Denemek ALTIN - Özgür
പ്രായമേ...നിന്നെ കടന്നു ചാടും ഞാൻ
Vanitha
|March 29, 2025
മധ്യവയസ്സിനു ശേഷം ഇനിയെന്തു ജീവിതം എന്നു കരുതുന്നുണ്ടോ? എങ്കിൽ അതിനുശേഷം ജീവിതം റീസ്റ്റാർട്ട് ചെയ്ത സന്തോഷങ്ങളെ വാരിപ്പുണരുന്നവരെ ഇവിടെ കാണാം
ആശയപരമായി ഒരു ചാട്ടത്തിനും ജേക്കബിനെ കിട്ടില്ല. പക്ഷെ, കളിക്കളത്തിലിറങ്ങിയാൽ വൻ ചാട്ടം തന്നെ ജേക്കബ് കാഴ്ചവയ്ക്കും
വയസ്സ് എൺപത്തിനാലായെങ്കിലും സിപിഎം മുൻ എംഎൽഎ എം.ജെ. ജേക്കബിനു ചാടാനൊരു മടിയുമില്ല. ഈ പ്രായത്തിൽ എങ്ങോട്ടാണ് അദ്ദേഹം ചാടിയത് . മറ്റേതെങ്കിലും പാർട്ടിയിലേക്കാണോ എന്നൊന്നും ചുമ്മാ സംശയിക്കല്ലേ. ആശയപരമായൊരു ചാട്ടത്തിനും ഈ സിപിഎംകാരൻ തയാറല്ല. പക്ഷേ, കളിക്കളത്തിലിറങ്ങിയാൽ വമ്പൻ ചാട്ടം തന്നെ ജേക്കബ് കാഴ്ച വയ്ക്കും.
“കുട്ടിക്കാലത്തെ സ്പോർട്സിൽ താൽപര്യമായിരു ന്നു കോളജ് കാലം വരെയതു തുടർന്നു. 2006 ൽ പിറവം എംഎൽഎ ആയിരിക്കെ മാസ്റ്റേഴ്സ് സ്പോർട്സ് മീറ്റ് ഉദ്ഘാടനം ചെയ്യാൻ പോയി. അവിടെ പ്രായമുള്ളവർ ഓടുകയും ചാടുകയും ചെയ്യുന്നതു കണ്ടപ്പോൾ മനസ്സിൽ പഴയ സ്പോർട്സ്കാരൻ ഉണർന്നു. ഉടൻ തന്നെ ട്രാക്കിലിറങ്ങി ഓടിയെങ്കിലും തടഞ്ഞു വീണു. പക്ഷേ, വിട്ടു കൊടുത്തില്ല. അതായിരുന്നു രണ്ടാം കായിക ജീവിതത്തിന്റെ തുടക്കം എന്ന് എം.ജെ. ജേക്കബ്.
പണ്ടേ ഞാനൊരു സ്പോർട്സ്മാൻ
“മുൻ ഇന്ത്യൻ രാഷ്ട്രപതി കെ.ആർ. നാരായണൻ പഠിച്ച കൂത്താട്ടുകുളം വടകര സെന്റ് ജോൺസ് ഹൈസ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. അവിടെ കായിക ചാംപ്യനായിരുന്നു. 400, 800 മീറ്റർ ഓട്ടത്തിലും ഹഡിൽസിലും ലോങ് ജംപിലും മത്സരിക്കുമായിരുന്നു.
ആലുവ യുസി കോളജിൽ പ്രീ യൂണിവേഴ്സിറ്റിക്ക് പഠിക്കുമ്പോൾ കോളജ് സ്പോർട്സ് ചാംപ്യനായി. ഫൈനൽ ഇയർ ബിരുദത്തിനു പഠിക്കുന്ന ജോർജ് സഖറിയയ്ക്കും എനിക്കും ഒരേ പോയിന്റ് നില വന്നതോടെ നൂറു മീറ്റർ ഓടിച്ചിട്ട് അതിൽ ജയിക്കുന്നവർക്ക് ചാംപ്യൻഷിപ് എന്നു നിശ്ചയിച്ചു. ജോർജ് സഖറിയ ത്രോകളിലാണു കൂടുതലും മത്സരിച്ചിരുന്നത്, അതിനാൽ നല്ല ഉണർവോടിരിക്കുന്നു. ഞാൻ ഓട്ട മത്സരങ്ങളിൽ പങ്കെടുത്തു തളർന്ന മട്ടാണ്. ചാംപ്യൻഷിപ്പ് ജോർജ് സഖറിയയ്ക്ക് തന്നെ എന്നു മിക്കവരും ഉറപ്പിച്ചിരുന്നെങ്കിലും എനിക്കാണു ലഭിച്ചത്.
