Poging GOUD - Vrij
എസ്എംഇ എക്സ്ചേഞ്ച് നാളെയുടെ മൾട്ടിബാഗറുകൾ ഇന്നേ കണ്ടെത്താം, നേട്ടം കൊയ്യാം
SAMPADYAM
|September 01,2023
വലിയ സംരംഭങ്ങളായി വളരാൻ സാധ്യതയുള്ള കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കാൻ അവസരം ഒരുക്കുന്ന പ്ലാറ്റ്ഫോം.
-
ജൂൺ 2ന് ലിസ്റ്റ് ചെയ്ത വാസ ഡന്റിസിറ്റി ആരെയും കൊതിപ്പിക്കുന്ന വലിയ നേട്ടമാണ് നൽകിയത്. 128 രൂപ ഇഷ്യൂവില ഉണ്ടായിരുന്ന ഓഹരി ലിസ്റ്റ് ചെയ്തത് 65% നേട്ടത്തിൽ 211 രൂപയ്ക്കാണ്. വൈകാതെ ഓഹരി വില 400ന് മുകളിലെത്തി. ഐപിഒ നിക്ഷേപകർക്കു കിട്ടിയ നേട്ടം മൂന്നിരട്ടിയിലധികം.
ഇത് ഏത് ഐപിഒ, അറിഞ്ഞില്ലല്ലോ എന്നാണോ ചിന്തിക്കുന്നത്? ഈ കമ്പനി ലിസ്റ്റ് ചെയ്തത് നാം അറിയുന്ന ബിഎസ്ഇയിലോ എൻഎസ്ഇയിലോ അല്ല. പകരം എൻസിഇയുടെ എസ്എംഇ പ്ലാറ്റ്ഫോമായ എമർജിലാണ്.
ഈ വർഷം ജൂലൈ വരെ 86 എസ്എംഇകളാണ് രാജ്യത്ത് ലിസ്റ്റ് ചെയ്തത്. ഹേമന്ത് സർജിക്കൽ ഇൻഡസ്ട്രീസ്, സോനാലിസ് കൺസ്യൂമർ പ്രോഡക്ട്സ്, ക്രയോൺസ് അഡ്വർടൈസിങ്, ഇൻഫോളിയോൺ റിസർച് സർവീസസ് എന്നിവ രണ്ടു മാസത്തിനിടെ ലിസ്റ്റ് ചെയ്ത് നല്ല നേട്ടം നൽകിയ കമ്പനികളാണ്.
വളർച്ച സാധ്യതയുള്ള ചെറിയ കമ്പനികളെ കണ്ടെത്തി തുടക്കത്തിൽ തന്നെ നിക്ഷേപിക്കുന്നവർക്കാണ് ഓഹരി വിപണിയിൽ സ്വപ്നതുല്യമായ നേട്ടം ഉണ്ടാക്കാനാകുന്നത്.
പലപ്പോഴും സാധാരണക്കാർ ഇത്തരം കമ്പനികളെക്കുറിച്ച് അറിയുന്നത് അവ മൾട്ടിബാഗർ ആയ ശേഷം മാധ്യമങ്ങളിൽ വരുന്ന വാർത്തകളിലൂടെയായിരിക്കും. എന്നാൽ, ഭാവിയിൽ വലിയ നേട്ടം ഉണ്ടാക്കാൻ സാധ്യതയുള്ള കമ്പനികളെ കണ്ടെത്താനും ഉയർന്ന നേട്ടം എടുക്കാനും സാധിക്കുന്ന ഇടമാണ് എസ്എംഇ എക്സ്ചേഞ്ചുകൾ.
എന്താണ് എസ്എംഇ എക്സ്ചേഞ്ച്
പേരു സൂചിപ്പിക്കും പോലെ ചെറുകിട ഇടത്തരം കമ്പനികൾ ലിസ്റ്റ് ചെയ്യുന്നവയാണ് എസ്എംഇ എക്സ്ചേഞ്ചുകൾ. നമ്മുടെ രാജ്യത്ത് 2012 മുതൽ ഇവ നിലവിലുണ്ട്. ബോംബെ സ്റ്റോക് എക്സ്ചേഞ്ചിനു കീഴിൽ ബിഎസ്ഇ എസ്എംഇയും നാഷനൽ സ്റ്റോക് എക്സ്ചേഞ്ചിന്റെ എമർജും പ്രവർത്തിക്കുന്നു. പ്രധാന എക്സ്ചേഞ്ചുകൾക്കു കീഴിൽ പ്രത്യേക പ്ലാറ്റ്ഫോമായാണ് ഇവയുടെ പ്രവർത്തനം.
ബിഎസ്ഇ, എൻഎസ്ഇ എക്സ്ചേഞ്ചുകളിൽ (മെയിൻ ബോർഡ്) ലിസ്റ്റ് ചെയ്യാൻ സെബിയുടെയും അതത് എക്സ്ചേഞ്ചുകളുടെയും കർശനമായ മാനദണ്ഡങ്ങളുണ്ട്. ഇത്തരം മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയാത്ത ചെറിയ കമ്പനികൾക്കും വിപണിയിൽ നിന്നു ഫണ്ട് കണ്ടെത്താനുള്ള അവസരമാണ് എസ്എംഇ പ്ലാറ്റ്ഫോമുകൾ ഒരുക്കുന്നത്. ബിഎസ്ഇ എസ്എംഇയിലും എൻഎസ്ഇ എമർജിലും ലിസ്റ്റ് ചെയ്യാൻ വേണ്ട യോഗ്യതകൾ ഒരുപോലെയല്ല. എങ്കിലും പോസ്റ്റ് പെയ്ഡ് അപ് ക്യാപ്പിറ്റൽ 25 കോടി രൂപ കടക്കാത്ത കമ്പനികൾക്ക് ലിസ്റ്റ് ചെയ്യാമെന്നതാണ് പ്രധാന സവിശേഷത.
