Denemek ALTIN - Özgür
കേരളം ഇന്നലെ, ഇന്ന്, നാളെ...
Kudumbam
|November 2025
കേരളത്തിന്റെ സാമൂഹികവും സാംസ്കാരികവു മായ മാറ്റങ്ങൾ വിലയിരുത്തുകയാണ് മുൻ കൊച്ചി പ്രധാനമന്ത്രി ഇക്കണ്ട വാര്യരുടെ സഹോദര പുത്രൻ ബാലകൃഷ്ണൻ വാര്യരും മക്കളും പേരമക്കളും...
കേരളപ്പിറവിയുടെ എഴുപതാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ മാറിവരുന്ന കേരളത്തിന്റെ സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ മാറ്റങ്ങൾ വിലയിരുത്തുകയാണ് മുൻ കൊച്ചി പ്രധാനമന്ത്രി ഇക്കണ്ട വാര്യരുടെ സഹോദര പുത്രൻ ബാലകൃഷ്ണൻ വാര്യർ, മകൻ രഘുനാഥ് വാര്യർ, ഭാര്യ സുനിത, ഇവരുടെ മക്കളായ അപർണ വാര്യർ, ശരണ്യ എന്നിവർ.
കാർഷിക രംഗം
കർഷക തൊഴിലാളികൾക്കുണ്ടായ കൂലി വർധന കേരളത്തിലെ കൃഷിയെ ബാധിച്ചതായി രഘുനാഥിന്റെ ഭാര്യ സുനിത പറയുന്നു. നേരത്തേ കർഷകർക്ക് കൊയ്തുകഴിഞ്ഞ് പൊലിയളക്കുന്ന രീതിയായിരുന്നു. അവർ കൂടുതൽ നെല്ലിനായി മത്സരിച്ച് ജോലി ചെയ്യുന്ന രീതി ഉണ്ടായിരുന്നു. അത് മാറി കൂലിയിലേക്ക് എത്തിയതോടെ ജോലിയെടുക്കുന്ന രീതിയിൽ മാറ്റംവന്നു.
ജോലിയോടുള്ള ആത്മാർഥത കുറഞ്ഞതോടെ സമയത്തിനുവേണ്ടി ജോലി ചെയ്യുന്ന പ്രവണതയിൽ കാലം എത്തി. അതും കൃഷിയിൽ നിന്ന്കേരളീയരെ അകറ്റി നിർത്താൻ കാരണമായി എന്ന് പറയാമെന്നാണ് സുനിയുടെ വിലയിരുത്തൽ.
കാർഷിക മേഖലയിൽ ഇത് തളർച്ച സൃഷ്ടിച്ചിട്ടുണ്ട് എന്ന് രഘുനാഥ് സമ്മതിക്കുമ്പോൾ കേരളത്തിലെ തൊഴിലാളികളുടെ ജീവിത നിലവാരം ഉയർത്തുന്നതിന് ഇത് സാഹചര്യമൊരുക്കിയെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. അതിലൂടെ ഇപ്പോഴത്തെ തലമുറക്ക് കൂടുതൽ മികച്ച വിദ്യാഭ്യാസം നൽകാൻ തൊഴിലാളികളെ പ്രാപ്തരാക്കി എന്ന് ഒരു മറുപക്ഷമുള്ളതായി രഘുനാഥ് കുട്ടിച്ചേർക്കുകയാണ്.
ഈ വാദഗതിയോട് സുനിതക്കും യോജിപ്പാണ്. ഇന്ന് കേരളത്തിലുണ്ടായ വിദ്യാഭ്യാസ മുന്നേറ്റത്തിന് തൊഴിലാളികളുടെ കൂലിവർധന ഒരു പരിധി വരെ സഹായകമായിട്ടുണ്ട് എന്ന് ഇരുവരും അംഗീകരിക്കുന്നു.
ചികിത്സയും ആരോഗ്യവും
അന്ന് ചികിത്സാ സൗകര്യങ്ങൾ കുറവായിരുന്നതിനാൽ ജില്ല ആശുപത്രിയെയാണ് എല്ലാവരും ആശ്രയിച്ചിരുന്നത്. പലരും അച്ഛന്റെ കൈയിൽ നിന്ന് ഡോക്ടർമാർക്കുള്ള കത്ത് വാങ്ങാൻ വീട്ടിൽ എത്തുന്ന രീതി ഉണ്ടായിരുന്നു. അച്ഛൻ കത്തിനൊപ്പം അവർക്ക് യാത്രാചെലവിനുള്ള പണംകൂടി കൊടുക്കാൻ നിർദേശിച്ചിരുന്നു. അന്നത്തെ ഡോക്ടർ വി.കെ. നാരായണ മേനോൻ രോഗികളെ സൗജന്യമായാണ് ചികിത്സിച്ചിരുന്നത്. ആ സാമൂഹിക പ്രതിബദ്ധത പുതിയ തലമുറക്ക് കൈമോശം വന്നതിൽ ദുഃഖമുണ്ട്.
