Poging GOUD - Vrij
ഷക്കീല ജീവിതം ആസ്വദിക്കുകയാണ്
Nana Film
|July 16-31, 2023
ഒരു കാലത്ത് യുവാക്കളുടെ മാദക സുന്ദരിയായി ശ്രദ്ധ നേടിയ നായികയാണ് ഷക്കീല. അഡൾട്ട് ഒൺലി ചിത്രങ്ങളിൽ മാത്രം അഭിനയിച്ചിരുന്ന നടി എന്ന ഇമേജ് ഷക്കീലയിൽ നിന്നും മാറിവരുന്ന കാഴ്ചയാണ് സിനിമാപ്രേമികൾ ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. ഭിന്നലിംഗക്കാരുടെ വളർത്തമ്മയായി നിലപാടുകൾ ധൈര്യമായി ഉറക്കെ വിളിച്ചുപറയുന്ന ഏവരുടേയും പ്രിയപ്പെട്ട കലാകാരിയാവാൻ ഷക്കീലയക്ക് ഇന്ന് സാധിച്ചിട്ടുണ്ട്. ഒരുകാലത്ത് ബി ഗ്രേഡ് ചിത്രങ്ങളിൽ അഭിനയിച്ച താരത്തെ ഇന്ന് തേടിയെത്തുന്നത് ക്യാരക്ടർ റോളുകളാണ്. സിനിമയിലും ജീവിതത്തിലും പുതിയ മാറ്റങ്ങൾ തേടുന്ന ഷക്കീലയുടെ വിശേഷങ്ങളിലൂടെ...
തെറ്റുചെയ്യാത്തവരായി ആരുമില്ല ഗോപു. ഈ ഡയലോഗ് പരിചയമില്ലാത്ത മലയാളികൾ ഉണ്ടാവില്ല. ഈ ഡയലോഗിന് ഇത്രയധികം ജനശ്രദ്ധ ലഭിക്കുമെന്ന് അന്ന് വിചാരിച്ചിരുന്നോ?
ഒരിക്കലുമില്ല. എനിക്ക് ഡയറക്ടർ പറഞ്ഞുതന്ന ഡയ ലോഗ് ഞാൻ അതേപോലെ പറഞ്ഞുവെന്ന് മാത്രം. ഒരിക്കലും ഇതിന് ഇത്രയധികം സ്വീകാര്യത കിട്ടുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല.
പഠനത്തിൽ മികവ് പുലർത്താതിരുന്ന ഷക്കീല എങ്ങനെയാണ് ഇത്രയധികം നന്നായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ പഠിച്ചത്?
എല്ലാം ക്ലാസുകളിലും തോറ്റുപഠിച്ച ഒരു വിദ്യാർത്ഥിനിയായിരുന്നു ഞാൻ. ഒന്നാം ക്ലാസിലും രണ്ടാം ക്ലാസിലും മൂന്നാം ക്ലാസിലും അങ്ങനെ പത്താം ക്ലാസിൽ വരെ ഞാൻ തോറ്റു തോറ്റാണ് പഠിച്ചത്. പക്ഷേ ബേസിക് എഡ്യൂക്കേഷൻ ലഭിച്ചത് ഇംഗ്ലീഷ് മീഡിയം സ്ക്കൂളിൽ നിന്നാണ്. എന്റെ ഡാഡിക്ക് പഠിക്കാനുള്ള അവസരം ഉണ്ടായിട്ടില്ല. അതു കൊണ്ട് എന്നെ നന്നായി പഠിപ്പിക്കണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. എട്ടാം ക്ലാസിൽ നിന്ന് നേരിട്ട് പത്താം ക്ലാസിലേക്ക് എന്നെ ചേർത്തപ്പോഴും എന്റെ മനസ്സിൽ ഞാൻ തോൽക്കുമെന്ന് അറിയാമായിരുന്നു. പക്ഷേ ഡാഡിയുടെ ഒരേയൊരു വാശി കൊണ്ടാണ് പത്താം ക്ലാസ് പരീക്ഷ എഴുതിയത്. എല്ലാ വിഷയത്തിനും തോറ്റുപോയിരുന്നു. പിന്നീട് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ തുടങ്ങിയത് കോമിക് ബുക്കുകൾ വായിച്ചുകൊണ്ടായിരുന്നു. ഒരുപാട് കോമിക് ബുക്കുകൾ ഞാൻ വായിച്ചിട്ടുണ്ട്. അങ്ങനെയാണ് ഇംഗ്ലീഷ്ഭാഷ എളുപ്പം കൈകാര്യം ചെയ്യാൻ പഠിച്ചത്. ആളുകളോട് ആശയവിനിമയം നടത്താനുള്ള ഇംഗ്ലീഷ് ഭാഷ എനിക്ക് കൈകാര്യം ചെയ്യാൻ സാധിക്കും. അമേരിക്കയിലോ മറ്റും പോയാലും ഞാൻ ഇംഗ്ലീഷ് സംസാരിച്ചിട്ട് എങ്ങനെയെങ്കിലും പിടിച്ചുനിൽക്കും. അതിൽ കൂടുതൽ ഇംഗ്ലീഷ് പരിജ്ഞാനമൊന്നും എനിക്കില്ല. അതിന്റെ ആവശ്യവും എനിക്കുണ്ടെന്ന് തോന്നുന്നില്ല.
