സ്ത്രീകളിലെ തലവേദന
Mahilaratnam|November 2022
തലവേദന വളരെ സാധാരണയായി കാണുന്ന ഒരു പ്രശ്നമാണ്. ജീവിതകാലത്ത് ഒരു പ്രാവശ്യമെങ്കിലും തലവേദന അനുഭവിക്കാത്തവരായി ആരും ഉണ്ടാകില്ല. കുഴപ്പമില്ലാത്ത ചെറിയ തലവേദന തൊട്ട് വളരെ ഗൗരവമേറിയ അസുഖത്തിന്റെ ലക്ഷണമായും തലവേദന വരാം. ഇതിൽ പലതരം തലവേദനകളും സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്നു. അത് എന്തുകൊണ്ടാണെന്ന് ഒന്ന് അറിയാൻ ശ്രമിക്കാം.
ഡോ. വിദ്യ എച്ച്. വി
സ്ത്രീകളിലെ തലവേദന

ഹോർമോണുകളുടെ വ്യതിയാനം പല ശാരീരികപ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. അതിൽ ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് തലവേദന. സ്ത്രീകളിലാണ് ഹോർമോണുകളുടെ ഈ ഏറ്റക്കുറച്ചിൽ വളരെ കൂടുതലുള്ളത്. അതും ജീവിതത്തിന്റെ പല പല ഘട്ടങ്ങളിൽ. ആർത്തവാരംഭത്തോടെ ചാക്രികമായി ഈ ഹോർമോൺ വ്യതിയാനം തുടങ്ങുന്നു. അതുപോലെ ഗർഭസമയത്തും പ്രസവശേഷവും ആർത്തവ വിരാമസമയത്തും ഈ വ്യതിയാനം കൂടുതലാണ്.

ഈ ഹോർമോൺ വ്യതിയാനം പ്രത്യേകിച്ച് ഈസ്ട്രജൻ പെട്ടെന്നു കുറയുന്ന അവസ്ഥ മൈഗ്രേൻ തലവേദനയ്ക്ക് കാരണമാകുന്നു. വളരെ സാധാരണയായി കാണുന്ന ഒരുതരം തലവേദനയാണ് മൈഗ്രേൻ. യാത്ര ചെയ്താലും വെയിലു കൊണ്ടാലും വിശന്നിരുന്നാലും ചില പ്രത്യേക ഭക്ഷണപദാർത്ഥങ്ങൾ കഴിച്ചാലും എല്ലാം ഈ തലവേദന വരാം. നെറ്റിയുടെ വശത്ത് പെട്ടെന്ന് ചിമ്മൽപോലെ തുടങ്ങി കൂടിക്കൂടി വരികയും ശബ്ദം, തെളിച്ചം കാണുമ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും. ചിലർ ഇതിന്റെ മൂർദ്ധന്യാവസ്ഥയിൽ ഛർദ്ദിക്കാറുമുണ്ട്. ചിലർക്ക് തലവേദന വരുത്തുന്നതിന് മുൻപ് കാഴ്ച മങ്ങലോ ഒരുതരം തരിപ്പോ ഉണ്ടാകാറുണ്ട്. ഇതിന് മൈഗ്രേൻ വിത്ത് ഔറ (migrane with aura) എന്നു പറയും. 

മൈഗ്രേൻ തലവേദന കൂടുതലായി കാണുന്നത് സ്ത്രീകളിലാണ്. പുരുഷന്മാരിലേക്കാൾ 2-3 മടങ്ങ് കൂടുതൽ.

ഇതിനുകാരണം മുൻപ് പറഞ്ഞപോലെ ഈസ്ട്രജൻ എന്ന ഹോർമോണിന്റെ വ്യതിയാനമാണ്. ആർത്തവ സമയത്തും ഗർഭസമയത്തും ആർത്തവ വിരാമസമയത്തും ഈസ്ട്രജനിൽ ഏറ്റക്കുറച്ചിൽ വരുന്നു. ഗർഭനിരോധന ഗുളികകൾ കഴിക്കുമ്പോഴും വന്ധ്യതാ ചികിത്സയുടെ ഭാഗമായുള്ള മരുന്നുകൾ കഴിക്കുമ്പോഴും ഇത് സംഭവിക്കാം. ഈസ്ട്രജന്റെ അളവ് കുറയുന്നതു മൂലമുള്ള മൈഗ്രേൻ രണ്ടുതരമായി തിരിക്കാം. മെൻസ്ട്രുവൽ മൈഗ്രേൻ (menstrual migraine)എന്നും മെൻസ്ട്രുവൽ റിലേറ്റഡ് മൈഗ്രേൻ (menstrual related migrain)എന്നും. ആദ്യത്തെ വിഭാഗത്തിൽ ആർത്തവസമയത്ത് മാത്രമേ മൈഗ്രേൻ വരികയുള്ളൂ. എന്നാൽ രണ്ടാമത്തെ വിഭാഗത്തിൽ ആർത്തവ സമയത്തും അല്ലാത്ത സമയത്തും തലവേദന വരാം.

ഗർഭാവസ്ഥയിലുളള മൈഗ്രേൻ തലവേദന

മൈഗ്രേൻ തലവേദനയുള്ള ഒരാൾക്ക് ഗർഭകാലത്ത് ആദ്യത്തെ മൂന്ന് മാസങ്ങളിൽ കുറച്ചു കൂടുതലായി അനുഭവപ്പെടാം. എന്നാൽ അതിനുശേഷം തലവേദനയ്ക്ക് കുറവുവരുന്നു.

