News
Mathrubhumi Illustrated
ഹാർമോണിയം
ആദ്യമായി മാള്യമല് മെഹ്ഫിൽ പാടിയത്. ഇക്കയുടെ ബ്രദേഴ്സ് മ്യൂസിക് ക്ലബ്ബിലാണ്. മാള്യമല് പാട് പരിപാടി എന്താണെന്ന് എനിക്കോ ലെസ്ലിക്കോ അറിയാമായിരുന്നില്ല.
6 min |
May 28, 2023
Mathrubhumi Illustrated
വൈലോപ്പിള്ളിയുടെ ‘ഋശ്യശൃംഗൻ'
മലയാള നാടകചരിത്രത്തിൽ വേണ്ടത്ര ചർച്ച ചെയ്യപ്പെടാതെ പോയ നാടകങ്ങളിലൊന്നാണ് വൈലോപ്പിള്ളി ശ്രീധരമേനോന്റെ ഋശ്യശൃംഗൻ. 1954 ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് വൈലോപ്പിള്ളിയു ടെ ഋശ്യശൃംഗൻ നാടകം പ്രസിദ്ധീകരിക്കുന്നത്. അഞ്ച് അങ്കങ്ങളുള്ള ഈ നാടകത്തിന്റെ സാംസ്കാരിക സവിശേഷതകളെക്കുറിച്ചും കവി എഴുതിയ നാടകത്തിന്റെ കാവ്യാത്മകഘടനയെക്കുറിച്ചും ചർച്ച ചെയ്യുന്നു. എഴുപതു വർഷം തികയുന്ന പശ്ചാത്തലത്തിൽ ഈ തലങ്ങളും വൈലോപ്പിള്ളിയുടെ വ്യക്തിജീവിതവുമായുള്ള നാടകത്തിന്റെ ലാവണ്യാത്മക ബന്ധവും സൂക്ഷ്മതലത്തിൽ വിശകലനം ചെയ്യുന്നു.
6 min |
May 28, 2023
Mathrubhumi Illustrated
സി.പി.എം രാഹുലിനോട് നന്ദിപറയണം
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെടാനും എൽ.ഡി.എഫിന് തുടർഭരണം ലഭിക്കാനും കാരണമായത് രാഹുൽ ഗാന്ധിയുടെ നടപടിയാണ്. കേരളത്തിന്റെ സാഹചര്യം മനസിലാക്കാതെ രാഹുൽ തിരുകിക്കയറ്റിയ 47 സ്ഥാനാർഥികൾ പരാജയപ്പെട്ടു. എങ്കിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ കോൺഗ്രസ് ശക്തമാണ്. കോൺഗ്രസിനോട് വിടപറഞ്ഞ ഗുലാം നബി ആസാദ് ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിന്റെ അവസാനഭാഗം.
4 min |
May 28, 2023
Mathrubhumi Illustrated
ഹിന്ദുത്വയുടെ ചരിത്രരചന
\"ചരിത്രത്തെ കൃത്യമായും ശ്രേഷ്ഠതയോടെയും അവതരിപ്പിക്കേണ്ടതുണ്ട്, കഴിഞ്ഞ നവംബറിൽ ന്യൂഡൽഹിയിൽ നടത്തിയ പ്രസംഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അക്കാദമിക് വിദഗ്ധരോടാവശ്യപ്പെട്ടു. “രാജ്യത്തിന്റെ പലഭാഗങ്ങളിലുമായി 150 വർഷത്തിലേറെ ഭരണം തുടർന്ന മുപ്പത് രാജവംശങ്ങളെക്കുറിച്ചും സ്വാതന്ത്ര്യത്തിനായി പൊരുതിയ മുന്നൂറ് വിഖ്യാതവ്യക്തിത്വങ്ങ ളെക്കുറിച്ചും നിങ്ങൾ ഗവേഷണം നടത്തണം,” ഷാ കൂട്ടിച്ചേർത്തു. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ നിർദേശത്തോട് ഏറ്റവുമാദ്യം പ്രതികരിച്ചത് ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച് (ഐ.സി.എച്ച്.ആർ.) എന്ന കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനമായിരുന്നു. മൂന്നാഴ്ചത്തെ റെക്കോഡ് സമയത്തിനുള്ളിൽ ഐ.സി.എച്ച്.ആർ. ന്യൂഡൽഹിയിൽ ഒരു പ്രദർശനം സംഘടിപ്പിച്ചു വെന്ന് ദ പ്രിന്റ് ന്യൂസ് പോർട്ടൽ റിപ്പോർട്ടുചെയ്യുന്നു.
