പൂന്തോട്ടത്തിലേക്ക് 6 പുതുമകൾ
KARSHAKASREE|December 01,2023
ഉദ്യാനപരിപാലനത്തിലെ പുത്തൻ ഉപാധികൾ പരിചയപ്പെടാം
ജേക്കബ് വർഗീസ് കുന്തറ  ഫോൺ: 9447002211 Youtube Channel: JACOBINTE UDHYANAM
പൂന്തോട്ടത്തിലേക്ക് 6 പുതുമകൾ

വീടിന്റെ മട്ടുപ്പാവിലും ഫ്ലാറ്റുകളുടെയും മറ്റും ബാൽക്കണിയിലും പുൽത്തകിടിയും ഉദ്യാനവും തയാറാക്കാൻ ആഗ്രഹമുണ്ടെങ്കിലും വെള്ളം കെട്ടിനിൽക്കുമെന്നല്ലോയെന്ന ഭയത്താൽ പലരും അതിനു മുതിരാറില്ല. ഈ പ്രശ്നത്തിനിപ്പോൾ പരിഹാരമുണ്ട്. അതാണ് ഡ്രയിൻ സെൽ. അതുപോലെ അകത്തളത്തിൽ സെക്കുലന്റ് ചെടികൾ വളർത്തിയാൽ നടീൽ മിശ്രിതത്തിൽ വെള്ളം കെട്ടിനിൽക്കുന്നതു കാരണം അവ ചീഞ്ഞുപോകാറുണ്ട്. പ്രകൃതിദത്തമായ സിൻഡർ എന്ന നടീൽ മാധ്യമം ഇതിനു പ്രതിവിധിയാണ്. ഉദ്യാനപരിപാലനത്തിലെ ഇത്തരം പുത്തൻ ഉപാധികൾ പരിചയപ്പെടാം ഈ ലക്കത്തിൽ.

ബോറോൺ + മുട്ടത്തോടുപൊടി

 മുട്ടത്തോട് ഉണക്കിപ്പൊടിച്ചത് വീട്ടിൽ തയാറാക്കുന്ന മികച്ച ജൈവവളമാണ്. ഇത് നല്ല തോതിലുള്ള കാത്സ്യം ചെടികളുടെ കോശങ്ങളെ ബലപ്പെടുത്തി രോഗപ്രതിരോധ ശേഷി കൂട്ടും. മണ്ണിലെ അമ്ലത സാവധാനം കുറയ്ക്കാനും ഈ വളം ഉപകരിക്കും. പക്ഷേ, നന്നായി കഴുകി വൃത്തിയാക്കിയില്ലെങ്കിൽ മുട്ടത്തോടിൽനിന്നു ചെടിക്ക് പല രോഗങ്ങളും ഉണ്ടായേക്കാം. കാത്സ്യത്തിനൊപ്പം മണ്ണിൽ ആവശ്യത്തിനു ബോറോൺ എന്ന സൂക്ഷ്മലവണവും വേണം. ചെടിയിൽ മൂലകങ്ങളുടെ വേഗത്തിലുള്ള ചലനത്തിനും പൂവും കായും ഉൽപാദനത്തിനുമെല്ലാം ബോറോൺ വേണം. നന്നായി വൃത്തിയാക്കിയ മുട്ടത്തോട് ഉയർന്ന ഊഷ്മാവിൽ പൊടിച്ചെടുത്തതിൽ ബോറോണും ചേർത്ത വളം ഇന്ന് വിപണയിൽ കിട്ടും. ചെടിയുടെ വലുപ്പമനുസരിച്ച് ആവശ്യാനുസരണം 20 - 50 ഗ്രാം ചുവട്ടിൽ നേരിട്ടു നൽകാം.

സിൻഡർ മിക്സ്

അഗ്നിപർവതത്തിലെ ലാവയിൽ ഉൾപ്പെടുന്ന, കത്തിക്കരിഞ്ഞ തടിയുടെ ചെറു കഷണങ്ങളും കൽക്കരിയും ചാരവുമെല്ലാം അടങ്ങിയ മിശ്രിതമാണ് സിൻഡർ. ഇതിലെ ചാരം മുഴുവനായി നീക്കിയ ശേഷമുള്ളത് ചെടികൾ വളർത്താനുതകുന്ന മാധ്യമം എന്ന നിലയിൽ അടുത്ത കാലത്ത് പ്രചാരം നേടിവരുന്നു. എന്നാൽ, ഇന്നു വളർത്തു മാധ്യമമായി പ്രചാരത്തിലുള്ള പെർലൈറ്റിനെക്കാൾ വലുപ്പമുള്ള തരികളാണ് സിൻഡറിലുള്ളത്. അതുകൊണ്ട്, ഇതുപയോഗിച്ചാൽ വേരുകൾക്കു നല്ല തോതിൽ വായുവും മിശ്രിതത്തിനു കൂടുതൽ നീർവാർച്ചയും ലഭിക്കും.

Bu hikaye KARSHAKASREE dergisinin December 01,2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

Bu hikaye KARSHAKASREE dergisinin December 01,2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

KARSHAKASREE DERGISINDEN DAHA FAZLA HIKAYETümünü görüntüle
വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം
KARSHAKASREE

വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം

കമ്പോളം

time-read
2 dak  |
April 01,2024
പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം
KARSHAKASREE

പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം

പശുക്കൾ 60, വാർഷിക വിറ്റുവരവ് ഒരു കോടി രൂപ

time-read
2 dak  |
April 01,2024
നായനിരോധനം നാൾവഴികൾ
KARSHAKASREE

നായനിരോധനം നാൾവഴികൾ

നടപടിയിലേക്കു നയിച്ച സംഭവങ്ങൾ, കാരണങ്ങൾ

time-read
3 dak  |
April 01,2024
അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം
KARSHAKASREE

അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം

കൃഷിവിചാരം

time-read
1 min  |
April 01,2024
ആത്ത ഉത്തമം
KARSHAKASREE

ആത്ത ഉത്തമം

മികച്ച പോഷക-ഔഷധ മേന്മകളുള്ള ഫലവർഗം

time-read
1 min  |
April 01,2024
ഓണത്തിന് ഒരു വട്ടി പൂക്കൾ
KARSHAKASREE

ഓണത്തിന് ഒരു വട്ടി പൂക്കൾ

ഓണക്കാലത്തേക്കുള്ള ചെണ്ടുമല്ലിക്കഷിക്കു തയാറെടുക്കാം

time-read
1 min  |
April 01,2024
ചേനേം ചേമ്പും മുമ്മാസം...
KARSHAKASREE

ചേനേം ചേമ്പും മുമ്മാസം...

വിളപ്പൊലിമ

time-read
3 dak  |
April 01,2024
കമുകിന്റെ മാത്രം കൊക്കോ
KARSHAKASREE

കമുകിന്റെ മാത്രം കൊക്കോ

കൃഷിച്ചെലവ് മരമൊന്നിന് 50 രൂപയിലും താഴെ

time-read
1 min  |
April 01,2024
വിസ്മയം ബോൺസായ്
KARSHAKASREE

വിസ്മയം ബോൺസായ്

ബോൺസായ് രൂപകൽപനയിൽ പുതുമകൾ തീർക്കുന്ന ദീപക്

time-read
1 min  |
April 01,2024
കൈവിടില്ല കൊക്കോ
KARSHAKASREE

കൈവിടില്ല കൊക്കോ

8 ഏക്കറിൽ തെങ്ങിന് ഇടവിളയായി 1400 കൊക്കോ

time-read
1 min  |
April 01,2024