ഓം ശിവോഹം
Vanitha|May 13, 2023
കൊട്ടിയൂർ പെരുമാളെ തൊഴുതിറങ്ങുമ്പോൾ പെയ്തൊഴിഞ്ഞ മഴയുടെ കുളിരാണ് മനസ്സിൽ. ദക്ഷിണകാശിയുടെ മണ്ണിലേക്ക് ഓർമകളിലൂടൊരു തീർഥയാത്ര
അഖില ശ്രീധർ
ഓം ശിവോഹം

മുറ്റത്തിനോരത്ത് ഈയാംപാറ്റകൾ കൂട്ടമായി പറന്നുയർന്നൊരു സന്ധ്യ. ഇന്നു മഴ ഉറപ്പാ! അല്ലെങ്കിലും വൈശാഖമഹോത്സവത്തിനു മഴയില്ലാതെ വരുമോ? ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ടു വല്യമ്മ ഉമ്മറത്തേക്കു കയറിയിരുന്നു. അച്ഛനൊപ്പം കൊട്ടിയൂർ ഉത്സവം കൂടാൻ പോകാനുള്ള ഒരുക്കത്തിലാണ്. പിന്നെ, വല്യമ്മയുടെ സ്വരത്തിൽ കൊട്ടിയൂരപ്പന്റെ കഥമഴ പെയ്യാൻ തുടങ്ങും. ഭൂമി കുളിരും പോലെ ഞങ്ങൾ കുട്ടിക്കൂട്ടത്തിന്റെയുള്ളിൽ ഭക്തി നിറയും. ശക്തിമാൻ സീരിയലിലെ ശക്തിമാന്റെ മുഖമായിരുന്നു അന്ന് കൊട്ടിയൂരപന്. ഞങ്ങളുടെ സൂപ്പർ ഹീറോ. പുലർച്ചെ മൂന്നുമണിക്ക് എഴുന്നേറ്റു ബാവലിപ്പുഴയിൽ കുളിച്ച് ഈറനോടെ മുട്ടറ്റം വെള്ളത്തിൽ മണിക്കൂറുകൾ വരിനിൽക്കുമത്രേ ഭഗവാനെ കാണാൻ.

ഉമ്മറത്തു കഴുക്കോലിൽ കെട്ടിത്തൂക്കിയിരിക്കുന്ന ഓടപ്പൂക്കൾ അച്ഛന്റെ കൊട്ടിയൂർ ദർശനത്തിന് എണ്ണമിട്ടു. വ്രതമെടുത്താണു ക്ഷേത്രത്തിലേക്കുള്ള യാത്ര. വല്യമ്മ വാക്കുകളിലൂടെ വരച്ചിട്ട കൊട്ടിയൂരിന്റെ ചിത്രം മോഹമായി ഹൃദയത്തിന്റെ ചുവരിൽ പതിച്ചുവച്ചു. ആ വർഷത്തെ കൊട്ടിയൂർ യാത്രയ്ക്ക് അവിചാരിതമായൊരു ഗോൾഡൻഎൻട്രി ഞങ്ങൾക്കും കിട്ടി. നാടിനു പുറത്തു മറ്റൊരു ജില്ലയിലേക്കുള്ള ആദ്യ യാത്ര. പിറ്റേന്നു മുതൽ വ്രതം തുടങ്ങി. “മീനും ഇറച്ചിയും തലേന്നത്തെ ഭക്ഷണവുമൊന്നും കഴിക്കാൻ പാടില്ല. അണ്ണാനും വവ്വാലും ഒക്കെ തിന്നതിന്റെ ബാക്കി മാമ്പഴമാകും തൊടിയിൽ വീഴുന്നത്. അതെടുത്തു തിന്നാലും വ്രതം മുറിയും. വ്രതം മുറിക്കുന്നവരെ കൊണ്ടു പോകില്ല. അമ്മ കട്ടായം പറഞ്ഞു. “എന്തു ത്യാഗവും സഹിക്കാം, കൊട്ടിയൂരപ്പനെ കാണാനല്ലേ...'