3 min |
May 28, 2023
Mathrubhumi Illustrated
അംബേദ്കറും ബോംബെ തുണിമിൽ സമരവും
ബോംബെ തുണിമിൽത്തൊഴിലാളികൾ1928 മേയ്മാസത്തിൽ ആരംഭിച്ച ആറുമാസത്തെ സമരം അംബേദ്കറുടെ രാഷ്ട്രീയജീവിതത്തെ സ്വാധീനിച്ച സമരങ്ങളിലൊന്നാണ്.1916 മുതൽ 1956 വരെ നാലുദ ശാബ്ദം നീണ്ട അംബേദ്കറുടെ പൊതു രാഷ്ട്രീയ ജീവിതത്തിന്റെ ആദ്യഘട്ടത്തിലാണ് ഈ സമരം നടന്നത്. കമ്യൂണൽ അവാർഡ്, പുണെ കരാർ, മന്ത്രിപദവി, ഭരണഘടനാ നിർമാണം എന്നിവപോലെ ഈ സമരം അദ്ദേഹത്തിന്റെ ഇടപെടലുകളിൽ പ്രധാനമായി രേഖപ്പെട്ടിട്ടില്ല. സി.പി.ഐയുടെ നിയന്ത്രണത്തിലുണ്ടാ യിരുന്ന മിൽത്തൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തിൽ വേതന ഏകീകരണവും അനുബന്ധാവശ്യ ങ്ങളുമുയർത്തി ഒന്നരലക്ഷത്തോളം തൊഴിലാളികൾ നടത്തിയ ഈ സമരവും അതിന്റെ ഫലങ്ങളും അംബേദ്കറുടെ രാഷ്ട്രീയജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയതെങ്ങനെയെന്ന് ചർച്ചചെയ്യുന്നു.
4 min |
May 28, 2023
Mathrubhumi Illustrated
സംസ്കാരങ്ങളുടെ നാടകം
നാടകതത്ത്വചിന്തകൻ, നിരൂപകൻ, സംവിധായകൻ, അധ്യാപകൻ എന്നീ നിലകളിൽ ശ്രദ്ധേയമായ സ്ഥാനമാണ് റിച്ചാർഡ് ഷെർക്ക് ലോക നാടകവേദിയിലുള്ളത്. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ ടിഷ് സ്കൂൾ ഓഫ് പെർഫോമിങ് ആർട്ടിലെ പ്രൊഫസറും അന്താരാഷ്ട്ര പ്രശസ്തി നേടിയ TDR(The Drama Review)എന്ന നാടക പ്രസിദ്ധീകരണത്തിന്റെ പത്രാധിപരുമായ റിച്ചാർഡിന്റെ ശ്രദ്ധേയമായ സംഭാവന പെർഫോമൻസ് സ്റ്റഡീസ് എന്ന അക്കാദമിക് വിഷയത്തിന്റെ രൂപവത്കരണമാണ്. ഏഷ്യൻ- ആഫ്രിക്കൻ സിദ്ധാന്തങ്ങളേയും നാടകപ്രയോഗ രൂപങ്ങളേയും പാശ്ചാത്യതത്ത്വചിന്തയുമായും നാടകചരിത്രവുമാ യും കണ്ണിചേർക്കുന്ന പെർഫോമൻസ് സ്റ്റഡീസ്, ഇരുപതാം നൂറ്റാണ്ടിൽ നാടകത്തിന്റെ ബൗധിക മേഖല യിലുണ്ടായ ശക്തമായ ചുവടുവയ്പാണ്. ന്യൂയോർക്കിൽ വെച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പിന് അനുവദിച്ച അഭിമുഖം.