ഈ കാലഘട്ടത്തിൽ തന്നെ സ്പോർട്സിനോട് വിടപറയേണ്ടി വന്നു. എന്റെ ഇച്ചാച്ചൻ (അച്ഛൻ) മുട്ടപ്പിള്ളിൽ കെ.ടി. ജോസഫിനു കാളകളോടു താൽപര്യമായിരുന്നു. ലക്ഷണമൊത്ത കൂറ്റൻ രണ്ടു കാളകളെ വീട്ടിൽ മക്കളെപ്പോലെ അദ്ദേഹം വളർത്തിയിരുന്നു. അവയുടെ സംരക്ഷണം അമ്മ അന്നമ്മയാണു നോക്കുക.
Bu hikaye Vanitha dergisinin March 29, 2025 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Vanitha'den DAHA FAZLA HİKAYE
Vanitha
ചൂടിനെ നേരിടാൻ കൂൾ വഴികൾ
വേനൽച്ചൂടിൽ വാടാതിരിക്കാൻ ആരോഗ്യത്തിനു പ്രത്യേക കരുതൽ ആവശ്യമാണ്. ചൂടിലും എനർജറ്റിക് ആകാൻ കൂൾ ടിപ്സ്
2 mins
March 28, 2026
Vanitha
വേനലിൽ വാടാതെ
മുടിക്കും ചർമത്തിനും വേനൽക്കാല പരിചരണത്തിനു വേണ്ടതെല്ലാം നമ്മുടെ അടുക്കളയിലുണ്ടെന്നേ
3 mins
March 28, 2026
Vanitha
സ്വർണം വിറ്റു ബാധ്യത തീർക്കണോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി..
1 mins
March 28, 2026
Vanitha
കടക്കെണിയിൽ പുതുതലമുറ?
ഇൻസ്റ്റന്റ് ലോണുകളുടെ കെണിയിൽ ശ്വാസം മുട്ടുന്ന യുവതലമുറയ്ക്കു ബാധ്യതകളിൽ നിന്നു പുറത്തു വരാനുള്ള മാർഗങ്ങൾ
4 mins
March 28, 2026
Vanitha
വീടിന് നൽകൂ..ഈസ്റ്റർ മൂഡ്
സമാധാനത്തിന്റെയും ഉയിർപ്പിന്റെയും സുന്ദരമായ ഈസ്റ്റർ ദിനത്തിൽ വീടിനു നൽകാം സ്പെഷൽ ടച്ച്
1 mins
March 28, 2026
Vanitha
ഉഷാറാക്കാം വേനലവധി
ജീവിതപാഠങ്ങൾ രസകരമായി ഉൾക്കൊള്ളാനുള്ള കാലമാകട്ടെ വേനലവധി. കുട്ടികൾക്കായി മാതാപിതാക്കൾ ചെയ്യേണ്ട കാര്യങ്ങൾ
3 mins
March 28, 2026
Vanitha
മുടിയഴകിന് ഗ്രീൻ, ബ്ലൂ, പിങ്ക് വാട്ടർ
മുടിയുടെ ആരോഗ്യത്തിനായി അധികം മെനക്കെടാതെ തയാറാക്കാവുന്ന മൂന്നു കൂട്ടുകൾ.. ഇവ മൂന്നും മാറി മാറി ഉപയോഗിക്കാം.
1 min
March 28, 2026
Vanitha
ചില്ലുഭരണികളിലെ ഉദ്യാനപാലനം
ടെറേറിയം അഥവ ചില്ലുഭരണികളിലെ കുഞ്ഞൻ ഉദ്യാനം പരിപാലിക്കാൻ അറിയേണ്ട കാര്യങ്ങൾ
1 mins
March 28, 2026
Vanitha
ഗ്യാസ് ലാഭിക്കാൻ
ഫ്രിജിൽ നിന്നെടുത്ത സാധനങ്ങൾ ഉടനെ തന്നെ സ്റ്റൗവിൽ വച്ച് ചൂടാക്കരുത്
1 min
March 28, 2026
Vanitha
വിശേഷം ഒന്നുമായില്ലേ? ഉണ്ടല്ലോ 'ഡിങ്ക് ' വിശേഷം!
രാജസ്ഥാൻ കാത്ര കഴിഞ്ഞു കേരളത്തിലെത്തിയിട്ടും ആ \"ഡിങ് വിശേഷങ്ങൾ മോളി ആന്റിയുടെ മൗസ്സിൽ തറഞ്ഞു നിന്നു
2 mins
March 28, 2026
Listen
Translate
Change font size
