Denemek ALTIN - Özgür
മുടിയെ സ്നേഹിക്കാം കലർപ്പില്ലാതെ
Vanitha
|March 29, 2025
കലർപ്പില്ലാത്ത സൗന്ദര്യക്കൂട്ടുകളെ കൂട്ടുപിടിക്കാം. മുടിക്ക് കൂടുതൽ അഴകും ആരോഗ്യവും പകർന്നു നൽകാം
മുടി കൊഴിച്ചിൽ, താരൻ, മുടി പൊട്ടിപ്പോകൽ, അകാലനര, മുടിയെ അലട്ടുന്ന പ്രശ്നങ്ങളെല്ലാം ആരേയും വിഷമത്തിലാക്കുന്നവയാണ്. മുടിയുടെ പരിചരണത്തിനു കാക്കത്തൊള്ളായിരം വഴികൾ ഇന്റർനെറ്റിലും കൂട്ടുകാരിയുടെ ബ്യൂട്ടി ബാഗിലും കാണും. കൂടാതെ സൗന്ദര്യവർധകങ്ങളായി നിരവധി ഉൽപന്നങ്ങളും വിപണിയിൽ ഉണ്ട്. പക്ഷേ, മുടിയിൽ കൈ വയ്ക്കും മുൻപു മനസ്സിൽ ഒരു ചോദ്യം വരും. ഈ ഉൽപന്നങ്ങളിലെ രാസഘടകങ്ങൾ മുടിയിഴകളെ കൂടുതൽ പ്രശ്നത്തിലാക്കുമോ?
മുടിയുടെ അടിമുടി പരിചരണത്തിനു പൂർണമായും പ്രകൃതിദത്തമായ ചേരുവകളെ കൂട്ടുപിടിക്കാം. തല കഴുകാനുപയോഗിക്കുന്ന ഷാംപൂവും മുടിക്കു മൃദുലത നൽകുന്ന കണ്ടീഷനറും മുടിയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്ന ഹെയർ പാക്കുകളുമെല്ലാം തികച്ചും നാചുറൽ ആയി തയാറാക്കാം.
ശിരോചർമത്തിലെ അഴുക്കു നീക്കാൻ
അഞ്ചു ഗ്രാം വീതം റീത്ത (സോപ് നട്സ്), ഷിക്കകായി, ഇരട്ടിമധുരം എന്നിവ 100 മില്ലി വെള്ളത്തിൽ നന്നായി തിളപ്പിക്കുക. ഇതിൽ നിന്നു 20 മില്ലി മാറ്റിവച്ച ശേഷമുള്ളതിൽ ആവശ്യത്തിനു വെള്ളം ചേർത്തു തല കഴുകാൻ ഉപയോഗിക്കാം. മാറ്റി വച്ച വെള്ളത്തിലാണ് കണ്ടീഷനർ തയാറാ ക്കുന്നത്.
25 ഗ്രാം ഷിക്കകായി, 50 ഗ്രാം റീത്ത, 25 ഗ്രാം വീതം നെല്ലിക്ക, ചെമ്പരത്തിപ്പൂവ്, ആരിവേപ്പില, തുളസി, ഉലുവ, ചെറുപയറുപൊടി, ബ്രഹ്മി (ചേരുവകൾ ഉണക്കിപ്പൊടിച്ചെടുത്ത ശേഷമുള്ള അളവ്) എന്നിവ യോജിപ്പിക്കുക. തല കഴുകേണ്ടപ്പോൾ ഈ പൊടിയിൽ നിന്ന് ആവശ്യത്തിന് എടുത്തു നനവുള്ള മുടിയിൽ തേച്ചു കുളിക്കാം.
ആറു വീതം ഷിക്കകായിയും ഉണങ്ങിയ നെല്ലിക്കയും എട്ടു മണിക്കൂർ വെള്ളത്തിൽ കുതിർക്കുക. ഇതു തിളപ്പിച്ചശേഷം അരിച്ചെടുത്തു ഷാംപൂവായി ഉപയോഗിക്കാം.
അഞ്ച് സോപ് നട്സും ഒരു വലിയ സ്പൂൺ ഉലുവയും തുണിയിൽ കിഴി കെട്ടി വെള്ളത്തിലിട്ടു തിളപ്പിക്കുക. ഇനി കിഴി നന്നായി ഞെരടി വെള്ളത്തിലേക്കു യോജിപ്പിക്കുക. തല കഴുകാനായി ഈ വെള്ളം ഉപയോഗിക്കാം.
ഹെർബൽ ഹെയർ വാഷ് തയാറാക്കാം. നാല് - അഞ്ച് സോപ് നട്സ്, ആറ് - എട്ട് വീതം ഷിക്കകായി, ഉണങ്ങിയ നെല്ലിക്ക, ഒരു വലിയ സ്പൂൺ ഉലുവ എന്നിവ ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർക്കുക.
പിറ്റേന്ന് ഒരു പിടി ആരിവേപ്പിലയും കൂടി ചേർത്ത് 10 മിനിറ്റ് ചെറുതീയിൽ തിളപ്പിക്കുക. ചൂടാറിയശേഷം അരിച്ചെടുത്ത് ഉപയോഗിക്കാം.
Bu hikaye Vanitha dergisinin March 29, 2025 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Vanitha'den DAHA FAZLA HİKAYE
Vanitha
മുടി പോട്ടേ...പവർ വരട്ടേ...
അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...
3 mins
April 11, 2026
Vanitha
എപ്പോഴും മിണ്ടുന്ന പ്രേമം
“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം
1 mins
April 11, 2026
Vanitha
ജെൻ സി താത്പര്യം ട്രേഡിങ്ങിൽ
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
April 11, 2026
Vanitha
കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ
ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി
2 mins
April 11, 2026
Vanitha
മാറുന്ന മലയാളി സ്ത്രീ
വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം
3 mins
April 11, 2026
Vanitha
ന്യൂ ജെൻ ദുപ്പട്ടാവാലി
യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്
1 mins
April 11, 2026
Vanitha
ചില്ലകൾ നീർത്തി പുതിയ അപ്പു
മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു
3 mins
April 11, 2026
Vanitha
സോഷ്യൽ മീഡിയയുടെ കൺമണി
പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ
2 mins
April 11, 2026
Vanitha
തനി ഇടുക്കിക്കാരികൾ
എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.
2 mins
April 11, 2026
Vanitha
ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം
പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും
1 min
April 11, 2026
Listen
Translate
Change font size