5 min |
May 28, 2023
Mathrubhumi Illustrated
ശശിനാസിന്റെ സത്യം
വൈക്കം മുഹമ്മദ് ബഷീറിന്റെ ശശിനാസ് എന്ന കഥയുടെ വായന സദാചാര പൊതുബോധത്തെ ചോദ്യം ചെയ്യുകയും വ്യക്തിബന്ധങ്ങളിലെ സങ്കീർണതയേയും പ്രണയത്തേയും അടയാളപ്പെടുത്തു കയും ചെയ്യുന്ന കഥയാണ് ശശിനാസ്. അതിശക്തമായ പ്രണയവും പാപബോധവും രഹസ്യങ്ങളും കലർന്ന ജീവിതത്തിന്റെ ആഖ്യാനമാണ് ഈ കഥ. എഴുതിയാൽ കൈ പൊള്ളുന്ന ഒരു കഥ പറഞ്ഞുവെ ന്നതല്ല. അത് അപാരമായ ധാരണയോടെ, ആത്മാനുതാപത്തോടെ പറഞ്ഞു എന്നതിലാണ് ബഷീറിന്റെ വലിപ്പമെന്ന് കൽപ്പറ്റ നാരായണൻ പറയുന്നു. പരിഹാരമുള്ള സങ്കടങ്ങൾക്കപ്പുറം നിൽക്കുന്ന ശശിനാ സിന്റെ കഥയുടെ വിശകലനം.
5 min |
May 28, 2023
Mathrubhumi Illustrated
ഊര്ക് പോകാലം കണ്ണേ
മാരിക്കൊളുന്തുമായ് ചാരത്തുനിൽക്കയാ ണാടിത്തിരുവിഴക്കാലം തോവാളയിൽ പണ്ടു നമ്മൾ പൂക്കാരായി ജീവിച്ചൊരാനന്ദലോകം!
1 min |
May 28, 2023
Mathrubhumi Illustrated
ഒരു സാധാരണക്കാരന്റെ അസാധാരണ കഥ
ഗോവിന്ദൻകുട്ടി അടുത്തകാലംവരെ ധരിച്ചിരുന്നത് തനിക്ക് രണ്ട് കണ്ണുകളേ ഉള്ളൂ എന്നാണ്. സ്വാഭാവികം.
5 min |
May 28, 2023
Mathrubhumi Illustrated
കാലത്തിന്റെ താളുകൾ
പൂമുഖത്തെ ചാരുകസേരയിൽ മലർന്നുകിടന്ന് പുസ്തകങ്ങളും പത്രവും വായിക്കുന്ന അപ്പച്ച നാണ് വായനാലോകത്തേക്കുള്ള എന്റെ വഴികാട്ടി. വായനയുടെ നേരത്ത് ആരും ശല്യം ചെയ്യുന്നത് അപ്പ ച്ചനിഷ്ടമല്ല.
1 min |
May 28, 2023
Mathrubhumi Illustrated
ലൂസിയും ആർഡിയും പാഠപുസ്തകത്തിലെത്തണം
പരിണാമസിദ്ധാന്തം പഠിപ്പിക്കേണ്ടതില്ല എന്ന് തീരുമാനിക്കുന്ന മതാന്ധതയുടെ അമർത്തിയടച്ച കണ്ണുകൾക്കുമുന്നിൽ തീവ്രനാള സാന്നിധ്യമായി മാറാവുന്ന ഒന്നാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ \"പാഠം ഒന്ന് മനുഷ്യപരിണാമം' എന്ന കവർ സ്റ്റോറി (101:09).
4 min |
May 28, 2023
Mathrubhumi Illustrated
ആനോ
ലിസ്ബണിലെ മലനാട്ടുകാരുടെ കൂട്ടാ തുടർന്നു: “അടിമകളാണ് ഞങ്ങളെ സംബന്ധിച്ച് അപകടകാരികൾ.
