Denemek ALTIN - Özgür

ആരാദ്യം പറയും..

Manorama Weekly

|

October 21, 2023

പാട്ടിൽ ഈ പാട്ടിൽ

- .ഒ.വി. ഉഷ

ആരാദ്യം പറയും..

കുട്ടിക്കാലം മുതലേ ചലച്ചിത്ര ഗാനരചയിതാവാകണം എന്നതായിരുന്നു എന്റെ ആഗ്രഹം. അന്നുമുതലേ കവിതകൾ എഴുതുമായിരുന്നു. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമാ യി എന്റെ കവിത ബാലപംക്തിയിൽ പ്രസിദ്ധീകരിച്ചു വന്നത്. സംവിധായകൻ കെ.എസ്. സേതുമാധവൻ ഞങ്ങളുടെ ബന്ധുവാണ്. "സേതുവേട്ടനോ പറയണം സേതുവേട്ടനോട് പറയണം എന്നു പറഞ്ഞ് കുട്ടിക്കാലത്ത് അച്ഛനെയും അമ്മയെയും ഞാൻ ബുദ്ധിമുട്ടിച്ചിരുന്നു. എന്റെ ശല്യം സഹിക്കാതെ അച്ഛനും അമ്മയും ഇക്കാര്യം സേതുവേട്ടനെ അറിയിച്ചു. സേതുവേട്ടൻ എനിക്കൊരു കത്തെഴുതി. അങ്ങനെ എംഎ പഠിക്കുന്ന കാലത്താണ് ഞാൻ ഇൻക്വിലാബ് സിന്ദാബാദ് എന്ന സിനിമയ്ക്കുവേണ്ടി പാട്ടെഴുതിയത്. "ആരുടെ മനസ്സിലെ ഗാനമായി, ഞാൻ ആരുടെ ഹൃദയത്തിൻ ധ്യാനമായി' എന്ന ആ പാട്ടു പാടിയത് പി.ലീലയാണ്. ദേവരാജൻ മാഷ് സംഗീതം. ആ പാട്ടിന് എനിക്ക് 250 രൂപ പ്രതിഫലം അയച്ചുതന്നു.

Manorama Weekly'den DAHA FAZLA HİKAYE

Translate

Share

-
+

Change font size