ഇഡി വേട്ടയും വോട്ട് നേട്ടവും
Kalakaumudi|March 31, 2024
ഡൽഹി ഡയറി
 കെ.പി. രാജീവൻ
ഇഡി വേട്ടയും വോട്ട് നേട്ടവും

ഇഡി വേട്ടയുടെ പേരിൽ എങ്ങനെ വോട്ട് നേട്ടമുണ്ടാ ക്കാനാകുമെന്ന് ലോകസഭ തിരഞ്ഞെടുപ്പിന്റെ പടിവാ തിൽക്കൽവെച്ച് രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന "തെരുവ് നാടകങ്ങളാണ് ഇപ്പോൾ ദേശീയ തലസ്ഥാനത്ത് അരങ്ങേ റുന്നത്. ഏറ്റവും ഒടുവിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് കേന്ദ്ര ഏജൻസിയുടെ വലയിലായത്. ഡൽഹി മദ്യനയ അഴിമതിക്കേസിൽ പ്രതിയായി ഇഡി കെജ്രിവാളിനെ അറസ്റ്റ് ചെയ്തപ്പോൾ എഎപി മാ ത്രമല്ല ഇന്ത്യ മുന്നണിയാകെ വലിയ പ്രതിഷേധമാണ് ഉയർത്തിയത്. കെജ്രിവാളിന്റെ അറസ്റ്റ് പ്രതിപക്ഷ ത്തിന്റെ ഐക്യത്തിനും ഒന്നിച്ചുള്ള പോരാട്ടത്തിനും വീണ് കിട്ടിയ ഒരവസരമാക്കി മാറ്റാനാണ് എഎപിയും കോൺഗ്രസും ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായിരുന്നു ഡൽഹി രാംലീല മൈതാനിയിലെ ഇന്ത്യ മുന്നണിയുടെ വൻ പ്രതിഷേധ റാലി.

അറസ്റ്റ് എഎപിക്ക് നേട്ടമാകുമോ?

 തിരഞ്ഞെടുപ്പ് തൊട്ട് മുന്നിൽ നിൽക്കുമ്പോഴും എഎ പിയുടെ എല്ലാമെല്ലാമായ പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ നേതാവിനെ അറസ്റ്റിലാകുമ്പോൾ അത് സഹതാപ തരംഗമായി മാറുമോയെന്ന് സംശയിക്കു ന്നവരുടെ കൂട്ടത്തിൽ ബി.ജെ.പി നേതാക്കളുമുണ്ട്. "ഞാനും കെജ്രിവാൾ" എന്ന മുദ്രാവാക്യമുയർത്തി ആം ആദ്മി പാർട്ടി നടത്തുന്ന കാമ്പയിനും മറ്റ് സമരപരിപാടികളും ഏറ്റവും കുറഞ്ഞത് ഡൽഹി നിവാസികളിലെങ്കിലും സ്വാ ധീനം ചെലുത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് എഎപി കോൺഗ്രസ് നേതൃത്വങ്ങൾ. സാധാരണക്കാർക്ക് നേട്ടങ്ങൾ ഉറപ്പ് വരുത്തിയ മൊഹല്ല ക്ലിനിക്കുകൾ പോലുള്ള സർക്കാർ പദ്ധതികൾ ഡൽഹി വോട്ടർമാരുടെ മനസ്സിൽ സജീവമാക്കി നിർത്താനായി ഇഡിയുടെ കസ്റ്റഡിയിൽ കഴിയുമ്പോഴും ഇത്തരം പദ്ധതികളുമായി ബന്ധപ്പെട്ട ഉത്തരവുകളിറക്കാൻ അര വിന്ദ് കെജ്രിവാൾ ശ്രമിക്കുന്നത് ഈ ഉദ്ദേശം ലക്ഷ്യമിട്ടാണ്. എന്തായാലും ലോ കസഭ തിരഞ്ഞെടുപ്പിൽ ഡൽഹി മുഖ്യ മന്ത്രിയുടെ അറസ്റ്റ് നേട്ടമാക്കി മാറ്റാൻ കഴിയുമെന്ന വിശ്വാസവുമായി മുന്നോട്ട് പോകുകയാണ് ഇന്ത്യ മുന്നണി നേതാക്കൾ.

