Facebook Pixel താന്നിക്കുന്നിറങ്ങിവരുന്ന പുഴയോർമകൾ... | Fast Track - automotive - Bu hikayeyi Magzter.com'da okuyun

Denemek ALTIN - Özgür

താന്നിക്കുന്നിറങ്ങിവരുന്ന പുഴയോർമകൾ...

Fast Track

|

January 01,2024

എംടിയുടെ കൂടല്ലൂരിലേക്ക് എഴുത്തുകാരൻ ഫ്രാൻസിസ് നൊറോണയുടെ യാത്ര

- ഫ്രാൻസിസ് നൊറോണ

താന്നിക്കുന്നിറങ്ങിവരുന്ന പുഴയോർമകൾ...

 "വടക്കേപ്പാടത്തെ നെല്ല് പാലുറയ്ക്കാൻ തുടങ്ങുമ്പോൾ തന്നെ താന്നിക്കുന്നുതൊട്ടു പറക്കുളം മേച്ചിൽ പുറംവരെ കണ്ണാന്തളികൾ തഴച്ചുവളർന്നു കഴിയും. ആ പൂക്കളുടെ ഗന്ധം തന്നെയായിരുന്നു പുന്നെല്ലരിയുടെ ചോറിനും

 കണ്ണാന്തളിപ്പൂക്കളുടെ കാലം എന്ന ഓർമക്കുറിപ്പിൽ സ്വന്തം ഗ്രാമമായ കൂടല്ലൂരിനെക്കുറിച്ച് എംടി പകർന്നുതന്ന കാഴ്ചകളാണിത്. അദ്ദേഹത്തിന്റെ ഒട്ടുമിക്ക രചനകളിലും വശ്യചാരുതയോടെ കൂടല്ലൂർ അടയാളപ്പെട്ടു കിടക്കുന്നു.

ജലത്തിനു മീതെ പൊരുന്നയിരുന്നു വിരിയുന്ന നീലത്താമരമൊട്ടിന്റെ പൊരുളും തേടി, ആറ്റോരം തിങ്ങുന്ന ആറ്റുവഞ്ഞിപ്പൂ ക്കളുടെ വെഞ്ചാമരം കാണാൻ ഇത്തവണ കൂടല്ലൂരിലേക്കായിരുന്നു യാത്ര. കൂട്ടിന് എന്റെ ഇഷ്ടവാഹനമായ സെവൻ സീറ്റർ ഇൻവിയും. ചെറിയ കാറുകളുടെ വിജയ ങ്ങൾക്കൊടുവിൽ മാരുതി ഇറക്കിയ മുന്തി യ ആഡംബര കാറാണ് ഇൻവിക. അത്യാവശ്യം ഗ്രൗണ്ട് ക്ലിയറൻസുള്ളതിനാൽ ഓഫ് റോഡിലും യാത്ര സുഗമമാണ്.

കൂടല്ലൂരിലേക്ക് എറണാകുളം വൈറ്റിലയിൽനിന്ന് ഏകദേശം നൂറ്റി ഇരുപത്തിയേഴു കിലോമീറ്റർ ദൂരമാണുള്ളത്. ട്രാഫിക് അധികമില്ലാത്ത, പ്രകൃതിഭംഗി നിറയുന്നൊരു വഴി ഗൂഗിളിലുണ്ട്. എറണാകുളം, അങ്കമാലി, തൃശൂർ, കാഞ്ഞിരക്കോട്, ചിറ്റണ്ട, മാട്ടായ, ആറങ്ങോട്ടുകര, തിരുമിറ്റക്കോട്, തൃത്താല, കൂടല്ലൂർ... നമ്മൾ കടന്നു പോകേണ്ട സ്ഥലങ്ങളാണിത്. ഞാനെന്തായാലും ഈ റൂട്ടിലൂടെ പോകാമെന്നു തീരുമാനിച്ചു.