Dit verhaal komt uit de September 01,2023-editie van SAMPADYAM.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN SAMPADYAM
SAMPADYAM
പെൻഷൻ: NPS നെക്കാൾ മികച്ചത് SWP, എന്തുകൊണ്ട്?
വിരമിക്കും മുൻപ് വരുമാനം നിലച്ചാലും ജീവിതാവസാനംവരെ ആവശ്യമായ പണം ഉറപ്പാക്കാം.
1 mins
December 01,2025
SAMPADYAM
ഫ്ലെക്സി ക്യാപ് ഫണ്ട്; ഏത് അനിശ്ചിതത്വത്തെയും മറികടക്കാം, നേട്ടമെടുക്കാം
ഫ്ലെക്സി ക്യാപ് ഫണ്ടുകൾക്കു മുഴുവൻ വിപണിയിലും നിക്ഷേപിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ചെറുകിട, ഇടത്തരം, വൻകിട ഓഹരികളിൽനിന്നെല്ലാം ഒരേ സമയം നേട്ടമെടുക്കുകയും ചെയ്യാം.
1 min
December 01,2025
SAMPADYAM
മത്സരശേഷം ആമയിറച്ചിയും മുയലിറച്ചിയും
നമ്മളെ ലക്ഷ്യസ്ഥാനത്തെത്തിക്കാം എന്നു പറഞ്ഞു കയറ്റിക്കൊണ്ടുപോകാൻ, കാറുമായി വരുന്നവർ ഒരുപാടുണ്ടാകും.
1 min
December 01,2025
SAMPADYAM
ആധാർ ലിങ്ക്ഡ് ഒടിപി പ്രശ്നമാണ് പ്രവാസിക്ക്
ഓൺലൈൻ സേവനങ്ങൾക്കുള്ള ഒടിപി അധിഷ്ഠിത തിരിച്ചറിയൽ ഇന്ത്യൻ കമ്പനികളുടെ ഫോണിലേ ലഭിക്കൂ എന്നത് പ്രവാസികൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു.
2 mins
December 01,2025
SAMPADYAM
പണം, കാർ, ഫ്ലാറ്റ് സമ്മാനം കിട്ടണോ ആദ്യം അടയ്ക്കണം 31.2% നികുതി
സമ്മാനത്തിന്റെ മൂല്യം 10,000 രൂപ കവിഞ്ഞാൽ ടിഡിഎസ് പിടിക്കണം
1 mins
December 01,2025
SAMPADYAM
പിന്തുടർച്ച ആസൂത്രണം ചെയ്യാം ട്രസ്റ്റുകളിലൂടെ
പിന്തുടർച്ചയുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന പ്രശ്നങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ കൈകാര്യം ചെയ്യുന്നതിനുള്ള മികച്ച മാർഗമാണ് ട്രസ്റ്റ്.
2 mins
December 01,2025
SAMPADYAM
ഒരു ലക്ഷം കോടി ഡോളറിന്റെ ഇടിവ് വിശ്വസിക്കാമോ ക്രിപ്റ്റോകളെ
നാളെയുടെ നാണയമാകുമോ ക്രിപ്റ്റോ എന്നത് ബിറ്റ്കോയിനെക്കാൾ വിലയേറിയ ചോദ്യമാണ്. കാരണം എതിർപ്പുകൾക്കും അവിശ്വാസങ്ങൾക്കും മുൻപിൽ പതറാതെ ക്രിപ്റ്റോകളിലേക്കു നിക്ഷേപകർ പ്രവഹിക്കുകയാണ്.
2 mins
December 01,2025
SAMPADYAM
സ്ത്രീകൾക്ക് മാസം 1,000 രൂപ, നിങ്ങൾക്കു കിട്ടുമോ?
രണ്ടു വ്യത്യസ്ത സാമൂഹിക ക്ഷേമപദ്ധതികളുമായി കേരള ഗവൺമെന്റ്.
1 mins
December 01,2025
SAMPADYAM
നിക്ഷേപങ്ങൾക്ക് അവകാശിയുണ്ടോ? കടന്നുവരൂ, വൈകേണ്ട.
മറന്നുപോയ നിക്ഷേപങ്ങൾ വീണ്ടെടുക്കാം, ആർബിഐ ക്യാംപ് ഡിസംബർ 31 വരെ.
2 mins
December 01,2025
SAMPADYAM
"ഈ സെബിയുടെ ഒരു കാര്യം
നഷ്ടമുണ്ടാക്കുന്ന കളിക്കാരുടെ നഷ്ടത്തിന്റെ വലിയൊരു ശതമാനവും ട്രാൻസാക്ഷണൽ കോസ്റ്റാണ്.
1 mins
December 01,2025
Translate
Change font size
