Denemek ALTIN - Özgür
പുനർജ്ജനി കടന്നാൽ പുതുജന്മം
Muhurtham
|July 2025
ശ്രീവില്വാദ്രിനാഥ കഥാമൃതം...
-
കേരളത്തിലെ പുണ്യപുരാണ ക്ഷേത്രങ്ങളിൽ പലതുകൊണ്ടും പ്രാമുഖ്യമർഹിക്കുന്ന പദവിയാണ് തിരുവില്വാമല ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിനു ള്ളത്. തൃശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ പതിനെട്ടര കുന്നുകൾക്കപ്പുറത്ത് ലക്കിടി സ്റ്റേഷ നരികെ പ്രകൃതി സൗന്ദര്യത്തിന്റെ പരിലാളനമേറ്റ് പരിലസിക്കുന്ന വില്വാമലയിലാണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്. മുവേഴുവട്ടം മഹാക്ഷത്രിയരെ മുടിച്ച മഹാപാപത്തിൽ നിന്നും മുക്തിനേടുവാൻ വഴികാണാതലയുന്ന പരശുരാമന്, പരമശിവൻ കൈലാസത്തിൽ താൻ നിത്യപൂജ നടത്തിയിരുന്ന വിഷ്ണുവിഗ്രഹം നൽകി അനുഗ്രഹിക്കുകയുണ്ടായി. ഈ ദിവ്യവിഗ്രഹം പ്രതിഷ്ഠിക്കാൻ വില്വാമല തന്നെ വിശേഷപ്പെട്ടതെന്നു കരുതി പരശുരാമൻ ലോകാനുഗ്രഹത്തിനായി പ്രതിഷ്ഠിച്ചതാണ് കി ഴക്കേ ശ്രീകോവിലിലെ വിഗ്രഹം. വില്വാമലയുടെ തൊട്ടുകിഴക്കുള്ള ഭൂതമലയിലെ ഭൂതങ്ങളും പ്രത ങ്ങൾപോലും ഈ വിഗ്രഹ ദർശനത്താൽ പുണ്യം നേടുകയും ആ പുണ്യം അവരെ മുക്തിയിലേക്ക് നയിക്കുകയും ചെയ്തു. പരമേശ്വരാർച്ചിതമായിരുന്ന ഈ വിഗ്രഹത്തിന്റെ മഹത്വം നാടെങ്ങും പരന്നതോടെ പഞ്ചപാണ്ഡവന്മാരും പിതൃപ്രീതി വരുത്താനുദ്ദേശിച്ച് വില്വാമലയിൽ വരികയുണ്ടായി. അവർ നിളാനദി (ഭാരതപ്പുഴ) യുടെ തീരത്ത് സാക്ഷാൽ ശ്രീകൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ പിതൃതർപണം നടത്തി. സോമേശ്വരത്തും, കോതക്കുറുശ്ശി മംഗലത്തും പ്രത്യേകം പ്രത്യേകം ശിവലിംഗങ്ങൾ പ്രതിഷ്ഠിച്ച് പൂജ നടത്തി വില്വാദ്രിനാഥനെ വന്ദിച്ച് ആനന്ദമഗ്നരായി തിരിച്ചുപോയി. (അന്ന് ശ്രീകൃഷ്ണ സാന്നിദ്ധ്യമുണ്ടായ സ്ഥലമാണ് ഇന്നത്തെ ഐവർമഠം ശ്രീകൃഷ്ണക്ഷേത്രം) വില്വാദ്രിയിൽ ശിവശക്തിയും വിഗ്രഹത്തിൽ ലയിച്ചു ചേർന്നിരിക്കുന്നു. ഇന്നും സോമവാരം, പ്രദോഷം, ശിവരാത്രി എന്നീ വ്രതങ്ങളെടുത്ത് ധാരാളം ഭക്തജനങ്ങൾ വില്വാദ്രിനാഥനെ ദർശിച്ചുവരുന്നു. പടിഞ്ഞാറെ ശ്രീകോവിലിൽ ശിവനുവേണ്ടി പ്രത്യേകം ദീപം കത്തിക്കുകയും വില്വപുഷ്പം കൊണ്ട് അർച്ചന പുനർജ്ജനി ഗുഹ നടത്തുകയും സാധാരണമാണ്.
Bu hikaye Muhurtham dergisinin July 2025 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Muhurtham'den DAHA FAZLA HİKAYE
Muhurtham
ക്ഷേത്ര കൊടിയേറ്റം കണ്ടാൽ കൊടിയിറക്കും കാണണം
അറിവ്
1 mins
February 2026
Muhurtham
ലക്ഷ്മീ സമേതനായ വാസുദേവന് താംബൂലസമർപ്പണം
ക്ഷേത്രചരിത്രം
1 mins
February 2026
Muhurtham
പൊങ്കാല എങ്ങോട്ട് തൂകണം
ആറ്റുകാൽ പൊങ്കാല...
3 mins
February 2026
Muhurtham
എല്ലാം ശിവനിൽ നിന്ന് വരുന്നു.ശിവനിലേക്ക് മടങ്ങുന്നു
ശിവരാത്രി മാഹാത്മ്യം...
2 mins
February 2026
Muhurtham
സന്താനഭാഗ്യത്തിന് ചെട്ടികുളങ്ങര കുത്തിയോട്ടം
ചെട്ടികുളങ്ങര അമ്മ
5 mins
February 2026
Muhurtham
പാപഗ്രഹങ്ങളുടെ ദോഷം കുറയ്ക്കാൻ ചാമുണ്ഡി ഉപാസന
ചാമുണ്ഡി ചരിതം...
3 mins
January 2026
Muhurtham
ദക്ഷിണായനം പോകുന്നു.വരുന്നു ഉത്തരായനം
അറിവ്
1 min
January 2026
Muhurtham
മഹാദേവൻ വേഗം പ്രസാദിക്കുന്ന സമയം
ധനുതിരുവാതിര...
5 mins
December 2025
Muhurtham
ശിവചൈതന്യം കുടികൊള്ളുന്ന പുണ്യപുരാതന ക്ഷേത്രം
ക്ഷേത്രമാഹാത്മ്യം
1 mins
December 2025
Muhurtham
ക്ഷേത്രപ്രവേശന വിളംബരത്തിനു മുമ്പ് ഒരു പ്രവേശനം
അറിവ്
1 mins
December 2025
Listen
Translate
Change font size
