يحاول ذهب - حر
മോഹൻലാലും മേഘമലയും
April 01,2024
|Fast Track
മേഘമലയിലേക്ക് ഇസുസു വി-ക്രോസിൽ എഴുത്തുകാരൻ അബിൻ ജോസഫ്
"വരയൻ കടുവയുടെ ദേഹത്ത് എത വരകളുണ്ടാകും?'
“ഒന്നിനെ പിടിച്ചു മുന്നിൽ നിർത്തിത്തന്നാൽ എണ്ണിനോക്കാം.
"പുള്ളിപ്പുലിടെ പുള്ളി നമ്മുടെ മറുകു പോലെയാണോ? അതോ വളരുംതോറും പുള്ളിയുടെ എണ്ണം കൂടുമോ?' "മേഘമലേന്ന് വെല്ല ചീറ്റപ്പുലിയേം കണ്ടാ നേരിട്ട് ചോദിക്കാം.
കൊച്ചിയിൽ നിന്നിറങ്ങി, കോട്ടയം ചെന്ന്, കുട്ടിക്കാനം പിന്നിട്ട്, കുമളി വഴി കമ്പ ത്തേക്കുള്ള പോക്കാണ്. റൂട്ട് മാപ്പു നോക്കിയാൽ ക-യിൽ തുടങ്ങുന്ന സ്ഥലങ്ങളുടെ കമ്പക്കെട്ട്. ഗൂഗിൾ മാപ്പ് നോക്കിയാൽ നൂഡിൽസ് പോലെ വളഞ്ഞുപുളഞ്ഞ വഴികൾ.
ഇസുസുവിന്റെ പുത്തൻ വി-ക്രോസ് സിനിമാ സ്റ്റൈലിൽ ചുരമിറങ്ങിത്തുടങ്ങി. പിക്കപ് ട്രക്കിൽ ആദ്യമായിട്ടാണ് ഇത്രദൂരം പോകുന്നത്. കുതിരപ്പുറത്തിരിക്കുന്നതുപോ കൊണ്ട്. കടുവയോ, പുലിയോ മുന്നിൽ ചാടിയാലും പ്രശ്നമില്ല. ഇവൻ ജാപ്പനീസ് സിം ഹമാണ്; കട്ടയ്ക്കു നിൽക്കും. കുംഭത്തിൽ കുടമുരുളു'മെന്നു കാർന്നോമ്മാര് പറഞ്ഞതു കറക്ടാണെന്ന്, റോഡരികിലെ മരങ്ങൾ കണ്ടാൽ മനസ്സിലാകും. ചൂടടിച്ച് ചൂളിപ്പോയ തടി, വാടി തലകുനിച്ച ഇലകൾ, ആവിപറക്കുന്ന മണ്ണ്; വേനൽ അതിന്റെ ഹൈവോ ൾട്ടേജിൽ കത്തി നിൽക്കുകയാണ്. പക്ഷേ, പെട്ടെന്ന് തണുക്കുന്ന എസിയാണ്, ഇസുസുവിന്റേത്. ഇന്ത്യൻ കാലാവസ്ഥ മനസ്സിൽ കണ്ട് സെറ്റാക്കി വച്ചതാണോന്ന് അറിയില്ല. എന്തായാലും കൊള്ളാം. പുറത്ത് സഹാറ മരുഭൂമിയെങ്കിൽ അകത്ത് സ്വിറ്റ്സർലൻഡ്.
പോരുകോഴിയും ധനുഷും
"കമ്പം എന്നുവച്ചാലെന്താ?'.
"നമ്മള് നേരെ ചെന്നുകേറാൻ പോകുന്ന ടൗൺ.
"അതല്ല. പലതരം കമ്പങ്ങളുണ്ടല്ലോ.
മേളക്കമ്പം, ആനക്കമ്പം... അങ്ങനെ...
"വണ്ടിക്കമ്പവുമുണ്ട്.
"വേറെയുമുണ്ട്. വെടിക്കെട്ടിനു കമ്പക്കെട്ടെന്ന് പറയും. വടംവലിക്ക് കമ്പവലിയെന്നും.
"അപ്പോ ഈ കമ്പം ചെറിയ പുള്ളിയല്ല. ' "പക്ഷേ, ശരിക്കുള്ള കമ്പം ചെറിയൊരു ടൗണാണ്.
കേരളത്തിലേക്കുള്ള പച്ചക്കറിയും കയറ്റിപ്പോകുന്ന ലോറികൾ. സാധനങ്ങൾ വാങ്ങാനിറങ്ങിയ ആളുകൾ, അവരുടെ ഒച്ച കൾ; ഉച്ചയിലേക്കു ഞെളിപിരികൊള്ളുന്ന കമ്പം ടൗൺ. ട്രാഫിക് ബ്ലോക്ക് വച്ചത് വണ്ടികളല്ല, കയറൂരിപ്പോയ ചില പശുക്കളാണ്. “നീയൊക്കെ ഏതഡേ' എന്ന ഭാവത്തിൽ റോഡിനു തലങ്ങും വിലങ്ങും നടന്നു.

هذه القصة من طبعة April 01,2024 من Fast Track.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Fast Track
Fast Track
നിസ്സാൻ ഗ്രാവൈറ്റ്
ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി
1 mins
March 01, 2026
Fast Track
കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ
വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?
2 mins
March 01, 2026
Fast Track
റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ
ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ
2 mins
March 01, 2026
Fast Track
200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ
3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ
1 mins
March 01, 2026
Fast Track
ജെടൂർ
കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം
3 mins
March 01, 2026
Fast Track
ടൊയോട്ട ഇബെല്ല
543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി
2 mins
March 01, 2026
Fast Track
'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്
റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും
2 mins
March 01, 2026
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Fast Track
ജോബിന്റെ സുവിശേഷം
വികാരവും വിചാരവും ജീവിതവും പ്രതിഷേധവുമെല്ലാം സംഗീതത്തിലൂടെ വരച്ചുവയ്ക്കുന്ന ജോബ് കുര്യൻ എന്ന സംഗീതജ്ഞൻ തന്റെ സൃഷ്ടികളിലൂടെ പ്രേക്ഷകരോടു പറയുന്നത് തന്റെ ആത്മകഥതന്നെയാണ്. ജോബിന്റെ സംഗീതങ്ങളെ ഇഴകീറി പരിശോധിച്ചാൽ ആ വിശേഷങ്ങളിൽ നമുക്ക് ആ ആത്മകഥ വായിക്കാനാകും
3 mins
February 01, 2026
Fast Track
ടൊയോട്ടയുടെ ഇ-വി ഇബെല്ല
543 കിമീ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം
1 min
February 01, 2026
Listen
Translate
Change font size
