ഹൃദയം കൊണ്ടെഴുതിയ കവിത
Star & Style
|January 2023
ഓടിപ്പോകുന്ന വസന്തകാലത്തെ പിടിച്ചുനിർത്താൻ പരിശ്രമിച്ച കൂട്ടുകാരാണ് തമ്പിസാറും അർജുനൻ മാഷും
ശ്രീകുമാരൻ തമ്പിസാറിന്റെ പൊന്നും തേനും ചേർത്ത് വിളമ്പിയ പാട്ടുകളിലെ വറ്റാത്ത പ്രണയവും കൊടിയ വിരഹദുഃഖവും ഭക്തിരസവും തത്ത്വചിന്ത യും വർഷങ്ങളായി വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കുന്ന അനേകം ശ്രോതാക്കളിലൊരുവനാണ് ഞാൻ. ഹൃദ യംകൊണ്ടെഴുതിയ ശ്രീത്വമുള്ള ഗാന ങ്ങൾ. നമ്മെ വീണ്ടും വീണ്ടും ചെറുപ്പമാ ക്കുന്ന മികച്ച രചനകൾ. അവയിൽ അദ്ദേഹം അറുപതുകളിലും എഴുപതുകളിലും എഴുതിയ ഹൃദയഗീതങ്ങളോടാണ് എനിക്കേറെ പ്രിയവും ആരാധനയും.
തമ്പിസാറിന്റെ പാട്ടുകളിലെ പല്ലവികൾ പാടാനും സാഹിത്യഭംഗി നിറഞ്ഞ കവിതയെ അവതരിപ്പിക്കാനും അതുവഴി പ്രേക്ഷകരെ ഓർമകളിലേക്ക് കൊണ്ടുപോകാനുമാണ് എനിക്കേറെ യിഷ്ടം. ഒട്ടനവധി അരങ്ങുകളിൽ ഞാൻ അവതാരകനായി പ്രത്യക്ഷപ്പെടാറുമുണ്ട്; തമ്പിസാറിന്റെ സാന്നിധ്യത്തിലും അസാന്നിധ്യത്തിലും.
ആദ്യചിത്രമായ 'കാട്ടുമല്ലിക’ (1966) യിൽ എഴുതിയ പാട്ടുകളിൽ എനിക്കേറെ അടുപ്പം 'താമരത്തോണിയിൽ താലോലമാടി താനേ തുഴഞ്ഞുവരും പെണ്ണ (സംഗീതം: എം.എസ്. ബാബുരാജ്) എന്ന പാട്ടിനോടാണ്.
കവിതയെ പാട്ടാക്കുന്ന തമ്പിസാറിന്റെ ഭാഷേന്ദ്രജാലം അദ്ദേഹത്തെ മികച്ച ഗാനരചയിതാവാക്കിമാറ്റിയത് ചരിത്രം. രണ്ടാമത്തെ ചിത്രമായ പ്രിയതമയിലും (സംഗീതം: ബ്രദർ ലക്ഷ്മൺ) ഗാനരചനയുടെ കാവ്യദേവകുമാരനായിമാറി തമ്പിസാർ.
“കരളിൻ വാതിലിൽ മുട്ടിവിളിക്കും...
കാവ്യദേവകുമാരീ...
കണ്ണിൽ നാണക്കതിരുകൾ ചൂടി കടന്നിരിക്കൂ... നീ..
എന്ന ഗാനത്തിൽ കാവ്യദേവകുമാരി യുടെ ആരാധകനായ കവിയെ നമുക്ക് കാണാം.
“മുത്തേ... നമ്മുടെ മുറ്റത്തും മുത്തുക്കുടയുയർന്നല്ലോ... ഓണം വന്നൂ...
ഓണം വന്നു നമ്മുടെ വീട്ടിൽ
ഓണപ്പൂക്കൾ വിരിഞ്ഞല്ലോ...
എന്നൊരു ഓണപ്പാട്ടും പ്രിയതമയിൽ പിറവികൊണ്ടു.
ആദ്യത്തെ രണ്ട് ചിത്രങ്ങളിലെ മറ്റ് പാട്ടുകളും മനോഹരങ്ങളായിരുന്നു. എം.എസ്. ബാബുരാജും ബ്രദർ ലക്ഷ്മണും ശേഷം ചിത്രമേള' എന്ന ചിത്രത്തിലെ ഗാനങ്ങൾ പുറത്തിറങ്ങിയതോടെ തമ്പിസാർ തന്റെ മുൻഗാമികൾക്കൊപ്പം ഗാനകലയിൽ മുൻനിരയിൽ തന്നെ കസേര വലിച്ചിട്ട് ഇരുന്നു.
