Poging GOUD - Vrij
ആർക്കിടെക്ചറിൽ ലാളിത്യം വരണം
Vanitha Veedu
|June 2025
വിഖ്യാത ജർമൻ ആർക്കിടെക്ട് അന്ന ഹെറിങ്ഗെറുമായി ആർക്കിടെക്ട് സൂര്യ പ്രശാന്ത് നടത്തിയ അഭിമുഖം
-
പ്രാദേശിക നിർമാണവസ്തുക്കളും തനതു നിർമാണവിദ്യകളും എത്രത്തോളം വിലപ്പെട്ടതാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയ വാസ്തുശില്പിയാണ് അന്ന ഹെറിങ്ഗെർ. കൊച്ചിയിൽ മൺസൂൺ ആർക്കിടെക്ചർ ഫെസ്റ്റിവലിനെത്തിയ അന്നയുമായി നടത്തിയ സംഭാഷണം
എങ്ങനെയായിരുന്നു കുട്ടിക്കാലം? കുട്ടിക്കാലം എങ്ങനെയാണ് നിങ്ങളുടെ വിചാരധാരകളെ സ്വാധീനിച്ചത്?
കുട്ടിയായിരിക്കുമ്പോൾ ഞാൻ സ്കൗട്ട്സിൽ അംഗമായിരുന്നു. ഓരോ വർഷവും രണ്ടാഴ്ചയോളം ഞങ്ങൾ കാട്ടിൽ താമസിച്ച് തുണിയും മരക്കൊമ്പുകളും വച്ച് ടെന്റുകളും ഗോപുരങ്ങളുമുള്ള ചെറുഗ്രാമങ്ങൾ പണിയുമായിരുന്നു. മരങ്ങൾ നട്ടുകൊണ്ട് പ്രകൃതിയിൽ നിന്നെടുക്കുന്നത് പ്രകൃതിക്കു തന്നെ തിരിച്ചു കൊടുക്കുകയും ചെയ്തിരുന്നു. ഈ അനുഭവങ്ങൾ എന്നെ വാർത്തെടുക്കാൻ ഇടയായി. കൂട്ടായ്മയുടെ ശക്തിയും ആത്മ വിശ്വാസവും എന്നെ പഠിപ്പിക്കുകയും എനിക്ക് എന്തെങ്കിലുമൊക്കെ ചെയ്യാനാവുമെന്ന് കാണിച്ചു തരികയും ചെയ്തു.
സ്കൗട്ട് എന്ന രീതിയിലുള്ള അനുഭവങ്ങൾ താങ്കളുടെ പിന്നീടുള്ള ജീവിതത്തെ എങ്ങനെ സ്വാധീനിച്ചു?
ആ ക്യാംപുകൾ എന്നിൽ അടിസ്ഥാനമിട്ടു. ശാരീരികമായി ശക്തയല്ലായിരുന്നെങ്കിലും, കൂട്ടായ്മയിലൂടെ പലതും കെട്ടിപ്പൊക്കാനായത് ശാക്തീകരണത്തിന്റെ നറുവിത്തുകൾ എന്നിൽ വിതറി. എന്റെ പ്രോജക്ടുകളിലും അതേ ആവേശം കൊണ്ടുവരാനാണ് ഞാൻ ശ്രമിക്കുന്നത്. ആളുകളെ അവരുടെ കഴിവുകൾ മനസ്സിലാക്കി ശാക്തീകരിക്കുകയെന്നത്.
"തനിക്കുള്ളതിൽ വിശ്വാസമർപ്പിക്കുക' എന്ന താങ്കളുടെ തത്വസംഹിത ഒന്നു വിശദീകരിക്കാമോ?
നമ്മുടെ ഉള്ളിലും സമൂഹത്തിലും കാലുകൾക്ക് കീഴെയും നമുക്കാവശ്യമുള്ളതെല്ലാം ഉണ്ട്. ഞാൻ ബംഗ്ലാദേശിൽ "ദീപശിഖ' എന്ന എൻജിഒയ്ക്കുവേണ്ടി പ്രവർത്തിച്ചപ്പോൾ ലഭ്യമായ സ്രോതസ്സുകളിൽ വിശ്വസിക്കുക' എന്ന ആശയമാണ് നിറവേറ്റിയത്. കുട്ടിക്കാലം മുതൽ ഞാൻ വിശ്വസിച്ചതും ഇതിലാണ്.