9 min |
May 14, 2023
Mathrubhumi Illustrated
പാരഡിയുടെയും അതികഥയുടെയും വിളയാട്ടം
ആധുനിക സാഹിത്യവും അപസർപ്പക കൃതികളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന കാലത്താണ് മലയാള ത്തിൽ കുറ്റാന്വേഷണ നോവലിന്റെ പാരഡിയായി 1981 ൽ സേതുവിന്റെ വിളയാട്ടം എന്ന നോവൽ പ്രസിദ്ധീകരിക്കപ്പെടുന്നത്. രണ്ടു പതിറ്റാണ്ടിനു ശേഷം 1999 ൽ വിളയാട്ടത്തിന്റെ പരിഷ്കരിച്ച പതിപ്പ് പ്രസിദ്ധീകരിച്ചു. ഇത്തരത്തിൽ ഒരു പാഠത്തിൽ നിന്ന് അടിസ്ഥാനപരമായ മാറ്റങ്ങളുള്ള പരിഷ്കരണങ്ങൾ മലയാള സാഹിത്യത്തിൽ വളരെ കുറവാണ്. അതുകൊണ്ടു തന്നെ രണ്ടു പാഠങ്ങളും തമ്മിലുള്ള വൈവി ധ്യങ്ങൾ ചർച്ച ചെയ്യുന്നു. ഒരേസമയം കല്പിതകഥയും കല്പിതകഥയെക്കുറിച്ചുള്ള കഥയുമായിത്തീരുന്ന വിളയാട്ടത്തിന്റെ സാംസ്കാരിക പഠനമാണിത്. അന്തിമമായ ഒരർഥം വാഗ്ദാനം ചെയ്യുന്ന അക്കാലത്തെ ആധുനികനോവൽ സങ്കല്പത്തെ ചോദ്യം ചെയ്യുകയും ഉത്തരാധുനിക കാലത്തെ രചനകളുടെ സ്വഭാവസ വിശേഷത ആന്തരികമായി നിലനിർത്തുകയും ചെയ്ത രചനയാണ് വിളയാട്ടം എന്ന് നിരീക്ഷിക്കുന്നു.
10+ min |
May 14, 2023
Mathrubhumi Illustrated
രാജാക്കന്മാരും ആശ്രിതരും
പ്രാദേശികമേഖലകളിൽ ഭരണം നടത്തിയിരുന്ന നിരവധി ചെറുകിടരാജാക്ക ന്മാർ തുടങ്ങി തിരുവിതാംകൂർ രാജാക്കന്മാർ വരെയുള്ള വ്യത്യസ്ത ഭരണാധികാരികളെ കേരളത്തിന്റെ ചരിത്രത്തിൽ കാണാം.
1 min |
May 14, 2023
Mathrubhumi Illustrated
പൗരസമൂഹത്തെ ഭയക്കുന്നതാര്?
ഏപ്രിൽമാസമാദ്യം, കർണാടകയിലെ മൂന്ന് ഡസൻ സന്നദ്ധസംഘടനകൾ കൂട്ടായി ഇരുന്നു കൊണ്ട് ഒരു അവകാശപത്രിക തയ്യാറാക്കി. സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എല്ലാ രാഷ്ട്രീയപാർട്ടികൾക്കും അവരാ പത്രിക കൈമാറി. സിവിൽ സൊസൈറ്റി ഫോറം' എന്ന് പേരിട്ട ആ കൂട്ടായ്മയിൽ ദളിതരുടെയും വനിതകളുടെയും ചേരിനിവാ സികളുടെയും അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികളുണ്ടായിരുന്നു. വിദ്യാഭ്യാസം, ആരോഗ്യം, ശുചീകരണം എന്നീ മേഖലകളിലുള്ള സംഘടനകളും ഇന്ത്യൻ ഭരണഘട നയുടെ 73, 74 ഭേദഗതികളിലൂടെ മുന്നോട്ടുവെച്ച രാഷ്ട്രീയവികേന്ദ്രീകരണം പൂർണമായതോതിൽ നടപ്പാക്കണമെന്നാവശ്യപ്പെടുന്ന സംഘടനകളും കൂട്ടായ്മയിൽ ഭാഗഭാക്കായി. 20 പേജ് വരുന്ന അവകാശപത്രിക അവർ ഇംഗ്ലീഷിലും കന്നഡയിലുമായി അച്ചടിച്ചു. സംസ്ഥാനത്തെ അടിസ്ഥാനവി ഭാഗങ്ങൾ നേരിടുന്ന വിവിധങ്ങളായ വെല്ലുവിളികളും പ്രതിസന്ധികളും അതിൽ വിവരിക്കുന്നുണ്ടാ യിരുന്നു.
