Facebook Pixel മാമലകൾക്കപ്പുറം | Fast Track - automotive - Bu hikayeyi Magzter.com'da okuyun

Denemek ALTIN - Özgür

മാമലകൾക്കപ്പുറം

Fast Track

|

August 01,2023

മാമലകൾക്കു നടുവിലുള്ള മലയാള ഗ്രാമത്തിലേക്ക് മാരുതി ഫ്രോങ്സിൽ

- സുനിഷ് തോമസ്

മാമലകൾക്കപ്പുറം

"മാമലകൾക്കപ്പുറത്ത് മരതകപ്പട്ടുടുത്ത് മലയാളമെന്നൊരു നാടുണ്ട് 1963ൽ "നിണമണിഞ്ഞ കാൽ പാടുകൾ' എന്ന സിനിമയിൽ പി.ഭാസ്കരൻ ഈ വരികൾ എഴുതും മുൻപേ മാമലക്കണ്ടം എന്ന പേരുമായി ഈ ഗ്രാമമുണ്ടായിരുന്നു. ഇതു മാമലകൾക്കു നടുവിലുള്ള മലയാള ഗ്രാമമാണ്. മാമലകൾക്കു നടുവിലെ കണ്ടം; മാമലക്കണ്ടം. ആരെയും ഭാവഗായകനാക്കുന്ന നിതാന്ത സുന്ദര ഭൂമി.

കൊയിപ്പാറ, പെരുവര, ആടുമുടി, പട്ടിമുടി, കൊല്ലപ്പാറ എന്നീ 5 മലകൾക്കു നടുവിലെ ഗ്രാമം. എറണാകുളം ജില്ലയിലെ കോതമംഗലത്തുനിന്ന് കുട്ടമ്പുഴയിലെത്തി അവിടെനിന്ന് കാടിനു നടുവിലൂടെ സഞ്ചരിച്ചാൽ മാമലക്കണ്ടത്ത് എത്താം. മാമലകൾക്കു നടുവിൽ മാത്രമല്ല, കാടിനു നടുവിൽ കൂടിയാണീ ദേശം. വർഷങ്ങൾക്കു മുൻപേ കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ കുടിയേറിയ ഭൂമി. മുൻപ് ഇടുക്കി ജില്ലയുടെ ഭാഗമായിരുന്ന കുട്ടമ്പുഴയും മറ്റും ജില്ലാതിർത്തികൾ പുനർനിർണയിച്ചപ്പോൾ എറണാകുളം ജില്ലയിൽ ഉൾപ്പെട്ടു എന്നു മാത്രം. കാഴ്ചയിലും കാലാവസ്ഥയിലുമെല്ലാം ഇപ്പോഴും ഇവിടം തനി ഇടുക്കി ജില്ല തന്നെ.

മാരുതി സുസുക്കിയുടെ പുത്തൻ അവതാർ ഫ്രോങ്സിലാണ് മാമലക്കണ്ടത്തേക്കുള്ള യാത്ര. കോട്ടയത്തുനിന്ന് പുലർച്ചെ 4 മണിക്കു യാത്ര തുടങ്ങി. കാരണം, . വെയിൽ വീഴും മുൻപേ മാമലക്കണ്ടത്ത് എത്തി ചിത്രങ്ങളെടുക്കണം.കൂത്താട്ടുകുളം, മൂവാറ്റുപുഴ, കോതമംഗലം വഴി ഏഴുമണിയാകും മുൻപ് കുട്ടമ്പുഴയിലെത്തി. ഫ്രോങ്സിന്റെ ഉള്ളിലെ തണുപ്പിൽ നിന്ന് കുട്ടമ്പുഴയിലെ തണുപ്പിലേക്കിറങ്ങി. ഒരു വ്യത്യാസവുമില്ല, എല്ലാം ഓട്ടമാറ്റിക് എസിയുടെ മിടുക്ക്

റൈറ്റ് ടേൺ

കുട്ടമ്പുഴയിൽ നിന്ന് വലത്തേക്കു തിരിഞ്ഞാണു പോകണ്ടത്. അവിടേക്കു തിരിയും മുൻപ് ബാക്കി ചരിത്രം കൂടി പറയാം.

