നെറ്റ് സീറോ വീടുകൾ അനിവാര്യമാകുമ്പോൾ
Vanitha Veedu|December 2023
നിയന്ത്രണമില്ലാതെ നാം പണിതു കൂട്ടുന്ന കെട്ടിടങ്ങളാണ് ഹരിതഗൃഹ വാതകങ്ങൾക്ക് പ്രധാന കാരണം
നെറ്റ് സീറോ വീടുകൾ അനിവാര്യമാകുമ്പോൾ

പരിസ്ഥിതിക്കു പരിക്കേൽപ്പിക്കാത്ത, സുസ്ഥിരമായ ഭാവി കൂടി പരിഗണിക്കുന്ന വ്യത്യസ്തമായ നിർമിതികൾ ഒറ്റപ്പെട്ട ബദലുകൾ ആയി മാത്രം കണ്ട് ആഘോഷിക്കപ്പെടുകയും അഭിനന്ദിക്കപ്പെടുകയും ചെയ്യുന്ന കാലം ഏതാണ്ട് അവസാനിക്കാറായി. സുസ്ഥിരമായ നിർമാണ സംസ്കാരം ഇന്ന് ഒരു അനിവാര്യതയായി മാറിയിരിക്കുകയാണ്. അതല്ലാതെ നമുക്ക് മറ്റൊരു മാർഗ വുമില്ല. ചെലവ് താങ്ങാനാവും എന്നതുകൊണ്ട് മാത്രം പ്രകൃതിവിഭവങ്ങൾ അനിയന്ത്രിതമായി ഉപയോഗിച്ച് തീർക്കാൻ നമുക്ക് അവകാശമില്ല. അതുപോലെത്തന്നെ ചെലവ് കുറയ്ക്കുന്നു എന്നത് കൊണ്ട് മാത്രം കണ്ണടച്ച് ചില നിർമാണ രീതികൾ സ്വീകരിക്കാനും വയ്യ. അതിന പുറത്തേക്ക് ഇതെല്ലാം പ്രകൃതിയെ എങ്ങനെ ബാധിക്കും എന്ന അന്വേഷണം കൂടി ഉണ്ടാവേണ്ടതുണ്ട്.

143 കോടിയോളം മനുഷ്യർ താമസിക്കുന്ന ഇന്ത്യ ഇന്ന് ജനസംഖ്യയുടെ കാര്യത്തിൽ ലോകത്തിൽ തന്നെ ഒന്നാമതെത്തിയിരിക്കുന്നു. ഇത് നിർമാണ സാമഗ്രികളുടെയും ഊർജത്തിന്റെയും കാര്യത്തിലുള്ള നമ്മുടെ ആലോചനകളെ കൂടുതൽ ഗൗരവമുള്ളതാക്കുന്നുണ്ട്. പുനർനിർമിക്കാനാവാത്ത വിഭവങ്ങൾ കുറയുന്നതും കൂടി വരു ന്ന കാർബൺ പുറന്തള്ളലും കാലാവസ്ഥയ്ക്ക് അനുയോജ്യമായ കെട്ടിടങ്ങൾ നിർമിക്കേണ്ടതിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നുണ്ട്. മൊത്തം ഊർജ ഉപയോഗത്തിന്റെയും അനുബന്ധ ഹരിതഗൃഹ വാതകത്തിന്റെയും മൂന്നിലൊന്നിനേക്കാളുമധികം ഭാഗത്തിന് ഉത്തരവാദികൾ, നാം നിയന്ത്രണമില്ലാതെ നിർമിച്ചു കൂട്ടുന്ന കെട്ടിടങ്ങളാണ് എന്നതാണ് വസ്തുത.

ഗ്ലോബൽ കാർബൺ പ്രോജക്ടിന്റെ പഠനമനുസരിച്ച് 2017 ലെ ആഗോള ബഹിർഗമനത്തി ന്റെ ഏഴ് ശതമാനത്തിലധികം വരുന്ന കാർബൺ ഡൈഓക്സൈഡ് പുറന്തള്ളുന്ന രാജ്യങ്ങളുടെ കൂട്ടത്തിൽ നാലാമതാണ് ഇന്ത്യ. 2070 ആകുമ്പോഴേക്കും നമ്മുടെ രാജ്യം നെറ്റ് സീറോ ആവും എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഗ്ലാസ്ഗോയിൽ നടന്ന COP26 ഉച്ചകോടിയിൽ പ്രതിജ്ഞ ചെയ്തിരിക്കുകയാണ്.