3 min |
May 14, 2023
Mathrubhumi Illustrated
പ്രബുദ്ധതയുടെ കൈവിരലുകൾ
പാബ്ലോ പിക്കാസോയുടെ കലാപ്രപഞ്ചത്തിലൂടെ ഒരു ഇന്ത്യൻ ചിത്രകാരൻ നടത്തുന്ന യാത്രയാണിത്. അവിാനിലെ കന്യകമാർ എന്ന1907-ലെ ചിത്രവും ലോകചിത്രകലയെ ആഴത്തിൽ സ്വാധീനിച്ച ഗുർണിക്കയും ഉൾപ്പടെയു ള്ളവ നേരിട്ടനുഭവിച്ചതിന്റെ ഓർമകൾ. പിക്കാസോയുടെ ജീവിതത്തിലൂടെയും നിലപാടുകളിലൂടെയും വിചിത്രമായ ബന്ധങ്ങളി ലൂടെയും ഈ കുറിപ്പ് യാത്രചെയ്യുന്നു. വിയോഗത്തിന്റെ അമ്പതാമാണ്ടിൽ മഹാനായ ചിത്രകാരന് ചിത്രകലാലോകം നൽകുന്ന അഭിവാദ്യംകൂടിയാണ് ഈ എഴുത്ത്.
7 min |
May 14, 2023
Mathrubhumi Illustrated
വള്ളുവനാട്
ഇരുപതിലേറെ വർഷങ്ങൾക്കുശേഷമാണ്, രാധിക, രഞ്ജിയെ കണ്ടത്. പത്തൊൻപത് വയസ്സിൽനിന്നൊരാൾ നാല്പതുകളിലേക്ക് യാത്രചെയ്യുമ്പോൾ അയാൾ താണ്ടുന്ന ദൂരം, വർഷങ്ങൾകൊണ്ട് എണ്ണിത്തീർക്കാനാ വുന്നതല്ല.
7 min |
May 14, 2023
Mathrubhumi Illustrated
നരവംശശാസ്ത്രത്തിലെ “മാൻഹാട്ടൻ പ്രോജക്ട്
മനുഷ്യവർഗത്തിന്റെ ഉദ്ഭവം മുതൽ ഇരുകാൽ നടത്തത്തിന്റെ പരിണാമം വരെ മാറ്റിയെഴുതാൻ, 44 ലക്ഷം വർഷം പഴക്കമുള്ള ഒരു സ്ത്രീയുടെ അസ്ഥികൂടം കാരണമായി എന്നത് കൗതുകമുണർത്തുന്ന കഥയാണ്. കിഴക്കൻ എത്യോപ്യയിലെ അഫാർ മേഖലയിൽ നിന്ന് 1994- ൽ കണ്ടെത്തിയ ആർഡി'യെന്ന ആ പ്രാചീനസ്ത്രീയുടെ രഹസ്യങ്ങൾ മനസ്സിലാക്കാൻ 47 അന്താരാഷ്ട്രഗവേഷകരുടെ15 വർഷത്തെ ദൗത്യം വേണ്ടിവന്നു. രഹസ്യസ്വഭാവം കൊണ്ട് ആ പഠനപദ്ധതി, നരവംശശാസ്ത്രത്തിലെ മാൻഹാട്ടൻ പ്രോജക്ട് എന്ന് പരിഹസിക്കപ്പെട്ടു. കെർമിറ്റ് പാറ്റിസൺ രചിച്ച 'ഫോസിൽ മെൻ പറയുന്നത് ആ ദൗത്യത്തിന്റെ ഇതുവരെ അറിയാത്ത ചരിത്രമാണ്. പരിണാമവും ഫോസിൽ പഠനവുമൊക്കെ പാഠപുസ്തകങ്ങളിൽനി ന്നുപോലും ഒഴിവാക്കാൻ ശ്രമം നടക്കുന്ന ഇക്കാലത്ത് ഇത്തരം ചരിത്രങ്ങളുടെ പ്രസക്തി ഏറുന്നു.