This story is from the March 31, 2024 edition of Kalakaumudi.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the March 31, 2024 edition of Kalakaumudi.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM KALAKAUMUDIView All
ഉജ്ജ്വല ജനസേവനത്തിന്റെ 15 വർഷങ്ങൾ
Kalakaumudi

ഉജ്ജ്വല ജനസേവനത്തിന്റെ 15 വർഷങ്ങൾ

എം.പി എന്ന നിലയിൽ ഇതുവരെയുള്ള എന്റെ നേട്ടങ്ങളിൽ എനിക്ക് ഏറെ സംതൃപ്തി നൽകുന്നത് കഴക്കൂട്ടം-കാരോട് ബൈപ്പാസിന്റെ നിർമ്മാണം പൂർത്തിയാക്കാനായതാണെന്ന് നിസ്സംശയം പറയാം.

time-read
3 mins  |
April 21, 2024
പേരിൽ രാമൻ പ്രവൃത്തിയിൽ രാവണൻ
Kalakaumudi

പേരിൽ രാമൻ പ്രവൃത്തിയിൽ രാവണൻ

ഇന്ത്യ മുഴുവൻ ഉറ്റുനോക്കുന്ന വയനാട്ടിൽ ഇന്ദിരാ ഗാന്ധിയുടെ ചെറുമകൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന മണ്ഡലത്തിലാണ് കോൺഗ്രസിന്റെയും ലീഗിന്റെയും കൊടികൾ ഉപേക്ഷിച്ച് ബലൂണുകൾ പറത്തിയത്

time-read
4 mins  |
April 21, 2024
വാദ്ര ബോംബ്: പിന്നിലാര്‌?
Kalakaumudi

വാദ്ര ബോംബ്: പിന്നിലാര്‌?

ഇതാദ്യമായല്ല റോബർട്ട് വാദ തന്റെ രാഷ്ട്രീയ പ്രവേശമെന്ന ആഗ്രഹം വെളിപ്പെടുത്തുന്നത്. 2019ലും 2022ലും അദ്ദേഹം ഈ ഒരു വിഷയവുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനം നടത്തിയിരുന്നു.

time-read
4 mins  |
April 21, 2024
സ്ത്രീകൾ പുരുഷനിലേക്ക് പകർത്തുന്ന രോഗം
Kalakaumudi

സ്ത്രീകൾ പുരുഷനിലേക്ക് പകർത്തുന്ന രോഗം

ലോക ഹീമോഫിലിയ ദിനം

time-read
2 mins  |
April 21, 2024
മനസ്സിലെ മാലിന്യങ്ങൾ യോഗ കൊണ്ട് നീക്കാം
Kalakaumudi

മനസ്സിലെ മാലിന്യങ്ങൾ യോഗ കൊണ്ട് നീക്കാം

അവതാരിക

time-read
2 mins  |
April 21, 2024
മുഹമ്മദൻസ്: കൽക്കത്തയുടെ കളിഭ്രാന്ത് വീണ്ടും
Kalakaumudi

മുഹമ്മദൻസ്: കൽക്കത്തയുടെ കളിഭ്രാന്ത് വീണ്ടും

കളിക്കളം

time-read
2 mins  |
April 21, 2024
സ്നാനസ്ഥലികൾ
Kalakaumudi

സ്നാനസ്ഥലികൾ

വായന

time-read
1 min  |
April 21, 2024
ഒരു വേർപാടിന്റെ വേദനയിൽ
Kalakaumudi

ഒരു വേർപാടിന്റെ വേദനയിൽ

ഏതാനും ദിവസങ്ങൾക്കു മുമ്പാണ് 13 വർഷം ഞങ്ങൾക്കൊപ്പം ഒരു കുടുംബാംഗത്തെ പോലെ ജീവിച്ച കൊക്കോ എന്ന് സ്നേഹപൂർവ്വം വിളിക്കുന്ന പഗ്ഗ് ഇനത്തിൽപ്പെട്ട നായ ചത്തു പോയത്. മനുഷ്യരുടേത് മരണവും മൃഗങ്ങളുടേത് ചാകലും എന്നാണല്ലോ പറയുന്നത്.

time-read
3 mins  |
April 21, 2024
രാഹുലിന്റെ യാത്രയും മോദിയുടെ ഗ്യാരണ്ടിയും
Kalakaumudi

രാഹുലിന്റെ യാത്രയും മോദിയുടെ ഗ്യാരണ്ടിയും

രാഷ്ട്രീയം

time-read
5 mins  |
April 21, 2024
കയർ വ്യവസായം അരമുഴം കയറിലേക്ക്
Kalakaumudi

കയർ വ്യവസായം അരമുഴം കയറിലേക്ക്

നാലര പതിറ്റാണ്ടിനു മുമ്പ് പത്ത് ലക്ഷം തൊഴിലാളികൾ സംസ്ഥാനത്തെ കയർ മേഖലയിൽ പണിയെടുത്തിരുന്നു. മൂന്ന് പതിറ്റാണ്ട് മുമ്പ് അഞ്ച് ലക്ഷം തൊഴിലാളികളാണ് ഈ മേഖല യിൽ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ സംസ്ഥാനത്തെ കയർ മേഖലയിൽ അവശേഷിക്കുന്നത് നേരിട്ട് പണിയെടുക്കുന്നവരും, പരോക്ഷമായി ബന്ധപ്പെട്ട പണിചെയ്യുന്നവരുമായ അമ്പതിനായിരത്തിന് പുറത്ത് തൊഴിലാളികൾ മാത്രമാണ്.

time-read
5 mins  |
April 14, 2024