Denemek ALTIN - Özgür
മായാത്ത പുഞ്ചിരി
Vanitha
|November 12, 2022
മനസ്സുതുറന്ന് ചിരി കൊണ്ട് ഏവരെയും ചേർത്തുനിർത്തിയ കോടിയേരി ബാലകൃഷ്ണന്റെ വിയോഗശേഷം ഭാര്യ വിനോദിനി ആദ്യമായി മനസ്സു തുറക്കുന്നു
വിവാഹം കഴിഞ്ഞ് നാലു വർഷത്തിനു ശേഷമാണ് കോടിയേരി ബാലകൃഷ്ണനും വിനോദിനിയും പുതിയ വീട്ടിലേക്കു മാറിയത്. തലശ്ശേരിയിലെ കോടിയേരി തറവാടിനോടു ചേർന്നു പണിത ഒരു മുറിയും ഹാളും അടുകളയുമുള്ള കൊച്ചു സ്വർഗം. കഷ്ടിച്ച് ഒരു വയസ്സേയുള്ളൂ അന്ന് ബിനീഷിന്. ബിനോയിക്ക് മൂന്നര വയസ്സും. മക്കൾ വളരുന്നതിനൊപ്പം വീടു വളർന്നു. മരുമക്കളും കൊച്ചുമക്കളുമായി സന്തോഷവും ചിരിയും നിറഞ്ഞ ആ വീട്ടിൽ ഇപ്പോൾ വിനോദിനി മാത്രമേയുള്ളൂ. വീടിന്റെ സന്തോഷം മാഞ്ഞിട്ട് ഒരു മാസം കഴിഞ്ഞു.
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ സ്നേഹത്തിന്റെ കാണാച്ചരടു കൊണ്ട് കൂട്ടിക്കെട്ടിയ നേതാവാണ് കോടിയേരി ബാലകൃഷ്ണൻ. അതിനേക്കാൾ ആർദ്രതയോടെ അദ്ദേഹം കുടുംബത്തെ ചേർത്തുനിർത്തി. ആ ഓർമകൾ പറയുമ്പോൾ വിനോദിനി ബാലകൃഷ്ണന്റെ വാക്കുകൾ മുറിഞ്ഞു.
“എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി ബാലകൃഷ്ണേട്ടനെ കാണുന്നത്. തലശ്ശേരി എംഎൽഎ കൂടിയായ എന്റെ അച്ഛൻ രാജു മാസ്റ്ററെ കാണാൻ വീട്ടിൽ വന്നതാണ്. സ്നേഹം കലർന്ന വാത്സല്യത്തോടെ നല്ല പയ്യൻ' എന്ന് അച്ഛൻ പറയുന്നതു കേട്ട് ആ മുഖം എന്റെ മനസ്സിൽ പതിഞ്ഞു.
അധ്യാപകനായ അച്ഛനും സ്കൂളിൽ ജോലിയുള്ള അമ്മയ്ക്കും മക്കളെ നന്നായി പഠിപ്പിക്കണമെന്നു നിർബന്ധമായിരുന്നു. ഞങ്ങൾ ആറു മക്കളാണ്. രണ്ടാമത്തെയാളാണ് ഞാൻ. പത്താം ക്ലാസ്സു കഴിഞ്ഞ് എന്നെ ബെംഗളൂരുവിൽ ടിടിസിക്കു ചേർത്തു. അവിടേക്കു പോകുമ്പോഴേ വിവാഹം പറഞ്ഞു വച്ചിരുന്നു. നാലു ചേച്ചിമാരുടെ കുഞ്ഞനിയനാണ് ബാലകൃഷ്ണേട്ടൻ. ചേച്ചിമാരൊക്കെ വിവാഹം കഴിഞ്ഞ് മക്കളുണ്ടായ ശേഷമാണ് അമ്മ ഏട്ടനെ പ്രസവിച്ചത്.
ഒരു ദിവസം അച്ഛൻ വിളിച്ചു പറയുന്നു. 1980 ഏപ്രിൽ 27നാണു വിവാഹം. ജാതകപ്പൊരുത്തമൊന്നും നോക്കിയില്ല. 15 ദിവസത്തെ ലീവിനു നാട്ടിലെത്തി.