9 min |
May 14, 2023
Mathrubhumi Illustrated
അമൂർത്തകലയിലെ കൂടല്ലൂർ ഭാഷ
ആർട്ട് മാഗസിൻ
1 min |
July 31, 2022
Mathrubhumi Illustrated
ഓർമയിൽ, പിന്നെയും പിന്നെയും
അനഘ നിമിഷങ്ങൾ
1 min |
2022 February 6
Mathrubhumi Illustrated
ബിർജു മഹാരാജിന്റെ ചിലങ്കകൾ
ആർട്ട് മാഗസിൻ
1 min |
January 30, 2022
Mathrubhumi Illustrated
നാടകച്ഛായകൾ
അനർഘനിമിഷങ്ങൾ
1 min |
January 30, 2022
Mathrubhumi Illustrated
മധുവിന്റെ നായികമാർ
മലയാളസാഹിത്യത്തിലെ അനശ്വരകഥാപാത്രങ്ങളിൽ പലതും ചലച്ചിത്രരൂപമായപ്പോൾ അഭിനയത്തിലൂടെ അവയെ അവിസ്മരണീയമാക്കിത്തീർക്കാൻ കഴിഞ്ഞ നടനാണ് മധു.ചലച്ചിത്രത്തിലെ മധുവിന്റെ നായികമാരിൽ ചിലരും സമാനമായ രീതിയിൽ നായക കഥാപാത്രത്തോടൊപ്പം ഓർമ്മകളിൽ തിളങ്ങി നിൽക്കുന്നവരാണ്. ചെമ്മീനിലെ മധുവിന്റെ പരീക്കുട്ടിയും ഷീലയുടെ കറുത്തമ്മയും മലയാളസിനിമയിലെ ഏറ്റവും വിഖ്യാതരായ പ്രണയജോടികളായി പ്രേക്ഷക മനസ്സിൽ ഇടം നേടിയിട്ടുണ്ട്. സമാന്തര സ്വഭാവമുള്ള സ്വയംവരത്തിലെ ശാരദയും മറ്റൊരു തലത്തിൽ ഉയർന്നു നിൽക്കുന്ന നായികയാണ്. ശ്രീവിദ്യയും ജയഭാരതിയും ലില്ലി ചക്രവർത്തിയു മടക്കമുള്ള നായികമാരും ശ്രദ്ധേയരായിരുന്നു. മധുവിന്റെ കഥാപാത്രങ്ങളുമായി ഈ നടിമാരുടെ കഥാപാത്രങ്ങൾ സൃഷ്ടിച്ച മനോഹര അഭിനയമുഹൂർത്തങ്ങളെ ഓർമ്മിക്കുന്നു. ഒപ്പം ജീവിതനായികയായ ഭാര്യയുടെ വിയോഗത്തെക്കുറിച്ചും മകൾ ഉമയെക്കുറിച്ചും സംസാരിക്കുന്നു. പുരസ്കാരങ്ങൾക്കും താരപദവിയ്ക്കുമപ്പുറത്ത് നടനെന്ന നിലയിൽ വ്യത്യസ്തമായി അഭിനയിക്കാൻ കഴിഞ്ഞ കഥാപാത്രങ്ങൾ തന്നെയാണ് ഏറ്റവും വലിയ നേട്ടം എന്ന് സ്വയം അടയാളപ്പെടുത്തുന്നു. അഭിമുഖത്തിന്റെ അവസാനഭാഗം.
1 min |
December 26, 2021
Mathrubhumi Illustrated
മണൽക്കൂമ്പാരത്തിലെ ലോഹ അയിര്
ഇന്ത്യയിലെ ഉയർന്ന പ്രതിഫലമുള്ള പുരസ്ക്കാരങ്ങളിൽ പ്രമുഖമാണ് ജ്ഞാനപീഠ പുരസ്കാരം. വ്യവസായിയായ ശാന്തിപ്രസാദ് ജെനിന്റെ മുൻകൈയിൽ ആരംഭിച്ച, ഇന്ത്യയിലെ മികച്ച സാഹിത്യ രചനകൾക്ക് നൽകുന്ന ജ്ഞാനപീഠ പുരസ്കാരം ആദ്യം ലഭിച്ചത് ജി.ശങ്കരക്കുറുപ്പിന്റെ ഓടക്കുഴലി നായിരുന്നു. രണ്ടായിരത്തി ഇരുപതിലെ പുരസ്കാരത്തിന് അർഹനായ അസമിയ കവി നീൽ മണി ഫുക്കനെ പരിചയപ്പെടുത്തുകയാണ് ഈ കുറിപ്പ്. ഒപ്പം അസമിയ കവിതയുടെ പൊതു അന്തരീ ക്ഷത്തെക്കുറിച്ചും നീൽ മണി ഫുക്കന്റെ കാവ്യ സംഭാവനകളെക്കുറിച്ചും വിശദീകരിക്കുന്നു. ഡോ.ബീരേന്ദ്രകുമാർ ഭട്ടാചാര്യയ്ക്കും ഡോ. ഇന്ദിര ഗോസ്വാമിയ്ക്കും ശേഷം അസമിയ സാഹിത്യത്തിന് ലഭിക്കുന്ന ജ്ഞാനപീഠ പുരസ്കാരമാണ് നീൽ മണിയുടേത്. പ്രകൃതിയും മനുഷ്യജീവിതവും ദാർശനികതയും ഫുക്കന്റെ കവിതയിൽ എങ്ങനെ ഇടം പിടിക്കുന്നു എന്നും വിശദീകരിക്കുന്നു.
