Poging GOUD - Vrij

ശങ്കുണ്ണിപ്പിള്ള

Manorama Weekly

|

June 28, 2025

കഥക്കൂട്ട്

- തോമസ് ജേക്കബ്

ശങ്കുണ്ണിപ്പിള്ള

"ദേശബന്ധു' പത്രത്തിന്റെ എല്ലാമായ കെ.എൻ. ശങ്കുണ്ണിപ്പിള്ളയുടെ പേരിലുള്ള പുരസ്കാരം രണ്ടു പത്രപ്രവർത്തകർക്കു സമ്മാനിച്ചത് ആ മഹാപുരുഷന്റെപ്പറ്റി കൂടുതൽ ഓർമിക്കാൻ അവസരമൊരുക്കി. അറുപത്താറു വർഷം മുൻപ് 1958 മാർ ച്ച് 13 ന് അറുപത്തിമൂന്നാം വയസ്സിൽ വിട വാങ്ങുമ്പോൾ കേരളത്തിലെ വൻ വ്യവസാ യിയും പത്രം ഉടമയും സമുദായ നേതാവും രാഷ്ട്രീയത്തിലെ കിങ് മേക്കറുമായിരുന്നു.

ശങ്കുണ്ണിപ്പിള്ള, നിയമബിരുദമെടുത്തശേഷം കേരളത്തിലെ ഏറ്റവും വലിയ ബസ് സർവീസ് ശൃംഖലയായ സ്വരാജ് മോട്ടോഴ്സ് അദ്ദേഹം ആരംഭിക്കുന്നത് 1945 ൽ ആണ്. 175 ബസുകൾ അന്നത്തെ മറ്റു സ്വകാര്യ സർവീസുകളായ കോഴിക്കോട്ടെ സി ഡബ്ല്യു എം. എസ്, ഷൊർണൂരിലെ മയിൽവാഹനം, തൃശൂരിലെ കെ.കെ. മേനോൻ, പി.എസ്.എൻ, കോട്ടയത്തെ പുഞ്ചിരി മോട്ടോഴ്സ്, കോഴഞ്ചേരിയിലെ കെസിഎംഎസ് എന്നിവയ്ക്കെല്ലാം കൂടിയുള്ളതിനെക്കാൾ കൂടുതൽ ബസുകൾ .

തിരുവനന്തപുരം, ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളിലേക്ക് എക്സ്പ്രസ്സർവീസകളും ഉണ്ടായിരുന്നു. സമയക്ലിപ്തതയായിരുന്നു അവയുടെ സവിശേഷത. കൊച്ചിയിലേക്കു മൂന്നു നദികൾക്കു മേൽപാലം ഇല്ല ചങ്ങാടം മാത്രമുണ്ടായിരുന്നു അൻപതുകളിൽ സ്വരാജ് രണ്ടര മണിക്കൂറിനുള്ളിൽ ലക്ഷ്യത്തിലെത്തുമായിരുന്നു.

MEER VERHALEN VAN Manorama Weekly

Listen

Translate

Share

-
+

Change font size