മലയാളികൾ നൽകുന്ന സ്നേഹത്തിനോട് എന്ത് മറുപടിയാണ് നൽകാനുള്ളത്?
കേരളത്തിലെ ആരാധകർ എനിക്കെന്നും പ്രിയപ്പെട്ടവരാണ്. ഞാൻ ജനിച്ചതും പഠിച്ചതും വളർന്നതും തമിഴ്നാട്ടിലാണ്. പക്ഷേ എനിക്കേറ്റവുമധികം പ്രശസ്തിയും സ്നേഹവും ലഭിച്ചത് കേരളത്തിൽ നിന്നാണ്. അതു കൊണ്ടുതന്നെ മലയാളികളോട് പ്രത്യേകമായ ഒരു അടുപ്പമുണ്ട്. എന്നും നിങ്ങൾ നൽകുന്ന സ്നേഹം നില നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
Dit verhaal komt uit de July 16-31, 2023-editie van Nana Film.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Nana Film
Nana Film
ഫാത്തിമയും സർക്കിട്ടും
56 ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ആസിഫ് അലി- താമർ അജിത് വിനായക ഫിലിംസ് ചിത്രം സർക്കീട്ട്
2 mins
November 16-30, 2025
Nana Film
സംഗീതമെ ജീവിതം
സംഗീതരംഗത്തെ തന്റെ സ്വപ്നപദ്ധതികളുമായി ഗായിക ദിവ്യാബാലൻ
2 mins
November 16-30, 2025
Nana Film
കാറ്റർപില്ലർ
വിപിൻ വേണുഗോപാലിന്റെ മിനി സിനിമ
1 mins
November 16-30, 2025
Nana Film
ഇശൈ ജ്ഞാനി ഇളയരാജ
എല്ലാവരും പറയുന്നതു പോലെ ഇളയരാജ അന്തർമുഖനോ മുരടനോ അല്ല
1 min
November 16-30, 2025
Nana Film
ഓർമ്മകളിലൂടെ വയലാർ
ചിത്രജാലകക്കാഴ്ചകൾ
2 mins
November 1-15, 2025
Nana Film
വിഷ്വൽ ഇഫക്റ്റുകളുടെ മായാജാലം
ദേശീയ പുരസ്ക്കാര വേദിയിൽ മലയാളികളെ അഭിമാനം കൊളളിച്ച താരങ്ങളാണ് ലവനും കുശനും. നാല് സിനിമകളുടെ വി.എഫ്.എക്സിന് പിന്നിലെ സഹോദരങ്ങളുടെ വിശേഷങ്ങളിലേക്ക്...
4 mins
November 1-15, 2025
Nana Film
സിനിമ നടന്നില്ലെങ്കിൽ വേണ്ട; അത്രയേയുള്ളൂ
ത്രില്ലുകളും ട്വിസ്റ്റുകളും നിറഞ്ഞ ചിത്രങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ വിജയിക്കുന്ന ജീത്തുജോസഫ് 'നാന'യ്ക്കൊപ്പം
3 mins
November 1-15, 2025
Nana Film
പെണ്ണ് കേസ്
പ്രശസ്ത ചലച്ചിത്രതാരം നിഖില വിമലിനോടൊപ്പം, ഹക്കീം ഷാജഹാൻ, രമേഷ് പിഷാരടി, അജു വർഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഫെബിൻ സിദ്ധാർത്ഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് \"പെണ്ണ് കേസ്.
1 min
November 1-15, 2025
Nana Film
മധുരമീ ജീവിതം
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഗുഡ് ഡേ മൂവീസ് പ്രദർശനത്തിനെത്തിക്കുന്നു.
1 min
November 1-15, 2025
Nana Film
ഒരു അവാർഡിനപ്പുറം നിലനിൽക്കുന്ന കലാപ്രതിഭ
മലയാള സിനിമയിൽ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് മമ്മൂട്ടി. മലയാളത്തിലെ മുതിർന്ന അഭിനേതാക്കളിൽ അഭിനയമികവിനും തിരക്കഥാ തെരഞ്ഞെടുപ്പിനും ഒക്കെ എപ്പോഴും പ്രശംസിക്കപ്പെടാറുളള അഭിനേതാവാണ് മമ്മൂട്ടി. പ്രായം എഴുപത് പിന്നിട്ടിട്ടും ചോർത്താതെ നിലനിർത്തിയ അദ്ദേഹത്തിന്റെ അഭിനയചാതുരിയും യുവത്വവും പ്രായഭേദമെന്യേ എല്ലാ തലമുറകൾക്കും പ്രിയപ്പെട്ടതായി മാറി. സിനിമാ മേഖലയിലെ പല അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയ പോൾ ഒട്ടുമിക്ക സിനിമാപ്രേമികളും അതിൽ ആഹ്ലാദിച്ചു.
3 mins
November 1-15, 2025
Translate
Change font size

