Facebook Pixel ചെലവ് കുറയ്ക്കാനാകുമോ? | Vanitha Veedu - home - Bu hikayeyi Magzter.com'da okuyun
Magzter GOLD ile Sınırsız Olun

Magzter GOLD ile Sınırsız Olun

Sadece 9.000'den fazla dergi, gazete ve Premium hikayeye sınırsız erişim elde edin

$149.99
 
$74.99/Yıl

Denemek ALTIN - Özgür

ചെലവ് കുറയ്ക്കാനാകുമോ?

Vanitha Veedu

|

September 2024

വീടിന്റെ ഘടന പൂർത്തിയാകുംവരെ ഓരോ ഘട്ടവും പ്രധാനമാണ്. അശ്രദ്ധയും അറിവില്ലായ്മയുമാണ് ചെലവ് കൂട്ടുന്നത്.

ചെലവ് കുറയ്ക്കാനാകുമോ?

മണ്ണ് പരിശോധിക്കുന്നതെല്ലാം പാഴ്ച്ചെലവല്ലേ? പണ്ടത്തെ വീടുകൾ ഇതെല്ലാം ചെയ്താണോ കാലമിത്രയും നിലനിന്നത്? ഇതെല്ലാം വെറുതെ പണം തട്ടിക്കാനുള്ള മാർഗങ്ങളല്ലേ? ടെക്നോളജിയിലെ പുതുമകളെ സംശയത്തോടെയാണ് പലരും കാണുന്നത്. അത കൊണ്ട് സ്വീകരിക്കാൻ തയാറാകാത്ത പലതും നമ്മെ പാഴ്‌ച്ചെലവിലേക്കും സ്വസ്ഥതയില്ലായ്മയിലേക്കും നയിച്ചേ ക്കാം. ചെറിയ ചില അടിസ്ഥാനകാര്യങ്ങൾ പഠിച്ച് പണിതാൽ, വീടിന്റെ ഉറപ്പ് കൂടുക മാത്രമല്ല, ചെലവ് കുറയുകയും ചെയ്യും. നമുക്കെല്ലാം ഉണ്ടാകാവുന്ന, നിർമാണസംബന്ധമായ ചില സംശയങ്ങളും ഉത്തരങ്ങളുമാണ് ഇനിയുള്ള പേജുകളിൽ.

തറയൊരുക്കും മുൻപ് പ്ലോട്ടിലെ മണ്ണ് പരിശോധിക്കാതിരിന്നാൽ വീടുപണിയുടെ ചെലവ് കൂടുമോ?

പ്ലോട്ടിലെ മണ്ണ് പരിശോധിച്ചാൽ ഒരുപക്ഷേ, വൻ സാമ്പത്തിക നഷ്ടം ഒഴിവാക്കാൻ കഴിയും. വീടുനിർമാണം ഗൗരവപൂർവം കൈകാര്യം ചെയ്യുന്നവർ അടിത്തറ നിർമാണത്തിനു മുൻപ് പ്ലോട്ടിലെ മണ്ണ് പരിശോധിക്കാറുണ്ട്. ഭൂമി ചിലയിടത്ത് പാറയായിരിക്കും, ചിലയിടത്ത് ഇളകിക്കിടക്കുന്ന മണ്ണോ മണലോ ആയിരിക്കും. നികത്തിയ നിലമോ പാടത്തോടു ചേർന്ന ഭൂമിയോ ആകാം. ഏത് മണ്ണിൽ പണിയുന്ന അടിത്തറയ്ക്കും നൽകേണ്ട ബലത്തിന് വ്യത്യാസമുണ്ടായിരിക്കും.

തൊട്ടടുത്ത പ്ലോട്ടിലെപ്പോലെയാകണമെന്നില്ല നമ്മുടെ പ്ലോട്ടിലെ മണ്ണിന്റെ ഘടന. അതുകൊണ്ടുതന്നെ, അടുത്തുള്ളവർ കരിങ്കല്ല് ഉപയോഗിച്ച് സാധാരണ അടിത്തറ നിർമിച്ചു എന്ന കാരണത്താൽ നമ്മുടെ വീടിനും സാധാരണ അടിത്തറ മതി എന്ന ചിന്ത ശരിയാവണമെന്നില്ല. ചിലപ്പോൾ ഇത് കെട്ടിടത്തിന്റെ ബലക്കുറവിനു കാരണമാകാം. ഭാവിയിൽ കെട്ടിടം ഇരുന്നുപോകാൻ സാധ്യതയുണ്ട്.

മണ്ണിന്റെ ഘടനയെക്കുറിച്ച് അറിയാത്തത് ആവശ്യമുള്ളതിലധികം ബലപ്പെടുത്തിയുള്ള അടിത്തറയുടെ നിർമാണത്തിലേക്കു നയിക്കാം. അനാവശ്യമായി തറ ബലപ്പെടുത്തുമ്പോൾ നിർമാണവസ്തുക്കളുടെ അമിതോപയോഗത്തിനും ആവശ്യത്തിലധികമുള്ള അധ്വാനം പാഴാകാനും ഇടയാകും. സ്വാഭാവികമായും ഇത് ചെലവ് കൂട്ടും. മാത്രമല്ല, നിർമിക്കുന്ന കെട്ടിടത്തിലും എടുക്കേണ്ട ലോഡിനും അനുസരിച്ചും അടിത്തറയുടെ സ്വഭാവം മാറും. ഇതും മണ്ണ് പരിശോധനയിലൂടെ മനസ്സിലാക്കാം.