കൂടല്ലൂരിലേക്കുള്ള യാത്രയിൽ ഇടയ്ക്കിടെ പുഴയും പാടങ്ങളും കാഴ്ചകളുടെ വിരുന്നുമായെത്തും. കാഞ്ഞിരക്കോട് കഴിയുമ്പോഴേക്കും ഇളംകതിരും പേറിനിൽക്കുന്ന പച്ചപ്പിനൊപ്പം ആകാശച്ചെരിവ് ഒരുക്കി ചെറിയ കുന്നുകളുണ്ടാവും. പുലരിയിലെ നിറകണി എന്നും പുഴയാവണമെന്നു ശഠിച്ച ഒരാളായിരുന്നു മലയാളിയുടെ ഇതിഹാസ എഴുത്തുകാരൻ എംടി. നിളയോരം ചേർന്നു കാണുന്ന അദ്ദേഹത്തിന്റെ എഴുത്തുവീടും എഴുത്തിടങ്ങളിലെ വിസ്മയലോകവും നേരിൽ കാണാനുള്ളാരു തിടുക്കം യാത്രയിലുടനീളം എന്നെ ഭ്രമിപ്പിച്ചുകൊണ്ടിരുന്നു.

Fast Track'den DAHA FAZLA HİKAYE

Fast Track

Fast Track

ജോൺ ഡീർ

യന്ത്രവൽകൃത കൃഷിയുടെ ഗതിമാറ്റിയ ജോൺ ഡീർ എന്ന അമേരിക്കൻ കമ്പനിയുടെ ചരിത്രത്തിലൂടെ

time to read

3 mins

June 01, 2026

Fast Track

Fast Track

നടപ്പിലാകുമോ വാഹന മോഡിഫിക്കേഷൻ?

യുഡിഎഫ് മന്ത്രിസഭ അധികാരത്തിലെത്തിയാൽ അപകടകരമല്ലാത്ത രീതിയി ലുള്ള വാഹന മോഡിഫിക്കേഷൻ അനുവദിക്കുമെന്ന വാഗ്ദാനം പാലിക്കാനൊരുങ്ങുകയാണ് പുതിയ യുഡിഎഫ് സർക്കാർ. ഇത് അത്ര എളുപ്പമാണോ?

time to read

1 mins

June 01, 2026

Fast Track

Fast Track

വിന്നർ

എംജി വിൻഡ്സറുമായി ഒരു മാസം. റിയൽ റേഞ്ച്, ചാർജിങ് തുടങ്ങിയ കാര്യങ്ങൾ അറിയാം

time to read

2 mins

May 01, 2026

Fast Track

Fast Track

പൊടിപാറിച്ച് ഫാസ്റ്റ്ട്രാക്ക് ഓഫ് ട്രാക്ക് ചാലഞ്ച് 2026

തൃശൂർ പേരാമംഗലത്ത് നടന്ന ഫാസ്റ്റ്ട്രാക്ക് ഓഫ്രാക്ക് ചാലഞ്ചിലെ ആവേശക്കാഴ്ചകൾ

time to read

1 mins

May 01, 2026

Fast Track

Fast Track

എംജി മജസ്റ്റർ

ട്വിൻ ടർബോ എൻജിനും ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് സംവിധാനവുമൊക്കെയായി എത്തിയ മജസ്റ്ററുമായി ഒരു ഓൺറോഡ് - ഓഫ്റോഡ് ഡ്രൈവ്

time to read

4 mins

May 01, 2026

Fast Track

Fast Track

ഡോമിനർ 400

350 സിസി എൻജിനുമായി ഡോമിനറിന്റെ പുതിയ മോഡൽ

time to read

1 mins

May 01, 2026

Fast Track

Fast Track

ടെസ്ല മോഡൽ വൈ എൽ

681 കിമീ റേഞ്ചുമായി ടെസ്ലയുടെ 6 സീറ്റർ മോഡൽ

time to read

1 mins

May 01, 2026

Fast Track

ജൻ വിശ്വാസ് ആക്ട്

കൂടുതൽ ജനക്ഷേമകരമായി മോട്ടർ വാഹന നിയമം

time to read

3 mins

May 01, 2026

Fast Track

Fast Track

ഔഡി SQ8

ഔഡിയുടെ Q8 ലൈനപ്പിലെ പുതിയ താരം. വില 1.78 കോടി

time to read

1 mins

April 01, 2026

Fast Track

Fast Track

രണ്ടാം തവണയും റെനോ ട്രൈബർ

മികച്ച ഫാമിലി കാർ. ഓടിക്കാൻ വളരെ കംഫർട്ടബിൾ. ആറു വർഷമായി ട്രൈബർ ഉപയോഗിക്കുന്നു. ദീർഘദൂര യാത്രകൾക്കു ബെസ്റ്റ്. സേഫ് കാറാണ്. സ്മിജിത്ത് രാജ്, മുണ്ടക്കയം, കോട്ടയം

time to read

1 min

April 01, 2026

Listen

Translate

Share

-
+

Change font size