പെട്ടെന്നൊരു ദിവസം സമൂഹ മാധ്യമങ്ങളിൽ മാമലക്കണ്ടം സൂപ്പർ ഹിറ്റായി. മാമലക്കണ്ടത്തെ ഗവ.ഹൈസ്കൂളിന്റെ ചിത്രം നാട്ടുകാരിൽ ആരോ ഒരാൾ ഫെയ്സ്ബുക്കിലിട്ടു.സ്കൂളിനു പിന്നിൽ ചൈനീസ് വൻമതിൽ പോലെ കൈ വിരിച്ചു നിൽക്കുന്ന ഞണ്ടുകുളം മലയിൽനിന്ന് ഒഴുകിയിറങ്ങുന്ന അരുവിയായിരുന്നു ആ ചിത്രത്തിന്റെ ഹൈലൈറ്റ് "സ്വന്തമായി വെള്ളച്ചാട്ടമുള്ള ഏക വിദ്യാലയം' എന്ന് ആരോ ഒരു അടിക്കുറിപ്പും എഴുതിയതോടെ സംഗതി വേറെ ലെവലായി.

Fast Track'den DAHA FAZLA HİKAYE

Fast Track

Fast Track

വിന്നർ

എംജി വിൻഡ്സറുമായി ഒരു മാസം. റിയൽ റേഞ്ച്, ചാർജിങ് തുടങ്ങിയ കാര്യങ്ങൾ അറിയാം

time to read

2 mins

May 01, 2026

Fast Track

Fast Track

പൊടിപാറിച്ച് ഫാസ്റ്റ്ട്രാക്ക് ഓഫ് ട്രാക്ക് ചാലഞ്ച് 2026

തൃശൂർ പേരാമംഗലത്ത് നടന്ന ഫാസ്റ്റ്ട്രാക്ക് ഓഫ്രാക്ക് ചാലഞ്ചിലെ ആവേശക്കാഴ്ചകൾ

time to read

1 mins

May 01, 2026

Fast Track

Fast Track

എംജി മജസ്റ്റർ

ട്വിൻ ടർബോ എൻജിനും ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് സംവിധാനവുമൊക്കെയായി എത്തിയ മജസ്റ്ററുമായി ഒരു ഓൺറോഡ് - ഓഫ്റോഡ് ഡ്രൈവ്

time to read

4 mins

May 01, 2026

Fast Track

Fast Track

ഡോമിനർ 400

350 സിസി എൻജിനുമായി ഡോമിനറിന്റെ പുതിയ മോഡൽ

time to read

1 mins

May 01, 2026

Fast Track

Fast Track

ടെസ്ല മോഡൽ വൈ എൽ

681 കിമീ റേഞ്ചുമായി ടെസ്ലയുടെ 6 സീറ്റർ മോഡൽ

time to read

1 mins

May 01, 2026

Fast Track

ജൻ വിശ്വാസ് ആക്ട്

കൂടുതൽ ജനക്ഷേമകരമായി മോട്ടർ വാഹന നിയമം

time to read

3 mins

May 01, 2026

Fast Track

Fast Track

ഔഡി SQ8

ഔഡിയുടെ Q8 ലൈനപ്പിലെ പുതിയ താരം. വില 1.78 കോടി

time to read

1 mins

April 01, 2026

Fast Track

Fast Track

രണ്ടാം തവണയും റെനോ ട്രൈബർ

മികച്ച ഫാമിലി കാർ. ഓടിക്കാൻ വളരെ കംഫർട്ടബിൾ. ആറു വർഷമായി ട്രൈബർ ഉപയോഗിക്കുന്നു. ദീർഘദൂര യാത്രകൾക്കു ബെസ്റ്റ്. സേഫ് കാറാണ്. സ്മിജിത്ത് രാജ്, മുണ്ടക്കയം, കോട്ടയം

time to read

1 min

April 01, 2026

Fast Track

Fast Track

ബസാൾട്ട് എക്സ്

പ്രീമിയം ഇന്റീരിയറുമായി ബസാൾട്ടിന്റെ പുതിയ വേർഷൻ

time to read

3 mins

April 01, 2026

Fast Track

Fast Track

ചാവൊ മുങ് വിയറ്റ്നാം

'ചാവൊ മുങ് എന്നാൽ വിയറ്റ്നാമീസ് ഭാഷയിൽ സ്വാഗതം എന്നാണർഥം. അത്രയും ഹൃദ്യമായാണ് വിയറ്റ്നാം ഞങ്ങളെ സ്വാഗതം ചെയ്തത്. എറണാകുളം ഇലഞ്ഞി ജിടിഎച്ച്എസിലെ അധ്യാപിക ശ്രീജ സജീവ് മനസ്സുതുറന്നു...

time to read

2 mins

April 01, 2026

Translate

Share

-
+

Change font size