Poging GOUD - Vrij
ആ പെൺകുട്ടി പറഞ്ഞത്
Vanitha
|May 24, 2025
ആ പെൺകുട്ടിയുടെ കണ്ണുകൾ ഇന്നും ഓർമയുണ്ട്. വിധിയേക്കുറിച്ച് അറിഞ്ഞപ്പോൾ ആ പതിമൂന്നുകാരിയുടെ മനസ്സിൽ എന്തായിരിന്നുവെന്ന് ഇന്നും ആലോചിക്കാറുണ്ട്...
വയനാട്ടിലെ ആ പെൺകുട്ടിയിൽ നിന്നാണ് ഈ പംക്തി തുടങ്ങേണ്ടത് എന്ന് എനിക്കു തോന്നുന്നു. വിധി പറഞ്ഞ ഒരുപാട് കേസുകൾ ഉണ്ട്. പ്രതിക്കൂട്ടിലും സാക്ഷികളായും പരാതിക്കാരായും മുന്നിൽ വന്ന ആയിരക്കണക്കിന് ആളുകൾ. അതിൽ ആ പെൺകുട്ടിയുടെ കണ്ണുകൾ ഇന്നും ഓർമയുണ്ട്. വിധിയെക്കുറിച്ച് അറിഞ്ഞപ്പോൾ ആ പതിമൂന്നുകാരിയുടെ മനസ്സിൽ എന്തായിരുന്നുവെന്ന് ഇന്നും ഞാൻ ആലോചിക്കാറുണ്ട്. ആ മുഖവും വിധിപറഞ്ഞ ദിവസത്തെ സംഭവങ്ങളും എനിക്കൊരിക്കലും മറക്കാനാവില്ല.
കേരളത്തിൽ പലയിടത്തും ജോലി ചെയ്തിട്ടുണ്ടെങ്കിലും എനിക്കു വാത്സല്യം തോന്നുന്ന ജില്ലയാണു വയനാട്. ആകെ മൂന്നു താലൂക്കുകൾ മാത്രമുള്ള കുഞ്ഞു ജില്ല. കൽപ്പറ്റയും സുൽത്താൻ ബത്തേരിയും മാനന്തവാടിയുമാണ് ആ താലൂക്കുകൾ. റെയിൽ ഭൂപടത്തിൽ സ്ഥാനം പിടിച്ചിരുന്നെങ്കിൽ വയനാടിന്റെ മുഖം തന്നെ മാറിപ്പോയേനെ എന്നും എനിക്കു തോന്നിയിട്ടുണ്ട്.
ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിൽ ഏകദേശം മൂന്നു വർഷക്കാലം പോക്സോ സ്പെഷൽ കോടതി ജഡ്ജിയായും അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജിയായും ജോലി ചെയ്യാനുള്ള ഭാഗ്യം എനിക്കു ലഭിച്ചിരുന്നു. സർവീസിൽ ഏറ്റവും നല്ലതെന്നു ഞാൻ കണക്കാക്കുന്ന കുറച്ചു വിധിന്യായങ്ങൾ എനിക്ക് എഴുതാൻ കഴിഞ്ഞതും വയനാട് ജോലി ചെയ്തപ്പോഴായിരുന്നു.
ആ പെൺകുട്ടിയിലേക്കു തന്നെ വരാം. ഓർമവച്ച നാൾ മുതൽ അവൾ അനുഭവിക്കേണ്ടി വന്നത് അത്രയും പൊള്ളിപ്പടരുന്ന വേദനകളായിരുന്നു. രണ്ടു വയസ്സുള്ളപ്പോൾ അമ്മയെ നഷ്ടമായി. അതിനു ശേഷം അച്ഛന്റെ മുഖം അവൾ കണ്ടിട്ടേയില്ല. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഗർഭിണിയാകാൻ വിധിക്കപ്പെട്ട, അതു വഴി പഠനം പോലും ഉപേക്ഷിക്കേണ്ടി വന്ന പെൺകുട്ടി. കോടതിമുറിയിലും പരിസരത്തും അവൾ ചിരിച്ചു ഞാൻ കണ്ടിട്ടില്ല. അവളെ ആശ്വസിപ്പിക്കാനും സമാധാനിപ്പിക്കാനും ജഡ്ജിയുടെ പരിമിതിയിൽ നിന്നു കൊണ്ട് ഞാൻ പറഞ്ഞ ഒരു വാക്കിനും സാധിച്ചില്ല. പതിമൂന്നു വർഷത്തിനുള്ളിൽ അവൾക്ക് ഏറ്റ പൊള്ളലുകൾക്ക് ആ ആശ്വാസ വാക്കുകൾ എങ്ങനെ മരുന്നാകാനാണ്?.
കോടതിയിലേക്ക്
സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സാക്ഷിയെ വിസ്തരിക്കാൻ തുടങ്ങി.
“ നിങ്ങൾ ക്ലിനിക്കൽ സൈക്കോളജിസ്റ്റും സ്കൂൾ കൗൺസലറുമായി ജോലി ചെയ്യുന്ന ആളാണോ?
"അതെ"
ഈ കേസിലെ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയെ നിങ്ങളാണോ കൗൺസലിങ് നടത്തിയത്
"അതെ"
Dit verhaal komt uit de May 24, 2025-editie van Vanitha.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Vanitha
Vanitha
ന്യൂ ജെൻ ദുപ്പട്ടാവാലി
യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്
1 mins
April 11, 2026
Vanitha
ചില്ലകൾ നീർത്തി പുതിയ അപ്പു
മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു
3 mins
April 11, 2026
Vanitha
സോഷ്യൽ മീഡിയയുടെ കൺമണി
പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ
2 mins
April 11, 2026
Vanitha
തനി ഇടുക്കിക്കാരികൾ
എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.
2 mins
April 11, 2026
Vanitha
ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം
പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും
1 min
April 11, 2026
Vanitha
എന്ന തവം ശെയ്തനേ യശോദാ.
കാസർകോട് അതിർത്തി ഗ്രാമമായ കുമ്പളയിലെ കണിപുര ഗോപാലകൃഷ്ണ ക്ഷേത്രത്തിലേക്കാണ് ഈ വിഷുയാത്ര
3 mins
April 11, 2026
Vanitha
ചൂടിനെ നേരിടാൻ കൂൾ വഴികൾ
വേനൽച്ചൂടിൽ വാടാതിരിക്കാൻ ആരോഗ്യത്തിനു പ്രത്യേക കരുതൽ ആവശ്യമാണ്. ചൂടിലും എനർജറ്റിക് ആകാൻ കൂൾ ടിപ്സ്
2 mins
March 28, 2026
Vanitha
വേനലിൽ വാടാതെ
മുടിക്കും ചർമത്തിനും വേനൽക്കാല പരിചരണത്തിനു വേണ്ടതെല്ലാം നമ്മുടെ അടുക്കളയിലുണ്ടെന്നേ
3 mins
March 28, 2026
Vanitha
സ്വർണം വിറ്റു ബാധ്യത തീർക്കണോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി..
1 mins
March 28, 2026
Vanitha
കടക്കെണിയിൽ പുതുതലമുറ?
ഇൻസ്റ്റന്റ് ലോണുകളുടെ കെണിയിൽ ശ്വാസം മുട്ടുന്ന യുവതലമുറയ്ക്കു ബാധ്യതകളിൽ നിന്നു പുറത്തു വരാനുള്ള മാർഗങ്ങൾ
4 mins
March 28, 2026
Listen
Translate
Change font size

