പുതുരുചികളുടെ പഴയിടം
Grihalakshmi|February 1-15, 2023
വിവാദക്കുശിനിയിൽ വേവാത്ത രുചികൾ. പഴയിടം മലയാളിക്ക് രുചിയുടെ ഇഷ്ടയിടം...
രശ്മി രഘുനാഥ്
പുതുരുചികളുടെ പഴയിടം

ഒരു ഉത്സവം പോലെയാണ് പഴയിടം മോഹനൻ നമ്പൂതിരി. ഭക്ഷണത്തെ സ്നേഹിക്കുന്ന ഒരു കൂട്ടം മനുഷ്യർ എപ്പോഴും ഒപ്പമുണ്ടാകും. ആ കൂട്ടായ്മയിലാണ് മലയാളിയുടെ കൺമുന്നിൽ പഴയിടം മലയാളിത്തമുള്ള സസ്യവിഭവങ്ങളുടെ ബ്രാൻഡായി മാറുന്നത്. എന്നിട്ടും ഇക്കുറി സ്കൂൾ കലോത്സവവേദിയിൽ വിമർശിക്കപ്പെട്ടു. ഭക്ഷണത്തിൽ സവർണമേധാവിത്വം പുലർത്തുന്നെന്ന വിമർശനത്തിൽ ഹൃദയം പൊള്ളിയപ്പോൾ ആരോടും പരാതിപ്പെടാതെ പിന്മാറാമെന്ന കടുത്ത തീരുമാനമെടുത്തു. ലോകം മുഴുവൻ മലയാളി സദ്യയുടെ ബ്രാൻഡായി മാറിയ പഴയിടം' ഇനി സ്കൂൾ കലോത്സവത്തിന് ഭക്ഷണം പാചകം ചെയ്യാനില്ലെന്ന വാർത്ത പല ചർച്ചകൾക്ക് വഴിവെച്ചു. ആ കോലാഹല ങ്ങൾക്കിടയിലും കോട്ടയം കുറിച്ചിത്താനം പഴയിടം വീട്ടിലെ അടുക്കളയിൽ അദ്ദേഹം കൂളാണ്. ഉച്ചയൂണിന് മന്ത്രി വി.എൻ വാസവൻ എത്തും. സദ്യവട്ടത്തിന്റെ കൂട്ടപ്പൊരിച്ചിലിനിടയിൽ മാധ്യമങ്ങളും ഒന്നൊന്നായി എത്തുന്നു. തിരക്കിനിടയിലും അവർക്കെല്ലാം ഭക്ഷണം നൽകണമെന്ന ചിന്ത മാത്രം. കഴിഞ്ഞ മൂന്നര പതിറ്റാണ്ടാ യി രുചിവഴിയിലാണ് പഴയിടത്തിന്റെ യാത്ര. കവടിയാർ കൊട്ടാരത്തിൽ നിന്നും തുടങ്ങിയ യാത്ര.

1987-ലാണ്. ഭാഗവത സപ്താഹത്തിൽ പങ്കെടു ക്കാൻ മള്ളിയൂർ ശങ്കരൻ നമ്പൂതിരിക്കൊപ്പം പഴയിടം തിരുവനന്തപുരത്ത് എത്തി. മള്ളിയരടക്കമുള്ളവർക്ക് ഭക്ഷണം തയ്യാറാക്കണം. ചടങ്ങിൽ രുക്മിണീ സ്വയംവരം കാണാൻ എത്തിയ അശ്വതി തിരുനാൾ തമ്പുരാട്ടിക്ക് ഭക്ഷണം ഇഷ്ടമായി. മടങ്ങുമ്പോൾ തമ്പുരാട്ടി ഒരു ഉത്തരവാദിത്തം വെച്ചു നീട്ടി. കൊട്ടാരത്തിലെ പടിയേറ്റം ചടങ്ങിന് ഭക്ഷണം തയ്യാറാക്കണം. അന്നത് വാർത്തയായി. അതോടെ പഴയിടം' ബ്രാൻഡായി മാറുകയായിരുന്നു.

എവിടെ നിന്നാണ് തുടക്കം?

കുടുംബക്ഷേത്രമായ കുറിച്ചിത്താനം ശ്രീകൃഷ്ണക്ഷേത്രത്തിൽ നാമജപ പൂജയ്ക്ക് പാചകം ചെയ്യേണ്ടിവന്നു. ഭക്ഷണം ഇഷ്ടമായതോടെ പലരും സദ്യ ഏൽപ്പിക്കാൻ തുടങ്ങി. ശേഷം മലമേൽ നീലകണ്ഠൻ നമ്പൂതിരിയിൽ നിന്ന് വലിയ സദ്യകൾ തയ്യാറാക്കുന്നതിന്റെ ശാസ്ത്രീയതയും കണക്കും പഠിച്ചു. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. വ്യവസായി രവി പിള്ളയുടെ മകളുടെ കല്യാണത്തിന് 27000 പേർക്ക് വിളമ്പി. അതാണ് നടത്തിയതിൽ വച്ചേറ്റവും വലിയ വിവാഹ സദ്യ.

Bu hikaye Grihalakshmi dergisinin February 1-15, 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Grihalakshmi dergisinin February 1-15, 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

GRIHALAKSHMI DERGISINDEN DAHA FAZLA HIKAYETümünü görüntüle
ചുരുളഴിയാത്ത ചന്തം
Grihalakshmi

ചുരുളഴിയാത്ത ചന്തം

ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും

time-read
3 dak  |
May 16 - 31, 2023
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
Grihalakshmi

നരകവാതിലിനപ്പുറം ഒരു ചങ്ങാതി

നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും

time-read
2 dak  |
May 16 - 31, 2023
കവിത തുളുമ്പുന്ന വീട്
Grihalakshmi

കവിത തുളുമ്പുന്ന വീട്

വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്

time-read
2 dak  |
May 16 - 31, 2023
ഭാഗ്യം വിൽക്കുന്ന കൈകൾ
Grihalakshmi

ഭാഗ്യം വിൽക്കുന്ന കൈകൾ

അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം

time-read
4 dak  |
May 16 - 31, 2023
അമ്മയെ ഓർക്കുമ്പോൾ
Grihalakshmi

അമ്മയെ ഓർക്കുമ്പോൾ

നിലാവെട്ടം

time-read
1 min  |
May 16 - 31, 2023
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
Grihalakshmi

മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം

DIET PLAN

time-read
1 min  |
May 16 - 31, 2023
തുടരുന്ന ശരത്കാലം
Grihalakshmi

തുടരുന്ന ശരത്കാലം

അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്

time-read
2 dak  |
May 16 - 31, 2023
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
Grihalakshmi

ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം

ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം

time-read
1 min  |
May 16 - 31, 2023
എവറസ്റ്റ് എന്ന സ്വപ്നം
Grihalakshmi

എവറസ്റ്റ് എന്ന സ്വപ്നം

സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര

time-read
1 min  |
May 16 - 31, 2023
ഇവിടം പൂക്കളുടെ ഇടം
Grihalakshmi

ഇവിടം പൂക്കളുടെ ഇടം

സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw

time-read
3 dak  |
May 16 - 31, 2023