വിവാഹദിവസം ഒറ്റയ്ക്ക്
Bu hikaye Vanitha dergisinin November 12, 2022 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Vanitha'den DAHA FAZLA HİKAYE
Vanitha
ടോക്സിക് ആകരുതേ ഡീ ടോക്സ് ഡയറ്റ്
ജൂസ് മാത്രം കഴിക്കുന്നതു ശരീരത്തിനു പല തരത്തിലുള്ള സമ്മർദം നൽകും. അശാസ്ത്രീയമായ ഡി ടോക്സ് ഡയറ്റ് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തെല്ലാം?
2 mins
February 28, 2026
Vanitha
കോവിഡ് കാലം കുട്ടികളെ ബാധിച്ചതെങ്ങനെ?
കോവിഡ് 19 കാലത്ത് ശൈശവം പിന്നിട്ട കുട്ടികൾ നേരിടുന്ന വളർച്ചാ പ്രശ്നങ്ങൾ ലക്ഷണങ്ങളിലൂടെ മനസ്സിലാക്കാം, പരിഹരിക്കാം
3 mins
February 28, 2026
Vanitha
കുട്ടികളും സുരക്ഷയും സോഷ്യൽ മീഡിയയും
സോഷ്യൽ മീഡിയയിൽ അപകീർത്തി ഉണ്ടാക്കുന്നതു മുതൽ ഡിജിറ്റൽ അറസ്റ്റ് വരെയായി തട്ടിപ്പുകളുടെ രൂപവും ഭാവവും മാറുന്നു. സൈബർ ഇടത്തിൽ സുരക്ഷിതർ ആകാനും തട്ടിപ്പിൽ വീണാൽ രക്ഷപ്പെടാനും അറിയേണ്ട വിവരങ്ങൾ
2 mins
February 28, 2026
Vanitha
“വാർധക്യത്തെ ഞാനിങ്ങെടുക്കുവാ.
സിനിമയിൽ നായികയാകാനുള്ള അവസരം വേണ്ടെന്നു വച്ച ലതികാ വർമ്മയ്ക്ക് അറുപതു വയസ്സിനിപ്പുറം ഇഷ്ടങ്ങളെ സ്വന്തമാക്കുമ്പോൾ കൂടുതൽ ചെറുപ്പം
3 mins
February 28, 2026
Vanitha
ഓർമശക്തിയിൽ ഗിന്നസ് അജി
ഗിന്നസ് വേൾഡ് റെക്കോഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്, അറേബ്യൻ അവാർഡ്, കലാം അവാർഡ് - ഐ ക്യൂ മാൻ ഓഫ് കേരള എന്നാണ് അജി അറിയപ്പെടുന്നത്
2 mins
February 28, 2026
Vanitha
ജീവിതം മാറ്റാൻ ഒരു 'സീക്രട്ട്'
പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടാൻ നിങ്ങളെ പ്രാപ്തരാക്കുന്ന ഇമോഷനൽ ഇന്റലിജൻസിനെ കുറിച്ച് അറിയാം
2 mins
February 28, 2026
Vanitha
First On Wheels Trend on the go
കേരളത്തിലെ ആദ്യത്തെ ഫാഷൻ കാർട്ടുമായി ബിൻഷാദും മുൻഷിഫും
2 mins
February 28, 2026
Vanitha
വിരൽത്തുമ്പിലെ കരുതൽ
നഖങ്ങൾക്കു വേണം കൃത്യമായ പരിചരണവും ശ്രദ്ധയും
2 mins
February 28, 2026
Vanitha
അതിരുകളില്ലാത്ത നാട്ടിലൂടെ..
ലിംഗ സമത്വം പ്രാവർത്തികമാക്കിയ നോർഡിക് രാജ്യങ്ങളിലൊന്നായ സ്വീഡനിലെ അനുഭവങ്ങളുമായി മൂന്നു മലയാളി വനിതകൾ
4 mins
February 28, 2026
Vanitha
പറക്കാം സ്വപ്നങ്ങൾക്കൊപ്പം
നിർമാണം, സംവിധാനം, അഭിനയം, ഗാനരചന, വസ്ത്രാലങ്കാരം തുടങ്ങി വിവിധ റോളുകളാണ് ലേഡി വിത് ദി വിങ്സ് എന്ന സിനിമയിൽ സോഫി നിർവഹിക്കുന്നത്
1 min
February 28, 2026
Translate
Change font size