1 min |
December 26, 2021
Mathrubhumi Illustrated
വംശീയതയുടെ ഐക്യനാടുകൾ
വംശീയതയാണ് വംശഹത്യകളുടെ പ്രഭവകേന്ദ്രം. അമേരിക്കൻ ഐക്യനാടുകളിൽ കറുത്തവംശജർക്കെതിരെ നടക്കുന്ന കൊലപാതകങ്ങളും അതിക്രമങ്ങളും നിരന്തര വംശഹത്യക്ക് ഉദാഹരണമാണ്. അമേരിക്കയുടെ ചരിത്രത്തോളം പഴക്കമുള്ള വംശീയതയേയും വംശഹത്യകളേയും കുറിച്ച്.
1 min |
December 26, 2021
Mathrubhumi Illustrated
പേടിയായിരുന്നു, ആൻ റൈസിനെ
കാമനകളുടെ ആഘോഷമായിരുന്നു ആൻ റൈസിന്റെ രചനാലോകം. അരുതുകളെ മുഴുവൻ അവർ പിഴുതെറിഞ്ഞു. എല്ലാത്തരം ലൈംഗികതകളും ആനന്ദാന്വേഷണങ്ങളും ആവിഷ്കരിച്ചു. ലോകം അവരുടെ വാക്കുകൾ ഏറ്റെടുത്തു. പ്രചാരത്തിൽ ആനിന്റെ രചനകൾ റെക്കോർഡുകൾ സൃഷ്ടിച്ചു. ജനപ്രിയതയെ ശത്രുപക്ഷത്ത് നിർത്തി തിരസ്കരിക്കുന്ന സാഹിത്യവിചാരങ്ങളെ മാത്രം കണ്ടുശീലിച്ചവർക്ക് പക്ഷേ, ആൻ അപരിചിതയായിരുന്നു. ആൻ റൈസിനെ അനുസ്മരിക്കുന്നു.
1 min |
December 26, 2021
Mathrubhumi Illustrated
ഓർമയുടെ തൊട്ടിൽ
തിരസ്ക്തരുടെ കാഥികയാണ് പി. വത്സല. മലയാളഭാവന സഞ്ചരിച്ചെത്താൻ മടിച്ച വയനാടൻ ജീവിതങ്ങളിലേക്ക്, ആദിവാസികളിലേക്ക്, അവരുടെ സ്വത്വബോധത്തിലേക്ക് ജീവിത കാമനകളിലേക്ക് പി.വൽസല ആദരവോടെ ചെന്നു. അവരിലൊരാളായി സ്വയം സ്വാംശീകരിച്ചു. തങ്ങളുടെ ടീച്ചറമ്മക്ക് മുന്നിൽ അവർ ജീവിതം തുറന്നിട്ടു. ഇപ്പോൾ ജീവിതത്തിന്റെ സായാഹ്നത്തിലാണ് മലയാളത്തിന്റെ പ്രിയ എഴുത്തുകാരി. ഓർമകൾക്ക് മങ്ങലുണ്ട്. യാത്രകൾ തീരെ കുറവാണ്. എന്നാൽ ഒരിക്കൽ ആളിയിരുന്ന സർഗാത്മകതയുടെ ഇപ്പോഴുമണയാത്ത കനലുകൾ ചേർത്ത് ആഴ്ചപ്പതിപ്പിനുവേണ്ടി ഓർമകളെ തിരിച്ചു പിടിക്കുകയാണ് പി. വൽസല. ഓർമയെഴുത്ത് ആരംഭിക്കുന്നു.