വീട് വലുതായാലും കോളം ബീം സ്ട്രക്ചർ കൊടുത്താൽ ബലത്തിന്റെ കാര്യത്തിൽ പേടിക്കേണ്ട എന്നത് ശരിയാണോ? വീടിന് ബലം കിട്ടാൻ കോളം ബീം സ്ട്രക്ചറിന്റെ ആവശ്യം എല്ലായിടത്തുമില്ല.

Vanitha Veedu'den DAHA FAZLA HİKAYE

Vanitha Veedu

Vanitha Veedu

പുൽത്തകിടി വേനലിൽ വേണം കരുതൽ

നിറം മങ്ങൽ മുതൽ കീടശല്യം വരെ നീളുന്നു വേനൽക്കാലത്തെ പുല്ലിന്റെ പ്രശ്നങ്ങൾ. അവയ്ക്കുള്ള അഞ്ച് പരിഹാരങ്ങളിതാ...

time to read

1 min

April 2026

Vanitha Veedu

Vanitha Veedu

എംഎൽസിആർ പാനൽ

ജിഎഫ്ആർജിയുടെ ന്യൂനതകൾ പരിഹരിച്ചുള്ള മോൾഡഡ് ലൈറ്റ് കോംപസിറ്റ് റീ ഇൻഫോഴ്സ്ഡ് പാനൽ വിപണിയിലെത്തി

time to read

1 min

April 2026

Vanitha Veedu

Vanitha Veedu

Style Diary By Minisha

പുതിയ ആശയങ്ങളുമായി സ്വന്തം സംരംഭത്തെ ഇനിയും ഉയരങ്ങളിലെത്തിക്കാനുള്ള സ്വപ്നങ്ങളിലാണ് മിനിഷ.

time to read

2 mins

April 2026

Vanitha Veedu

Vanitha Veedu

ഒഴിപ്പിക്കൽ നിയമങ്ങൾ അതിസങ്കീർണം

വീടോ കെട്ടിടമോ വാടകയ്ക്ക് നൽകുമ്പോഴും എടുക്കുമ്പോഴും പാലിക്കേണ്ട ഒട്ടേറെ നിയമങ്ങളുണ്ട്

time to read

2 mins

March 2026

Vanitha Veedu

Vanitha Veedu

പൊട്ടിപ്പോകില്ല പോളിമർ ഓട്

പ്ലാസ്റ്റിക് വേസ്റ്റ് പ്രയോജനപ്പെടുത്തി നിർമിക്കുന്ന പോളിമർ ഓട് വിപണിയിലെത്തി

time to read

1 min

March 2026

Vanitha Veedu

Vanitha Veedu

ബൊഗെയ്ൻവില്ല ഗ്രീഷ്മത്തിലെ വസന്തം

കൊടും വേനലിൽ മറ്റെല്ലാ ചെടികളും വാടി ക്ഷീണിച്ചു നിൽക്കുമ്പോൾ പൂക്കളുടെ വസന്തമൊരുക്കുന്ന ബൊഗെയ്ൻവില്ല നന്നായി പൂവിടാൻ ചില പൊടിക്കൈകൾ

time to read

1 min

March 2026

Vanitha Veedu

Vanitha Veedu

ഫർണിച്ചർ ഫ്രം ചൈന

അതിശയിപ്പിക്കുന്ന ശേഖരം, ഇവിടത്തേതിന്റെ മൂന്നിലൊന്ന് വില. ചെറിയ വീട്ടിലേക്കാവശ്യമായ ഫർണിച്ചറും ചൈനയിൽ നിന്ന് വരുത്താം.

time to read

2 mins

February 2026

Vanitha Veedu

Vanitha Veedu

അടുക്കള ചുരുങ്ങുന്നു

ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ പുതിയ അപാർട്മെന്റുകളിൽ അടുക്കളയുടെ വലുപ്പം കുറയുന്നു

time to read

1 min

February 2026

Vanitha Veedu

Vanitha Veedu

രണ്ടാം വീട്; ഹോളിഡേ മോഡിൽ

തിരക്കു പിടിച്ച ജീവിതത്തിൽ നിന്നു രക്ഷപ്പെടാൻ വിക്കെൻഡ് ഹോമുകളെ ആശ്രയിക്കുന്ന പുതിയൊരു യാത്രയിലാണു നമ്മൾ

time to read

2 mins

February 2026

Vanitha Veedu

Vanitha Veedu

ഓർക്കിഡ് നന്നായി പൂക്കാൻ

ആറ്റുനോറ്റു വളർത്തിയ ഓർക്കിഡ് പൂവിടുന്നില്ലേ? പൂവിനു വലുപ്പം കുറവാണോ? എല്ലാ പ്രശ്നത്തിനും പരിഹാരമുണ്ട്

time to read

1 min

February 2026

Listen

Translate

Share

-
+

Change font size