നെറ്റ് സീറോ

“നെറ്റ് സീറോ' എന്ന പദം മനുഷ്യന്റെ പ്രവർത്തനം മൂലം ഉണ്ടാകുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവ് മുഴുവനായും ഇല്ലാതാക്കുക എന്നതാണ് പ്രാഥമികമായി അർഥമാക്കുന്നത്. അങ്ങനെ പുറന്തള്ളൽ കുറയ്ക്കുന്നതോടൊപ്പം, അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യുന്നതിനുള്ള രീതികൾ നടപ്പാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

This story is from the December 2023 edition of Vanitha Veedu.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the December 2023 edition of Vanitha Veedu.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM VANITHA VEEDUView All
പുതിയ കാലം പുതിയ മുഖം
Vanitha Veedu

പുതിയ കാലം പുതിയ മുഖം

വിനോദ സഞ്ചാര രംഗത്ത് ആലപ്പുഴയുടെ മുഖമുദ്രയായ വഞ്ചിവീടിന്റെ ആകൃതിയിലുള്ള പുതിയ ഇരുമ്പുപാലം ശ്രദ്ധ നേടുന്നു

time-read
1 min  |
April 2024
പോർട്ടബിൾ എസി
Vanitha Veedu

പോർട്ടബിൾ എസി

ആവശ്യാനുസരണം ഏത് മുറിയിലേക്കു വേണമെങ്കിലും കൊണ്ടുപോകാം എന്നതാണ് സവിശേഷത

time-read
1 min  |
April 2024
കിച്ചൻ ഭംഗിയാക്കാൻ നുറുങ്ങു വിദ്യകൾ
Vanitha Veedu

കിച്ചൻ ഭംഗിയാക്കാൻ നുറുങ്ങു വിദ്യകൾ

കൃത്യമായ സ്റ്റോറേജ് സൗകര്യം ഉണ്ടെങ്കിൽ അടുക്കള എപ്പോഴും വൃത്തിയായിരിക്കും

time-read
1 min  |
April 2024
6200 കളിപ്പാട്ടങ്ങൾ അതിരില്ലാ വിസ്മയങ്ങൾ
Vanitha Veedu

6200 കളിപ്പാട്ടങ്ങൾ അതിരില്ലാ വിസ്മയങ്ങൾ

പഴയ കളിപ്പാട്ടങ്ങൾ, ഓട്, മൺകട്ട എന്നിവകൊണ്ടു നിർമിച്ച ഇരുനിലവീട് ഇങ്ങനെയൊന്ന് ലോകത്ത് വേറെയുണ്ടാകില്ല.

time-read
2 mins  |
April 2024
ഗ്ലാസ് Safe ആണ്; secure അല്ല
Vanitha Veedu

ഗ്ലാസ് Safe ആണ്; secure അല്ല

ഗ്ലാസ് വീടിന്റെ ഡിസൈൻ മൂല്യം മാറ്റുകൂട്ടും, എന്നാൽ ചെറിയ കുട്ടികളുള്ള വീടുകളിൽ അപകട കാരണമാകുമോ? ചൂട് കൂട്ടുമോ?

time-read
3 mins  |
April 2024
സമാധാനത്തിന്റെ താക്കോൽ
Vanitha Veedu

സമാധാനത്തിന്റെ താക്കോൽ

മിലൻ ഡിസൈൻ ഉടമ ഷേർളി റെജിമോന് വിട് എന്നാൽ സകല സമ്മർദ്ദങ്ങളും അലിയിച്ചു കളയുന്ന ഇടമാണ്. സ്വസ്ഥതയുടെ പര്യായമാണ്

time-read
2 mins  |
April 2024
Trendy Wall Decor
Vanitha Veedu

Trendy Wall Decor

കാഴ്ചകളുടെ പൂരമൊരുക്കിയാണ് ചുമരലങ്കാരങ്ങൾ കടന്നു വന്നു കൊണ്ടിരിക്കുന്നത്

time-read
1 min  |
April 2024
പൂങ്കുലകളുമായി അസേലിയ
Vanitha Veedu

പൂങ്കുലകളുമായി അസേലിയ

ഭംഗിയുള്ള പൂക്കളാൽ പൂന്തോട്ടം അലങ്കരിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് അസേലിയ തിരഞ്ഞെടുക്കാം

time-read
1 min  |
April 2024
മനംപോലെ ഫർണിച്ചർ
Vanitha Veedu

മനംപോലെ ഫർണിച്ചർ

വീട്ടുകാരുടെ ഇഷ്ടങ്ങൾക്കും വീടിന്റെ ഡിസൈനിനും ഇണങ്ങുന്ന രീതിയിൽ നിർമിക്കുന്ന കസ്റ്റമൈസ്ഡ് ഫർണിച്ചറിനെപ്പറ്റി അറിയാം

time-read
2 mins  |
March 2024
വീട് ഭാഗ്യം കൊണ്ടു വരും
Vanitha Veedu

വീട് ഭാഗ്യം കൊണ്ടു വരും

നടിയും നേര് സിനിമയുടെ തിരക്കഥാകൃത്തുമായ അഡ്വ. ശാന്തി മായാദേവി ഇന്റീരിയറിനെക്കുറിച്ചുള്ള സങ്കൽപങ്ങൾ പങ്കുവയ്ക്കുന്നു

time-read
1 min  |
March 2024