1 min |
December 26, 2021
Mathrubhumi Illustrated
എഴുതിപ്പിച്ച ടീച്ചർ
മലപ്പുറം ചാരാളം അധ്യാപികയായിരുന്നു. ഹൈമവതിടീച്ചർ സാഹിത്യകാരനായിരുന്ന, നാടകകൃത്തായിരുന്ന, അധ്യാപകനായിരുന്ന തായാട്ട് ശങ്കരൻമാസ്റ്ററുടെ സഹധർമിണി. കോഴിക്കോടിന്റെ വനിതാ മേയർ ആയി ചരിത്രം സൃഷ്ടിച്ചയാൾ. എനിക്ക് അതിലെല്ലാം അപ്പുറം, എന്റെ ജീവിതത്തെ വഴിതിരിച്ചു വിടുകയും രൂപപ്പെടുത്തുകയും ചെയ്തു എന്റെ പ്രിയപ്പെട്ട ടീച്ചറാണ് ഹൈമവതി തായാട്ട്. ആവോളം കരുതലും വാൽസല്യവും ചൊരിഞ്ഞ വ്യക്തിത്വം. വർഷങ്ങൾക്ക് ശേഷം ടീച്ചർ എനിക്ക് അയച്ച കത്ത് ഞാനിന്നും സൂക്ഷിക്കുന്നു.
1 min |
December 26, 2021
Mathrubhumi Illustrated
ഇറാൻ സിനിമയിലെ പൊരുതുന്ന സ്ത്രീ
മതപരവും സാമ്പത്തികവുമായ പരിമിതികൾക്കകത്തു നിന്ന് ലോകസിനിമയുടെ ചരിത്രത്തിൽ ഇടം പിടിച്ചവയാണ് ഇറാനിയൻ സിനിമകൾ. ലളിതമായ ആഖ്യാനം കൊണ്ടും സെൻസർഷിപ്പിന്റെ കടുത്ത നിയന്ത്രണത്തെ സർഗാത്മകമായ ധ്വനിപ്പിക്കലുകൾ കൊണ്ടും ഇറാനിയൻ ചലച്ചിത്ര പ്രവർത്തകർ മറികടന്നു. യുദ്ധത്തിനെതിരായും സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന അവസ്ഥകളുടെ ദുരിതങ്ങൾക്കെതിരായും നിരന്തരം സംസാരിക്കുകയും പൊരുതുകയും ചെയ്യുന്ന ഒരു ലാവണ്യശൈലി ഇറാനിയൻ സ്ത്രീ സിനിമകളിൽ കാണാം. ആദ്യമായി ഓസ്കർ നോമിനേഷൻ ലഭിക്കുന്ന ഇറാനിയൻ സംവിധായിക എന്ന നിലയിൽ ശ്രദ്ധേയയായ നർഗീസ് അബാറിനെക്കുറിച്ചുള്ള ലേഖനത്തോടൊപ്പം അബ്യാറുമായി ചലച്ചിത്ര നിരൂപകയായ അനാ ഡെമൺഡ് നടത്തിയ അഭിമുഖത്തിന്റെ പരിഭാഷയും ഉൾപ്പെടുത്തിയിരിക്കുന്നു. യുദ്ധത്തിനും മതഭീകരതയ്ക്കുമെതിരായ പോരാട്ടങ്ങൾകൂടിയായി നർഗീസിന്റെ സിനിമകളെ വായിക്കാം.
1 min |
December 26, 2021
Mathrubhumi Illustrated
അസ്തമിക്കാത്ത ചാന്ദ്രശോഭ
(വിഖ്യാത നർത്തകിയും കോറിയോഗ്രാഫറുമായിരുന്ന ചന്ദ്രലേഖയുടെ പതിനഞ്ചാം ചരമവാർഷികമാണ് ഈ ഡിസംബർ മുപ്പതിന്. തൊണ്ണൂ റ്റിമൂന്നാം ജന്മദിനം ഡിസംബർ ആറിനുമായിരുന്നു.)
1 min |