പ്രവൃത്തി, കല, ആർക്കിടെക്ചർ എന്നിവ ഒരുമിച്ച് കൊ ണ്ടുപോകുന്നത് പ്രയാസമായിരുന്നോ?
Dit verhaal komt uit de June 2025-editie van Vanitha Veedu.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Vanitha Veedu
Vanitha Veedu
വീടാണെങ്കിൽ ലളിതമാവണം
പെയിന്റിങ്ങും ഡിസൈനും ഇഷ്ടപ്പെടുന്ന ഷീല കൊച്ചൗസേപ്പ് തന്റെ ഇന്റീരിയർ ആശയങ്ങൾ വനിത വീടുമായി പങ്കുവയ്ക്കുന്നു
2 mins
May 2026
Vanitha Veedu
വീട് റോബോട്ട് വൃത്തിയാക്കും
നിലം തൂക്കാനും നനച്ചു തുടയ്ക്കാനും സമയം വെറുതെ കളയേണ്ട. റോബോട്ട് വാക്വം ക്ലീനർ ഈ ജോലിയെല്ലാം വൃത്തിയായി ചെയ്യും.
3 mins
May 2026
Vanitha Veedu
ഗ്രേ നിറം കൂടുതലാണോ? വിരസത വരാം
അകത്തളങ്ങളിൽ നമ്മുടെ തലച്ചോർ ഇഷ്ടപ്പെടുന്ന ചില കാര്യങ്ങളുണ്ട്...
1 mins
May 2026
Vanitha Veedu
പഴയ തറവാട്, പുതിയ ബിസിനസ്
ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകൾ... ഇന്റിമേറ്റ് ഫങ്ഷനുകൾ...പഴയ തറവാടുകൾക്ക് ഡിമാൻഡ് കൂടുന്നു
2 mins
May 2026
Vanitha Veedu
ക്ലാഡിങ്ങിന് പിയു പാനൽ
ചുമരുകൾക്ക് ഭംഗിയേകാൻ പുതിയ ഉൽപന്നം. ക്ലാഡിങ്ങിന് പോളിയുറിത്തിൻ പാനലുകളെ കൂട്ടുപിടിക്കാം.
1 min
May 2026
Vanitha Veedu
പൂച്ചെടി + ബോൺസായ് = അഡീനിയം
നമ്മുടെ നാട്ടിൽ നന്നായി വളരുന്ന ചെടിയാണ് അഡീനിയം. അഡീനിയം ഭംഗിയായി നിൽക്കാനും പൂവിടാനും അഞ്ച് ടിപ്സ്
1 min
May 2026
Vanitha Veedu
പുൽത്തകിടി വേനലിൽ വേണം കരുതൽ
നിറം മങ്ങൽ മുതൽ കീടശല്യം വരെ നീളുന്നു വേനൽക്കാലത്തെ പുല്ലിന്റെ പ്രശ്നങ്ങൾ. അവയ്ക്കുള്ള അഞ്ച് പരിഹാരങ്ങളിതാ...
1 min
April 2026
Vanitha Veedu
എംഎൽസിആർ പാനൽ
ജിഎഫ്ആർജിയുടെ ന്യൂനതകൾ പരിഹരിച്ചുള്ള മോൾഡഡ് ലൈറ്റ് കോംപസിറ്റ് റീ ഇൻഫോഴ്സ്ഡ് പാനൽ വിപണിയിലെത്തി
1 min
April 2026
Vanitha Veedu
Style Diary By Minisha
പുതിയ ആശയങ്ങളുമായി സ്വന്തം സംരംഭത്തെ ഇനിയും ഉയരങ്ങളിലെത്തിക്കാനുള്ള സ്വപ്നങ്ങളിലാണ് മിനിഷ.
2 mins
April 2026
Vanitha Veedu
ഒഴിപ്പിക്കൽ നിയമങ്ങൾ അതിസങ്കീർണം
വീടോ കെട്ടിടമോ വാടകയ്ക്ക് നൽകുമ്പോഴും എടുക്കുമ്പോഴും പാലിക്കേണ്ട ഒട്ടേറെ നിയമങ്ങളുണ്ട്
2 mins
March 2026
Listen
Translate
Change font size