Dit verhaal komt uit de January 2023-editie van Star & Style.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Star & Style
Star & Style
എന്നും എപ്പോഴും ആ ചിരി
ഇന്നസെന്റ് ഇല്ലായിരുന്നുവെങ്കിൽ തിരക്കഥാകൃത്ത് എന്ന നിലയ്ക്ക് എന്റെ ആദ്യസംരംഭം തന്നെ വൻപരാജയമായിപ്പോയേനെ... രൺജിപണിക്കർ
1 min
May 2023
Star & Style
ഇന്നസെന്റ് എന്ന എഴുത്തുകാരൻ
ബെസ്റ്റ് സെല്ലറായ എട്ട് പുസ്തകങ്ങൾ രചിച്ച എഴുത്തുകാരനായിരുന്നു ഇന്നസെന്റ്. മാതൃഭൂമി ബുക്സാണ് അദ്ദേഹത്തിന്റെ മുഴുവൻ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത്
2 mins
May 2023
Star & Style
ഇന്നച്ചനിലെ പാട്ടുകാരൻ
പ്രേക്ഷകരുടെ മനസ്സിൽ ചിരിപടർത്തുകയും അവർ ഏറ്റുപാടുകയും ചെയ്ത ഇന്നസെന്റ് പാട്ടുകൾ ഏറെയാണ്...
2 mins
May 2023
Star & Style
സിനിമയിലും ജീവിതത്തിലും പകരക്കാരനില്ല
ഇന്നസെന്റിന് പകരക്കാരനില്ല. ഒരു ജന്മംകൊണ്ട് അയാൾ സമ്മാനിച്ച ചിരി മരണംവരെ എന്നിൽ നിന്ന് കൊഴിഞ്ഞുപോകില്ല...
1 min
May 2023
Star & Style
ചിരിത്തിളക്കം
ദീർഘകാലം കാൻസർ ചികിത്സയിലായിരുന്ന ഇന്നസെന്റ് ചിരിയിലൂ ടെയാണ് ആ കാലത്തെ മറികടന്നത്. കാൻസറിനെ അതിജീവിച്ച ഒരാൾ എന്ന നിലയിൽ ഇന്നസെന്റിന്റെ പ്രാധാന്യം എടുത്തുപറയുകയാണ് ഡോ. വി.പി. ഗംഗാധരൻ
3 mins
May 2023
Star & Style
ചരിത്രത്തിലെ അപൂർവത
മികച്ച പാർലമെന്റേറിയനും ജനപ്രതിനിധിയുമായിരുന്നു ഇന്നസെന്റ്. രാഷ്ട്രീയഭേദമന്യേ എല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റാൻ അദ്ദേഹത്തിനായി പി കെ ശ്രീമതി ടീച്ചർ
3 mins
May 2023
Star & Style
ചിരിയുടെ ജാലവിദ്യക്കാരൻ
“അനുസ്മരണ ചടങ്ങിൽ ഇന്നസെന്റേട്ടനെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോഴേക്കും ആളുകളിൽ ഒരു ചിരി നിറയും വിചിത്രമായ ഒരനുഭവമായിരുന്നു അത്. മരണശേഷവും ഓർമകളിലൂടെയും കഥകളിലൂടെയും സ്വന്തം പേരിലൂടെയും ആളുകളെ ചിരിപ്പിക്കാൻ കഴിയുക എന്നത് ഇന്നസെന്റേട്ടന് മാത്രം സാധ്യമാകുന്ന ഒന്നാണ് മുകേഷ്
3 mins
May 2023
Star & Style
ഇന്നസെന്റ് ഇല്ലാത്ത പാർപ്പിടം
ഇന്നസെന്റ് ഇല്ലാത്ത വീട്ടിൽ വീണ്ടുമെത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്
4 mins
May 2023
Star & Style
എനിക്കായി കരുതിയ വേഷങ്ങൾ...
ഗാനരംഗങ്ങളുടെ ചിത്രീകരണത്തിലെല്ലാം ശശിയിലെ ചിത്രകാരന്റെ വൈഭവംകാണാം...
1 mins
April 2023
Star & Style
കഥയിലെ നായികമാർ
ശക്തമായ സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ സംവിധായകൻ
4 mins
April 2023
Translate
Change font size

