Poging GOUD - Vrij
ബന്ധങ്ങൾ ബന്ധനമാകുമ്പോൾ
Vanitha
|September 13, 2025
ബന്ധങ്ങൾ ബന്ധനങ്ങളാകുന്ന ഇത്തരം സംഭവങ്ങളാണ് ട്രോമാ ബോണ്ടിങ്ങ്
ബ്രേക്ഫാസ്റ്റിന് ഇഷ്ട ഭക്ഷണത്തിനു പകരം മറ്റൊന്നു കാസറോറിൽ കാണുന്ന രാജേഷ്. സ്നേഹത്തോടെയുണ്ടാക്കിയ ഭക്ഷണം ഭർത്താവ് കഴിക്കുന്നതു കാണാൻ കാത്തുനിൽക്കുന്ന ജയ. ഭർത്താവിൽ നിന്നു നല്ല വാക്കു പ്രതീക്ഷിച്ച ജയക്കു കിട്ടിയത് അടിയാണ്. ശേഷം പ്രശ്നപരിഹാരമെന്നോണം രാജേഷ് ജയയേയും കൂട്ടി റെസ്റ്ററന്റിൽ പോയി ഭക്ഷണം കഴിക്കുന്നു. അവിടെ ജയ എന്തു കഴിക്കണമെന്ന് തീരുമാനിക്കുന്നതുപോലും രാജേഷാണ്.
എങ്ങനെയെങ്കിലും പ്രശ്നം ഒഴിവാകട്ടെയെന്നു കരുതിയെങ്കിലും അടിയും അടിക്കുശേഷമുള്ള സിനിമയ്ക്കു പോക്കും ഭക്ഷണം കഴിക്കലും ആ വീട്ടിലൊരു പതിവായി. ഓരോ അടിയും കഴിയുന്തോറും ജയയ്ക്കോ വീട്ടിലുള്ള മറ്റുള്ളവർക്കോ അതൊരു പുതുമയല്ലാണ്ടായി മാറുന്നതും കാണാം. പ്രശ്നങ്ങൾ സ്വന്തം വീട്ടിൽ പറയുമ്പോഴും ഒന്നടിച്ചതല്ലേയുള്ളൂ, സാരമില്ലെന്ന ആശ്വാസവാക്കിൽ അമ്മയും ഫോൺ കട്ട് ചെയ്യുകയാണ്. ദർശനയും ബേസിലും ജയയും രാജേഷുമായി മത്സരിച്ചഭിനയിച്ച ജയ ജയ ജയ ഹേയിലെ ഈ രംഗങ്ങൾ ട്രോമാ ബോണ്ടിങ്ങിന്റെ ഉത്തമ ഉദാഹരണമാണ്.
എന്താണ് ട്രോമാ ബോണ്ടിങ്ങ്?
ഏതൊരു ബന്ധത്തിലും ഉടലെടുത്തേക്കാവുന്ന വളരെ ആഴത്തിലുള്ള അടുപ്പമാണ്. ആവർത്തന സ്വഭാവമുള്ള മാനസിക പീഡനമാണു ട്രോമാ ബോണ്ടിങ്ങിൽ പൊതുവേ കണ്ടുവരുന്നത്. സ്നേഹിക്കപ്പെടാനുള്ള നിങ്ങളുടെ ആഗ്രഹത്തെയാണ് പങ്കാളി ഇവിടെ ചൂഷണം ചെയ്യുന്നത്. പീഡനങ്ങൾക്കുശേഷം മുറിവേറ്റ വ്യക്തിയെ എങ്ങനെ സ്വന്തം വരുതിയിൽ നിർത്തണമെന്ന് ഇവർക്കു നന്നായി അറിയാം. വാക്കുകളിലൂടെയും ക്ഷമാപണങ്ങളിലൂടെയും സമ്മാനങ്ങളിലൂടെയും “എനിക്കു നീ മാത്രമല്ലേയുള്ളൂ' "നിന്നോടുള്ള സ്വാതന്ത്ര്യം കൊണ്ടല്ലേ ഞാനിങ്ങനെ ചെയ്യുന്നത്' തുടങ്ങിയ വാചകങ്ങളിലൂടെയും ഇവർ മനസ്സിലിടം നേടിയെടുക്കും. ഇങ്ങനെ ഇടവേളകളിൽ കിട്ടുന്ന വൈകാരിക സ്നേഹത്തിനായി ഒരാൾ മറ്റൊരാളിൽ കുടുങ്ങിക്കിടക്കും. കണക്കുകൾ പ്രകാരം സ്ത്രീകളാണ് എപ്പോഴും ട്രോമാ ബോണ്ടിൽ ഇരകളാകുന്നത്.
