Poging GOUD - Vrij
മൺസൂണിന്റെ മുഖശ്രീ
Vanitha Veedu
|July 2025
മഴക്കാലത്ത് പൂന്തോട്ടം സുന്ദരവും പ്രയോജനപ്രദവുമാക്കുന്ന ചില നാടൻ ചെടികൾ
-
ആകാശത്തിന്റെ നീലയ്ക്കും വെയിലിന്റെ സ്വർണനിറത്തിനും പൂക്കളുടെ തുടുപ്പിനുമൊക്കെ പ്രസക്തി നഷ്ടപ്പെടുന്ന സമയമാണ് വർഷകാലം, മഴക്കാലം പച്ചപ്പിന്റേതാണ്; പല ഷേഡുകളിലുള്ള പച്ചയാൽ ഉദ്യാനവും തൊടിയുമൊക്കെ വർണാഭമാകുന്ന ഊർവരകാലം. മഴക്കാലത്ത് പൂന്തോട്ടത്തിന് നിറം വയ്ക്കണമെങ്കിൽ ഉഷ്ണമേഖല കാലാവസ്ഥയിൽ വളരുന്ന ചെടികളെത്തന്നെ ആശ്രയിക്കേണ്ടിവരും. അളവ് കുറയുമെങ്കിലും മഴക്കാലത്തും ഇത്തരം നാടൻ ചെടികളിൽ പൂവിരിയും. പൂക്കൾ ഉണ്ടാകുന്ന ചെടികൾ മാത്രം പോരാ, കു റച്ചു മരുന്നു ചെടികളും മഴക്കാലത്ത് അത്യാവശ്യമാണ്. മഴക്കാലത്തും പുന്തോട്ടം ഒരേസമയം ആകർഷകവും ആരോഗ്യപ്രദവുമായിരിക്കാൻ ഉൾപ്പെടുത്താവുന്ന കുറ ച്ചു ചെടികളാണ് ഇത്തവണ.
ചെത്തി
തെച്ചി അല്ലെങ്കിൽ ചെത്തിയുടെ നാടൻ ഇനങ്ങൾ പോലെത്തന്നെ എളുപ്പത്തിൽ പിടിക്കുകയും പൂക്കുകയും ചെയ്യുന്നവയാണ് ഹൈബ്രിഡ് ചെത്തികൾ. ഇതളുകളുടെ നിറത്തിലും എണ്ണത്തിലുമുള്ള വൈവിധ്യവും കിട്ടാനുള്ള എളുപ്പവും മൂലം ഹൈബ്രിഡ് ചെത്തി തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ട്രഡീഷണൽ, മോഡേൺ എന്ന വ്യത്യാസമൊന്നുമില്ലാതെ ഏതു ലാൻഡ്സ്കേപ്പിലും ഈ ചെടി ഉപയോഗിക്കാം. മഴക്കാലമാണെങ്കിലും ഇടയ്ക്കിടെ പ്രൂൺ ചെയ്തു കൊടുക്കണം. കോരിച്ചൊരിയുന്ന മഴക്കാലത്ത് മാത്രമേ പൂവ് ഇല്ലാതിരിക്കുകയുള്ളൂ. ഷേഡ് ഇല്ലാത്ത സ്ഥലത്ത് നടണമെന്നുമാത്രം.
ക്രോട്ടൺ മഴക്കാലത്ത് നിറപ്പകിട്ടാർന്ന പൂന്തോട്ടം കിട്ടാൻ ക്രോട്ടൺ വൈവിധ്യങ്ങൾ സഹായിക്കും. ഇലകളാണ് ഈ ഇനത്തിൽപ്പെട്ട ചെടികളുടെ ഭംഗി. നിറത്തിലും വലുപ്പത്തിലും ആകൃതിയിലുമുള്ള വൈവിധ്യങ്ങൾ ഉണ്ട്. ഷേഡ് ഇല്ലാത്ത ഏതു സ്ഥലത്തും മഴയിലും വെയിലിലുമൊക്കെ കോട്ടൺ നല്ല ഭംഗിയായി നിൽക്കും. കമ്പ് മുറിച്ചു നട്ടാൽ മതി. കാര്യമായ വളപ്രയോഗമോ പരിചരണമോ ആവശ്യമില്ല.