Bu hikaye Kudumbam dergisinin November 2025 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Kudumbam'den DAHA FAZLA HİKAYE
Kudumbam
ചേർത്തുപിടിക്കാം, കൂട്ടിനുണ്ട് നിയമങ്ങളും
ഭിന്നശേഷി സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ ദേശീയ-സംസ്ഥാന തലങ്ങളിൽ നിരവധി നിയമങ്ങളുണ്ട്. അവയിൽ ചിലതിലേക്ക്...
2 mins
December-2025
Kudumbam
സ്വയം തൊഴിൽ എഐ തുറന്നിടുന്നത് അനന്ത സാധ്യതകൾ
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ശക്തിയും ടെക്നിക്കൽ സ്കില്ലുകളും ചേർന്നപ്പോൾ, സാധാരണ ഉപയോക്താവിനും സ്വന്തം കഴിവുകൾ വഴി സ്ഥിര വരുമാനം ഉണ്ടാക്കാനുള്ള അവസരങ്ങൾ അനന്തമായി തുറക്കുകയാണ്...
3 mins
December-2025
Kudumbam
വാഹനം വിൽക്കുംമുമ്പ് എൻ.സി.ബി മറക്കേണ്ട
നിങ്ങളുടെ പേരിലുള്ള പഴയ വാഹനം വിൽക്കുംമുമ്പ് അൽപം കരുതലും ശ്രദ്ധയും ഉണ്ടെങ്കിൽ എൻ.സി.ബി ഇൻഷുറൻസ് ഡിസ്കൗണ്ടിന് അർഹരാകാം. അതു ലഭിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
1 mins
December-2025
Kudumbam
ദൈവത്തിന്റെ കെ
അയ്യായിരത്തിലധികം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അന്നം നൽകിയും തെരുവിൽ ഉപേക്ഷിക്കപ്പെട്ടവർക്ക് 'നവജീവൻ ട്രസ്റ്റി'ലൂടെ അഭയം നൽകിയും കരുണയുടെ മനുഷ്യരൂപമായി മാറിയിരിക്കുകയാണ് പി.യു. തോമസ്...
2 mins
December-2025
Kudumbam
രോഗമില്ലാത്ത രോഗികൾ
അനാവശ്യ ആശുപത്രി സന്ദർശനങ്ങളും ഗുണകരമല്ലാത്ത രീതിയിലുള്ള ചികിത്സ തേടലും അടിയന്തര ചികിത്സാ സംവിധാനങ്ങളുടെ ദുരുപയോഗവും ഒഴിവാക്കാൻ നാം ആത്മാർഥമായി പരിശ്രമിക്കേണ്ടതുണ്ട്...
2 mins
December-2025
Kudumbam
'പ്രേക്ഷക മനസ് പ്രവചിക്കാനാകില്ല
സിനിമ-ജീവിത വിശേഷങ്ങളും ക്രിസ്മസ് ഓർമകളും പങ്കുവെക്കുകയാണ് നടൻ സിജു വിൽസൺ
2 mins
December-2025
Kudumbam
കേടാകാതെ സൂക്ഷിക്കാം, ആഹാരം
ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും പൊടികളും കേടുകൂടാതെ സൂക്ഷിക്കാനുള്ള മാർഗങ്ങളിതാ...
3 mins
December-2025
Kudumbam
കുട്ടികളോട് വേണ്ട, ഈ വാക്കുകൾ
ജെന്റിൽ പാരന്റിങ്ങിനെ ഗൗരവപൂർവം കാണുന്ന ഇക്കാലത്ത് മാതാപിതാക്കൾ പറയാനും ചെയ്യാനും പാടില്ലാത്ത ചില കാര്യങ്ങളിതാ...
2 mins
December-2025
Kudumbam
HAPPY JOURNEY WITH KIDS
ചെറിയ കുട്ടികൾക്കൊപ്പം കുടുംബസമേതമുള്ള യാത്രകൾ തലവേദനയാകാറുണ്ടോ? കുട്ടികളുമായി അടിപൊളി യാത്രകൾ നടത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
2 mins
December-2025
Kudumbam
കാസ്പിയൻ തീരത്തെ സ്വപ്നഭൂമി
കാസ്പിയൻ തടാകത്താലും കരഭൂമികളാലും ചുറ്റപെട്ട ഏഷ്യയുടെയും യൂറോപ്പിന്റെയും അതിർത്തിയിലുള്ള അസർബൈജാൻ എന്ന കൊച്ചു രാജ്യത്തിലേക്കൊരു യാത്ര...കാസ്പിയൻ തടാകത്താലും കരഭൂമികളാലും ചുറ്റപെട്ട ഏഷ്യയുടെയും യൂറോപ്പിന്റെയും അതിർത്തിയിലുള്ള അസർബൈജാൻ എന്ന കൊച്ചു രാജ്യത്തിലേക്കൊരു യാത്ര...
4 mins
December-2025
Listen
Translate
Change font size