യാത്ര പോകുന്ന അന്ന് അമ്മ പുലർച്ചെ ഉണരും. ചപ്പാത്തിയും അച്ചാറും വെളിച്ചെണ്ണയിൽ മുളകുപൊടി ചേർത്തു മൂപ്പിച്ചെടുത്ത ഉള്ളിക്കറിയും വെവ്വേറെ പൊതികളിലാക്കും. വലിയ കുപ്പി നിറയെ ചുക്കുവെള്ളം. ഇത്രയും രാത്രി അത്താഴത്തിനുള്ളതാണ്. ക്ഷേത്രദർശനം കഴിയും വരെ പുറത്തു നിന്ന് ഒന്നും കഴിക്കരുതെന്നു വീട്ടുചിട്ട

This story is from the May 13, 2023 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the May 13, 2023 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM VANITHAView All
ഒരു സൂട്ടോപ്പിയൻ പ്രണയ റീൽ
Vanitha

ഒരു സൂട്ടോപ്പിയൻ പ്രണയ റീൽ

ഇൻസ്റ്റഗ്രാമിലെ വൈറൽ അച്ചാച്ചനും അച്ചമ്മയുമായി തിളങ്ങുന്ന തുളസീധരനും രത്നമ്മയും പങ്കുവയ്ക്കുന്ന ജീവിതവിശേഷങ്ങൾ

time-read
2 mins  |
May 11, 2024
വീഴാതെ കൈപിടിച്ച സാരി
Vanitha

വീഴാതെ കൈപിടിച്ച സാരി

ജീവിതത്തിൽ തകർന്നു വിഴാതിരിക്കാൻ കൂട്ടായി നിന്ന സാരികളെക്കുറിച്ച് സംരംഭകയും സാമൂഹിക പ്രവർത്തകയുമായ ശോഭ വിശ്വനാഥ്

time-read
2 mins  |
May 11, 2024
സ്വപ്നം കണ്ടതെല്ലാം സിനിമ മാത്രം
Vanitha

സ്വപ്നം കണ്ടതെല്ലാം സിനിമ മാത്രം

'ആവേശ'ത്തിലെ അമ്പാനിലൂടെ നമ്മുടെ പ്രിയനടനായി മാറിയ സജിൻ ഗോപുവിന്റെ വിശേഷങ്ങൾ

time-read
1 min  |
May 11, 2024
യുകെയിൽ ഡോക്ടറാകാം
Vanitha

യുകെയിൽ ഡോക്ടറാകാം

വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്

time-read
1 min  |
April 27, 2024
യൂറിക് ആസിഡ് കൂടിയാൽ സന്ധിവേദന മാത്രമോ?
Vanitha

യൂറിക് ആസിഡ് കൂടിയാൽ സന്ധിവേദന മാത്രമോ?

സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രഫസർ, മെഡിസിൻ, മെഡിക്കൽ കോളജ്, ആലപ്പുഴ

time-read
1 min  |
April 27, 2024
ഓർമശക്തിക്ക് ഉത്തമം കുടങ്ങൽ
Vanitha

ഓർമശക്തിക്ക് ഉത്തമം കുടങ്ങൽ

കുറഞ്ഞ പരിപാലനത്തിൽ വളരും ഔഷധഗുണമുള്ള കുടങ്ങൽ

time-read
1 min  |
April 27, 2024
ചർമത്തിനേകാം സൂപ്പർ ക്ലീൻ ലുക്
Vanitha

ചർമത്തിനേകാം സൂപ്പർ ക്ലീൻ ലുക്

വൈറ്റ് ഹെഡ്സും ബ്ലാക് ഹെഡ്സും അകറ്റി ചർമത്തിന് ക്ലീൻ ലുക് നൽകാൻ സൂപ്പർ ടിപ്സ് ഇതാ

time-read
2 mins  |
April 27, 2024
വീണ്ടും പുത്തനായി വാട്സാപ്
Vanitha

വീണ്ടും പുത്തനായി വാട്സാപ്

വാട് സാപ്പിലെ പുതുമകൾ മനസ്സിലാക്കാം. ഒപ്പം ഇഷ്ടം തോന്നുന്നവരെ ഫ്രണ്ട്സ് ആക്കാൻ സഹായിക്കുന്ന സാപ്പ് ആപ് വിശേഷവും

time-read
1 min  |
April 27, 2024
ഇപ്പോൾ ഞാനൊരു ലക്കി ഗേൾ
Vanitha

ഇപ്പോൾ ഞാനൊരു ലക്കി ഗേൾ

പവി കെയർ ടേക്കറിലൂടെ ദിലീപിന്റെ നായികയായി മലയാളത്തിന് ഒരു നായിക കൂടി, ശ്രേയ രുഗ്മിണി

time-read
1 min  |
April 27, 2024
സത്യമാണ് എന്റെ സേവനം
Vanitha

സത്യമാണ് എന്റെ സേവനം

ഐസിയു പീഡനക്കേസിലെ അതിജീവിതയെ പിന്തുണച്ചതിനു നഴ്സ് അനിത അച്ചടക്ക നടപടി നേരിട്ടത് എന്തിന്?

time-read
4 mins  |
April 27, 2024