ആരോഗ്യകരമായ ബന്ധങ്ങൾ എപ്പോഴും രണ്ടു പേരുടേയും വളർച്ചയ്ക്കും പുരോഗതിക്കും വഴിയൊരുക്കും. എന്നാൽ ട്രോമാ ബോണ്ടിൽ പങ്കാളിയെ നന്നാക്കിയെടുക്കാമെന്ന പ്രതീക്ഷയിൽ നിങ്ങൾ സ്വയം മറന്നു ഹോമിച്ചും സേവനം ചെയ്തുമിരിക്കും.
മാന്യതയുടെ മുഖംമൂടിയണിഞ്ഞവർ
Dit verhaal komt uit de September 13, 2025-editie van Vanitha.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Vanitha
Vanitha
യോഗയിലും നിയമങ്ങളോ?
യോഗ ചെയ്യുമ്പോൾ ഈ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ ഗുണത്തിനു പകരം ദോഷമാകും ഫലം
2 mins
June 20, 2026
Vanitha
ഞാൻ ഇവിടെത്തന്നെ കാണും
എന്റെ മാമനെവിടെയാ' എന്ന ചോദ്യം മതി, ആളെ തിരിച്ചറിയാൻ. മോഹിനിയാട്ടത്തിലെ സുഭാഷായി ബേബി ജീൻ മനസ്സുകളിൽ കയറിക്കൂടിയതു വളരെ വേഗത്തിലാണ്
1 min
June 20, 2026
Vanitha
ഈ നിമിഷം എത്ര ധന്യം
കോമയിൽ നിന്നു ജീവിതത്തിലേക്കു മടങ്ങിയെത്തി സംരംഭകയായി മാറിയ ഡോ. സന്ധ്യ മേനോന്റെ കഥ
2 mins
June 20, 2026
Vanitha
പണമിടപാടിൽ വിശ്വാസം വിനയാകരുത്
സാമ്പത്തിക കാര്യങ്ങളിൽ സ്ത്രികൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ ? യാഥാർഥ കഥകളിൽ നിന്നുളള പാഠങ്ങൾ പങ്കു വയ്ക്കുന്നു ഹെർ മണി ടോക്ക്സ് സ്ഥാപകയും സിഇഒയുമായ നിസരി മഹേഷ്
1 mins
June 20, 2026
Vanitha
മാറ്റത്തിലാണ് ജീവിതവും ഞാനും
ഓരോ പിറന്നാളും കൂട്ടിച്ചേർക്കുന്ന പുത്തൻ അനുഭവങ്ങളും ഉൾക്കാഴ്ചകളും പങ്കുവച്ച് സാനിയ അയ്യപ്പൻ
3 mins
June 20, 2026
Vanitha
ഓർമയിൽ പെയ്യുന്ന രാത്രിമഴ
“ഇനി എന്തൊക്കെ സംഭവിച്ചാലും ഈ മനുഷ്യനോടൊപ്പം, അദ്ദേഹത്തിന്റെ ആഗ്രഹത്തോടൊപ്പം നിൽക്കും ഗിരീഷ് പുത്തഞ്ചേരിയുടെ ഓർമകളിൽ ഭാര്യ ബിന
4 mins
June 20, 2026
Vanitha
ഒറ്റയ്ക്കു പൊള്ളുന്ന കൗമാരം
കൗമാരഗർഭ ധാരണം കേരളത്തിൽ കൂടുന്നുണ്ടോ? ആ അവസ്ഥയെ നേരിടേണ്ടത് എങ്ങനെയാണ്? വിദഗ്ധർ പറയുന്നു
5 mins
June 20, 2026
Vanitha
കാലം മേഘമൽഹാർ പാടുന്നു
സിനിമയിലെ നാൽപതാം വർഷം ആദ്യ ഷോയ്ക്കു മുൻപുള്ള ജീവിതത്തെക്കുറിച്ച് കമൽ പറയുന്നു
4 mins
June 20, 2026
Vanitha
പത്താം ക്ലാസിനു ശേഷം സൈനികജോലി
സൈനികജോലി സ്വപ്നം കാണുന്ന പുതുതലമുറയ്ക്ക് മേജർ രവി നൽകുന്ന മാർഗനിർദേശങ്ങൾ
3 mins
June 06, 2026
Vanitha
നെയ്തെടുത്ത ചുവടുകൾ
ഗ്ലാമർ ലോകത്തെ സൂപ്പർ വേദിയായ ന്യൂയോർക്കിലെ മെറ്റ് ഗാലയ്ക്ക് കാർപെറ്റ് എത്തിക്കുന്ന ചേർത്തലയിലെ കമ്പനിയുടെ വിജയകഥ
2 mins
June 06, 2026
Listen
Translate
Change font size
