Magzter GOLD ile Sınırsız Olun

Magzter GOLD ile Sınırsız Olun

Sadece 9.000'den fazla dergi, gazete ve Premium hikayeye sınırsız erişim elde edin

$149.99
 
$74.99/Yıl
The Perfect Holiday Gift Gift Now

നവാസും രഹ്നയും ഒന്നിച്ച് വീണ്ടും

Manorama Weekly

|

March 01, 2025

പലപ്പോഴും ഞങ്ങൾ ചർച്ച ചെയ്യുമ്പോൾ പറയാറുണ്ട് എന്നെങ്കിലും വളരെ നല്ല ഒരു കഥാപാത്രം വന്നാൽ, നാളെ തിരിഞ്ഞുനോക്കുമ്പോൾ എന്തിന് അങ്ങനെ ഒരു സിനിമ ചെയ്തു എന്ന ചോദ്യം വരാത്തരീതിയിലുള്ള ഒരു കഥാപാത്രം ചെയ്യണം എന്ന്. അങ്ങനെ തീരെ പ്രതീക്ഷിക്കാത്ത നേരത്താണ് ഈ സിനിമ വരുന്നത്.

നവാസും രഹ്നയും ഒന്നിച്ച് വീണ്ടും

നഗരത്തിരക്കുകളിൽ നിന്നു മാറി ആലുവയ്ക്കടുത്ത് നാലാംമൈലിലെ മൺവീട്ടിലൊരു താരജോടിയുണ്ട്. മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചും പാട്ടു പാടിയും രസിപ്പിച്ചിട്ടുള്ള കലാഭവൻ നവാസും ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ഭാര്യ രഹ്നയും. ഒൻപത് ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും പ്രേക്ഷകമനസ്സിൽ രഹ്ന ഇടംപിടിച്ചിരുന്നു. പെട്ടെന്നായിരുന്നു സിനിമാരംഗത്തുനിന്നു രഹ്ന അപ്രത്യക്ഷമാകുന്നതും. ലേലം, ദാദ സാഹിബ്, കാരുണ്യം, താലോലം തുടങ്ങി ഒരുപിടി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ രഹ്ന രണ്ടു പതിറ്റാണ്ടുകൾക്കുശേഷം മലയാള സിനിമയിലേക്കു മടങ്ങിയെത്തിരിക്കുകയാണ്. "ഇഴ' എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ രഹ്നയോടൊപ്പം നായകറോളിൽ ഭർത്താവ് കലാഭവൻ നവാസുമുണ്ട്. തിരിച്ചുവരവിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മനോരമ ആഴ്ചപ്പതിപ്പിനോടു മനസ്സു തുറക്കുകയാണ് ഇരുവരും.

തിരിച്ചുവരവ്

തിരിച്ചു വരണമെന്നോ ഒരു സിനിമ ചെയ്യണമെ ന്നോ കരുതിയിട്ടില്ലെന്നും ആദ്യ സിനിമപോലെ അപ്രതീക്ഷിതമായാണ് "ഇഴ'യുടെയും ഭാഗമാകുന്നതെന്നും രഹ്ന പറയുന്നു. “ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യ സിനിമയായ "ലേല'ത്തിലേക്ക് എത്തുന്നത്. നാടകനടനാണങ്കിലും സിനിമയിലേക്ക് എന്നെ അയയ്ക്കാൻ ഉപ്പയ്ക്ക് താൽപര്യമില്ലായിരുന്നു. എന്നാൽ, ലേലത്തിന്റെ അണിയറ പ്രവർത്തകരിൽ ഒരാൾ ഉപ്പയുടെ അടുത്ത സുഹൃത്തായിരുന്നു. അദ്ദേഹത്തിന്റെ നിർബന്ധമാണ് ആ സിനിമയിലേക്ക് എന്നെ എത്തിക്കുന്നത്. ഈ ചിത്രവും അങ്ങനെ അപ്രതീക്ഷിതമായി വന്നതാണ്. നവാസിനു വന്ന പ്രോജകിന്റെ ഭാഗമായി അവർ മുൻപു ചെയ്ത ഒരു ഹ്രസ്വചിത്രം അയച്ചുതന്നിരുന്നു. ഇതു കണ്ടതും പിന്നീട് തിരക്കഥ വായിച്ചതും ഞാനാണ്. അതിനു ശേഷമുള്ള ചർച്ചയിലാണ് എന്നെയും സിനിമയിൽ ഉൾപ്പെടുത്തണമെന്ന താൽപര്യം അണിയറ പ്രവർത്തകർ പ്രകടിപ്പിക്കുന്നത്. 'രഹ്ന പറഞ്ഞു.

“വളരെ കളർഫുൾ ആയ ഫീൽഡ് ആണിത്. ഇതിൽനിന്നു മാറിനിൽക്കുക എന്നത് ബുദ്ധിമുട്ടാണ്. മാറിനിൽക്കുകയാണെങ്കിൽ പൂർണമായിട്ട് മാനസികമായി ഉൾകൊണ്ട് മാറിനിൽക്കണം. എന്നാൽ മാത്രമേ നമുക്കു ജീവിതത്തിൽ ഒരു സന്തോഷം ഉണ്ടാകൂ. ഞാൻ പൂർണമായിട്ടും ഇനി തിരിച്ചു വരില്ല എന്നു കരുതി തന്നെയാണ് പോയത്. ഇതൊരു സുവർണാവസരമായിട്ടാണ് ഞാൻ കാണുന്നത്. വീണ്ടും അഭിനയിക്കാൻ കഴിഞ്ഞതിൽ സന്തോഷമെന്നും രഹ്ന വ്യക്തമാക്കി.

Manorama Weekly'den DAHA FAZLA HİKAYE

Listen

Translate

Share

-
+

Change font size

Holiday offer front
Holiday offer back