![ഇളവശരി രുചിയരശി](https://cdn.magzter.com/1347855231/1660368221/articles/_NQnbNlMM1660922617232/1660929379206.jpg)
പലഹാരങ്ങൾ നിറച്ച കൊട്ടകളുമായി അതിരാവിലെ വീടുവിട്ടിറങ്ങുന്ന അച്ഛനും അമ്മയും വീടാകെ നിറഞ്ഞ പലഹാരപ്പാത്രങ്ങൾ... എപ്പോഴും ആ വീടിനെ ചൂഴ്ന്നുനിൽക്കുന്ന പലഹാരമണം. ആ എട്ടുവയസ്സുകാരിയുടെ വീടോർമയ്ക്ക് വെണ്ണയുടെയും വെതെണ്ണയുടെയും മണമാണ്. സ്കൂൾ വിട്ട് വിശപ്പോടെ അടുക്കളയിലേക്ക് ചെല്ലുമ്പോൾ ഒഴിഞ്ഞ പാത്രങ്ങളിലെ പലഹാരപ്പൊടികളായിരിക്കും അവളെ കാത്തിരിക്കുന്നുണ്ടാവുക. മിക്സ്ചറിന്റെയും പക്കാവടയുടെയും എരിവുള്ള പൊടി തിന്ന് വിശപ്പകറ്റാമെന്ന തോന്നലല്ല അന്നേരം അവളിലുണ്ടായത്. അച്ഛനും അമ്മയും അറിയാതെ എരിവുള്ള പലഹാരപ്പൊടികളെല്ലാം ചെറിയ പൊതികളിൽ നിറച്ച് വീടിന്റെയടുത്തുള്ള ചാരായഷാപ്പിലേക്ക് കൊണ്ടുപോയി കൊടുത്തു. എന്തായാലും കളയാൻ വെച്ചിരിക്കുന്നതാണ്, എങ്കിൽ പിന്നെ വെറുതെ കളയേണ്ടല്ലോ!
പെട്ടെന്ന് തോന്നിയ ഒരു കൗതുകത്തിന്റെ പുറത്ത് ചെയ്തതാണെങ്കിലും എരിവുപൊടി വില്പന സ്ഥിരമാക്കി. ചാരായഷാപ്പുകാരൻ അലിവ് തോന്നി അവൾക്ക് പത്ത് പൈസയും ഇരുപത് പൈസയുമൊക്കെ നൽകി. പഠിത്തം കഴിഞ്ഞാൽ പലഹാരനിർമാണമാണ് തന്റെ സമാന്തരലോകമെന്ന് പതുക്കെ അവൾ തിരിച്ചറിഞ്ഞു. ഒഴിവുസമയങ്ങളിൽ അച്ഛനും അമ്മയ്ക്കുമൊപ്പം പലഹാരങ്ങൾ ഉണ്ടാക്കാനും അത് പായ്ക്കറ്റിൽ നിറയ്ക്കാനുമൊക്കെ ഉത്സാഹിച്ചു. വീട്ടിൽ അതിഥികളെത്തിയാൽ പാചകത്തിന്റെ നേതൃത്വം സന്തോഷത്തോടെ ഏറ്റെടുക്കാനും തുടങ്ങി. അന്ന് കൗതുകത്തിന് എരിവുപൊടി വിറ്റു നടന്ന എട്ടുവയസ്സുകാരി അങ്ങനെ ഭക്ഷണപ്രിയരുടെ നാവിൽ രുചിയുടെ തനിമ നിറച്ച ഇളവരശിയായി. തമിഴ്നാട്ടിലെ ഉസലാംപെട്ടിയിൽ ആണ് ജനിച്ചതെങ്കിലും ഓർമവെച്ച കാലം മുതലേ തൃശ്ശൂരിന്റെ മകളാണ്. പലഹാരനിർമാണം ജീവനും ജീവിതവുമാക്കിയ ഇളവരശി വിജയങ്ങളിൽ അമിതമായി ആഹ്ലാദിക്കാതെയും വീഴ്ചകളിൽ തളർന്നു പോകാതെയും മുന്നേറുകയാണ്. ബിസിനസ് രംഗത്ത് ഒരേസമയം പ്രചോദനത്തിന്റെയും സഹനത്തിന്റെയും പ്രതീകമാവുകയാണ് അവർ.
പാരമ്പര്യം കൈവിടാതെ
Bu hikaye Grihalakshmi dergisinin August 16 - 31, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Grihalakshmi dergisinin August 16 - 31, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
![ചുരുളഴിയാത്ത ചന്തം](https://reseuro.magzter.com/100x125/articles/1420/1309776/ol5oOjhtG1684581842949/1684582365147.jpg)
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
![നരകവാതിലിനപ്പുറം ഒരു ചങ്ങാതി](https://reseuro.magzter.com/100x125/articles/1420/1309776/y1U32uLxv1684581555942/1684581824083.jpg)
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
![കവിത തുളുമ്പുന്ന വീട്](https://reseuro.magzter.com/100x125/articles/1420/1309776/AeGlGIFqo1684493221020/1684493612755.jpg)
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
![ഭാഗ്യം വിൽക്കുന്ന കൈകൾ](https://reseuro.magzter.com/100x125/articles/1420/1309776/gZw3azU7h1684492420404/1684492981331.jpg)
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
![അമ്മയെ ഓർക്കുമ്പോൾ](https://reseuro.magzter.com/100x125/articles/1420/1309776/DStyO3JF91684492211596/1684492402923.jpg)
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
![മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം](https://reseuro.magzter.com/100x125/articles/1420/1309776/k96Axi_Yl1684492050236/1684492188495.jpg)
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
![തുടരുന്ന ശരത്കാലം](https://reseuro.magzter.com/100x125/articles/1420/1309776/foqFYN8Hk1684472083062/1684474179719.jpg)
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
![ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം](https://reseuro.magzter.com/100x125/articles/1420/1309776/FkZfUcVIZ1684471427270/1684471720871.jpg)
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
![എവറസ്റ്റ് എന്ന സ്വപ്നം](https://reseuro.magzter.com/100x125/articles/1420/1309776/LV1_tyJm21684470528798/1684470807775.jpg)
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
![ഇവിടം പൂക്കളുടെ ഇടം](https://reseuro.magzter.com/100x125/articles/1420/1309776/2yDge5fgq1684347282597/1684431338827.jpg)
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw