കോവിഡ് മാറ്റി മൊബൈൽ ഉപയോഗത്തെയും
Sthree Dhanam|September 2020
കോവിഡ് മൊബൈൽ ഫോൺ ഉപയോഗരീതികളെ മാറ്റി മറിച്ചു. എങ്ങനെയൊക്കെ എന്ന് ആലോചിച്ചുവോ? കാര്യമായ മാറ്റങ്ങളാണ് വന്നത്. തൊട്ടു പോകരുത് ഫോൺ എന്നു കുട്ടികളെ പേടിപ്പിച്ചു നിർത്തിയിരുന്നിടത്ത് ഇപ്പോൾ എന്താ കഥ! ഫോണുകൾ അവരുടെ പഠനോപാധിയായി മാറിയിരിക്കുന്നു. അവരുടെ ആവശ്യം കഴിഞ്ഞു കിട്ടിയാൽ ആയി എന്ന അവസ്ഥ.

ഓൺലൈൻ ക്ലാസുകൾക്ക് കംപ്യൂ ട്ടർ, ലാപ്ടോപ് എന്നിവയേക്കാൾ എളു പ്പത്തിൽ ഉപയോഗിക്കാവുന്നത് ഫോൺ ആണന്നതുതന്നെ കാര്യം. ഫോണുകളുടെ കച്ചവടം കുത്തനേ കൂടിയെന്നു കടയുടമകൾ പറയുന്നു. ബജറ്റ് മോഡലുകളിൽ പലതും കിട്ടാനുമില്ല. കംപ്യൂട്ടർ ആക്സസറികൾക്ക്, പ്രത്യേകിച്ച് വെബ്കാം പോലുള്ളവയ്ക്ക് കടുത്ത ക്ഷാമം വന്നതു പോലെ മൊബൈൽ വിപണിയിലും ഗണ്യമായ മാറ്റങ്ങളുണ്ടായി.

ഇന്ത്യൻ മൊബൈൽ ഉപയോക്താക്കൾ ഇപ്പോൾ കൂടുതൽ പ്രാധാന്യം നൽകുന്നത് ഹാൻഡ്സെറ്റുകളുടെ ഓഡിയോ ക്വാളിറ്റിക്കാണെന്നു പുതിയ പഠനം വെളിവാക്കുന്നു. മുമ്പ് ഡിപ്ലേയ്ക്ക് നൽകിയിരുന്ന മുൻഗണനയാണ് ഇപ്പോൾ ഓഡിയോയ്ക്കുള്ളത്.

Continue reading your story on the app

Continue reading your story in the magazine