണമല്ല, ഒറിജിനൽ

നമ്മെക്കൊണ്ട് ഒരു കാര്യം സാധിപ്പിക്കാൻ വരുമ്പോൾ നമ്മെ മൂഡിലാക്കാൻ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിക്ക് ഒരു വിദ്യയുണ്ട്. “തോമസ് ജേക്കബ് ഇപ്പോൾ നല്ല മൂഡിലാണോ? അല്ലെങ്കിൽ ഞാൻ പിന്നെ വരാം.

അത്രയും കേൾക്കുമ്പോഴേക്കും ഏത് അവിഞ്ഞ മൂഡും സ്ഥലം കാലിയാക്കിയിരിക്കും. ഒരിക്കൽ ഞാൻ അദ്ദേഹത്തിന്റെ മൂഡ് ശരിയാക്കിയതിനെപ്പറ്റിയാണിത്.

സംഭവം 1984ൽ ആണ്. റഷ്യയിൽ ബൈക്കന്നൂരിൽ നിന്ന് രണ്ടു റഷ്യക്കാരോടൊപ്പം രാകേശ് ശർമയെയും ബഹിരാകാശത്തേക്ക് അയയ്ക്കാൻ പോകുന്നുവെന്ന വലിയ വാർത്തയാണ് തലയുടെ ഭ്രമണപഥത്തിൽ മുഴുവൻ. ഒരു ഇന്ത്യക്കാരന്റെ ആദ്യ ബഹിരാകാശ യാത്ര എങ്ങനെ വ്യത്യസ്തമായി പത്രത്തിൽ ആഘോഷിക്കണമെന്ന് ആലോചിച്ചപ്പോൾ നല്ലൊരു ആശയം കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു ഞാൻ; നമ്മുടെ മഹാസാഹിത്യകാരന്മാരിൽ ചിലർ ബൈക്കന്നൂരിൽ സന്നിഹിതരായിരുന്നെങ്കിൽ അവർ ഈ വിക്ഷേപണം എങ്ങനെയാവും റിപ്പോർട്ട് ചെയ്യുക?ഒരുതരം സാഹിത്യ മിമിക്രി.

ഞാൻ ഈ ആശയം ചൊവ്വല്ലൂരുമായി പങ്കുവച്ചു. ഇത്രയും സാഹിത്യകാരന്മാരെ അനുകരിച്ച് ആരെഴുതും? വികെഎൻ ആണ് എഴുതുന്നതെങ്കിൽ ബഹിരാകാ ശ പേടകത്തിൽ വരെയെത്തും ചിരിയുടെ അമിട്ട്.

ചൊവ്വല്ലൂരിനാണെങ്കിൽ നാണ്വാരുമായി നല്ല അടുപ്പമാണ്. ഇത് എങ്ങനെയും തരമാക്കിത്തരണമെന്നു ഞാൻ ചൊവ്വല്ലൂരിനോടു പറഞ്ഞു.

المزيد من القصص من Manorama Weekly

Translate

Share

-
+

Change font size