Dit verhaal komt uit de July 2025-editie van Vanitha Veedu.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Vanitha Veedu
Vanitha Veedu
ഫർണിച്ചർ ഫ്രം ചൈന
അതിശയിപ്പിക്കുന്ന ശേഖരം, ഇവിടത്തേതിന്റെ മൂന്നിലൊന്ന് വില. ചെറിയ വീട്ടിലേക്കാവശ്യമായ ഫർണിച്ചറും ചൈനയിൽ നിന്ന് വരുത്താം.
2 mins
February 2026
Vanitha Veedu
അടുക്കള ചുരുങ്ങുന്നു
ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ പുതിയ അപാർട്മെന്റുകളിൽ അടുക്കളയുടെ വലുപ്പം കുറയുന്നു
1 min
February 2026
Vanitha Veedu
രണ്ടാം വീട്; ഹോളിഡേ മോഡിൽ
തിരക്കു പിടിച്ച ജീവിതത്തിൽ നിന്നു രക്ഷപ്പെടാൻ വിക്കെൻഡ് ഹോമുകളെ ആശ്രയിക്കുന്ന പുതിയൊരു യാത്രയിലാണു നമ്മൾ
2 mins
February 2026
Vanitha Veedu
ഓർക്കിഡ് നന്നായി പൂക്കാൻ
ആറ്റുനോറ്റു വളർത്തിയ ഓർക്കിഡ് പൂവിടുന്നില്ലേ? പൂവിനു വലുപ്പം കുറവാണോ? എല്ലാ പ്രശ്നത്തിനും പരിഹാരമുണ്ട്
1 min
February 2026
Vanitha Veedu
ചൂരൽ ഞൊടിയിടയിൽ
നെയ്തെടുത്ത ചൂരൽ റെഡി ടു യൂസ് രൂപത്തിൽ ലഭ്യമാണ്. ഫർണിച്ചർ, പാർട്ടീഷൻ, പാനലിങ് തുടങ്ങിയവയ്ക്ക് ഉപയോഗിക്കാം.
1 min
February 2026
Vanitha Veedu
മിഴികൾ തേടുന്നു പ്രിയമാം ഇടം
ഇപ്പോൾ എവിടെ പോയാലും വീടുകളിലേക്കായിരിക്കും നോട്ടമെത്തുക. മുൻപ് ഇതൊന്നും കണ്ണിൽ പതിയാഞ്ഞതെന്തേ എന്ന് ചിന്തിക്കാറുണ്ട്.
1 mins
February 2026
Vanitha Veedu
വാടകയ്ക്ക് നൽകൽ കുട്ടിക്കളിയല്ല
വീടോ കെട്ടിടമോ വാടകയ്ക്ക് നൽകുമ്പോഴും വാടകയ്ക്ക് എടുക്കുമ്പോഴും പാലിക്കേണ്ട നിരവധി നിയമങ്ങളുണ്ട്
2 mins
February 2026
Vanitha Veedu
അറിഞ്ഞു ചെയ്യാം അടുക്കളയിലെ ടൈലിങ്
അടുക്കള ഭിത്തി എന്ന സ്ലാഷ് ബാക്ക്, നിലം, കൗണ്ടർ ടോപ് ഇവിടെയെല്ലാം ടൈലിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കാൻ
1 min
July 2025
Vanitha Veedu
EV ചാർജിങ് പോയിന്റ് ഒരുക്കുമ്പോൾ
ഇലക്ട്രിക് വാഹനങ്ങൾ പ്രചാരം നേടിത്തുടങ്ങിയതോടെ വീട്ടിൽ ചാർജിങ് പോയിന്റ് നൽകേണ്ടത് ആവശ്യമാണ്
1 mins
July 2025
Vanitha Veedu
മൺസൂണിന്റെ മുഖശ്രീ
മഴക്കാലത്ത് പൂന്തോട്ടം സുന്ദരവും പ്രയോജനപ്രദവുമാക്കുന്ന ചില നാടൻ ചെടികൾ
2 mins
July 2025
Listen
Translate
Change font size