പ്രസവശേഷം ഈസ്ട്രജന്റെ അളവ് കുറയുന്നതിനാൽ തലവേദന കൂടുതലായി ഉണ്ടാകാം.

هذه القصة مأخوذة من طبعة November 2022 من Mahilaratnam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.

هذه القصة مأخوذة من طبعة November 2022 من Mahilaratnam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.

المزيد من القصص من MAHILARATNAM مشاهدة الكل
ഹോ..എന്തൊരു ചൂട്
Mahilaratnam

ഹോ..എന്തൊരു ചൂട്

വേനൽക്കാലത്ത് ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണം. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവുകൾ കുറച്ച് നാലോ അഞ്ചോ തവണകളായി കഴിക്കുക. എരിവും പുളിയും മധുരവുമെല്ലാം കുറയ്ക്കുന്നത് നല്ലതാണ്.

time-read
1 min  |
April 2024
സങ്കടപ്പൂത്തിരിയായി ഓർമ്മയിലെ വിഷം
Mahilaratnam

സങ്കടപ്പൂത്തിരിയായി ഓർമ്മയിലെ വിഷം

സുവർണ്ണ നിറമുള്ള കർണ്ണികാരപ്പൂക്കളോട് പ്രസീതയ്ക്ക് പ്രണയമാണത്രേ... തീനാവുകളെ വകവയ്ക്കാതെ പൂത്തുലഞ്ഞ് നിൽക്കുന്ന കർണ്ണികാരത്തെ എങ്ങനെ പ്രണയിക്കാതിരിക്കാ നാകും. അതിജീവനത്തിന്റെ ചിഹ്നമാണ് കൊന്നപ്പൂക്കൾ.. തന്റെ ജീവിതം പോലെ... കുടുംബത്തിന്റെ ഇല്ലായ്മകളെ പാട്ടും പാടി തോൽപ്പിച്ചതാണ് പ്രസീതയുടെ ജീവിതം.

time-read
2 mins  |
April 2024
പ്രകൃതിയുടെ പിറന്നാൾ ആഘോഷിക്കാം
Mahilaratnam

പ്രകൃതിയുടെ പിറന്നാൾ ആഘോഷിക്കാം

നരകാസുരവധവുമായി ബന്ധപ്പെട്ടാണ് വിഷുവിനെക്കുറിച്ച് പൊതുവേ പറയപ്പെടുന്ന ഐതിഹ്യം

time-read
1 min  |
April 2024
ജിബൂട്ടിയിലെ വിഷു ബെസ്റ്റ് വിഷു
Mahilaratnam

ജിബൂട്ടിയിലെ വിഷു ബെസ്റ്റ് വിഷു

ഈ വർഷവും വീട്ടിൽ അമ്മയ്ക്കും അച്ഛനും അനിയത്തിയുമായൊക്കെ വിഷു ആഘോഷമാക്കണം

time-read
1 min  |
April 2024
ആദ്യത്തെ വിഷുക്കൈനീട്ടം ഈ വർഷം
Mahilaratnam

ആദ്യത്തെ വിഷുക്കൈനീട്ടം ഈ വർഷം

ക്ലാസിക്കൽ നർത്തകി കൂടിയായ ഡോണ കോലഞ്ചേരിക്കടുത്തുള്ള പഴന്തോട്ടം സ്വദേശിയാണ്.

time-read
1 min  |
April 2024
സർ ഒരു കത്ത്...
Mahilaratnam

സർ ഒരു കത്ത്...

\"അവിടെ പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ലല്ലോ.., ഇവിടെയും പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ല.. എന്ന്, സ്വന്തം.....

time-read
3 mins  |
April 2024
സ്നേഹനിറവിലെ വിഷുക്കാഴ്ച്ചകൾ
Mahilaratnam

സ്നേഹനിറവിലെ വിഷുക്കാഴ്ച്ചകൾ

ഓർമ്മകൾക്കെല്ലാം എന്നും ഒരേ പ്രായമാണ്

time-read
1 min  |
April 2024
കാനഡയിൽ വിഷു
Mahilaratnam

കാനഡയിൽ വിഷു

മലയാളികളുടെ പ്രിയതാരം അമേയ മാത്യുവിന്റെ ഈ വർഷത്തെ വിഷു കാനഡയിൽ

time-read
1 min  |
April 2024
Colorful Vibes
Mahilaratnam

Colorful Vibes

നൂറിലധികം കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയ സാജനും ഒപ്പം ബിന്നിയും

time-read
1 min  |
April 2024
ആത്മവിശുദ്ധിയുടെ പെരുന്നാൾ
Mahilaratnam

ആത്മവിശുദ്ധിയുടെ പെരുന്നാൾ

വ്രതശുദ്ധിയുടെ രാപ്പകലുകൾക്ക് വിട നൽകാൻ ശവ്വാൽ അമ്പിളിക്കല മാനത്ത് തെളിയുമ്പോൾ ഓരോ വിശ്വാസികളുടെയും മനസ്സിൽ ആത്മ വിശുദ്ധിയുടെ ആഹ്ലാദപ്പെരുന്നാളിന് തുടക്കമാകുകയായി...

time-read
2 mins  |
April 2024