Poging GOUD - Vrij
നല്ല ഭക്ഷണം ഉണ്ടാക്കാൻ കൂടണം ഇഷ്ടത്തോടെ കഴിക്കണം
Eureka Science
|EUREKA 2024 SEPTEMBER
അഭിമുഖം വ്യത്യസ്തമായ മറ്റൊരു അഭിമുഖമിതാ: പൊതുജനാരോഗ്യ മേഖലയിൽ സുദീർഘമായ അനുഭവസമ്പത്തുള്ള, സംസ്ഥാന സർക്കാരിന്റെ പ്രത്യേക അംഗീകാരങ്ങൾ നേടിയ ശിശുരോഗ വിദഗ്ധനാണ് തിരുവനന്തപുരത്ത് താമസിക്കുന്ന ഡോ. അമർ ഫെറ്റിൽ. കൗമാര ആരോഗ്യ മേഖലയിൽ നോഡൽ ഓഫീസറായി പ്രവർത്തിച്ചിട്ടുള്ള, അറിയപ്പെടുന്ന പോഷകാഹാര വിദഗ്ധൻ കൂടിയായ അദ്ദേഹവുമായി തിരുവനന്തപുരത്തെ യുറീക്കർമാർ നടത്തിയ അഭിമുഖം.
-
കുട്ടികൾ : ഡോക്ടർ മാമാ, എല്ലാവരും എപ്പോഴും പറയുന്നതാണ് നല്ല ഭക്ഷണം കഴിക്കണമെന്ന്. എന്താണ് നല്ല ഭക്ഷണം? ഞങ്ങൾക്കെപ്പോഴുമുള്ള സംശയമാണത്.
ഡോ. അമർ ഫെറ്റിൽ: ഞാനൊരു കുഞ്ഞു ചോദ്യം ചോദിക്കട്ടെ. വേനൽക്കാലത്ത് വഴിയരികിൽ വളരുന്ന ചെടിയും നമ്മുടെ വീട്ടിൽ നട്ടുവളർത്തുന്ന ചെടികളും തമ്മിൽ എന്തെങ്കിലും വ്യത്യാസം കണ്ടിട്ടുണ്ടോ? വഴിയരികിലുള്ളതിൽ പലതിനും വിളർച്ച കാണാം. പക്ഷേ നമ്മൾ നട്ടുവളർത്തുന്ന ചെടികൾക്ക് ആവശ്യത്തിന് വെള്ളവും വളവും നൽകുന്നതുകൊണ്ട് നല്ല പച്ചപ്പുണ്ടായിരിക്കും. ഇതുപോലുള്ള മാറ്റം നമ്മളിൽ ഉണ്ടാക്കുന്ന ഭക്ഷണമാണ് നല്ല ഭക്ഷണം. ഭക്ഷണം കഴിക്കുമ്പോൾ വളരും. വെറുതെ വളർന്നാൽ പോരാ. എല്ലാ അവയവങ്ങൾക്കും വികാസം ലഭിക്കണം. തലച്ചോറിന്റെ വികാസം നടക്കണം. പ്രതിരോധശേഷി നേടണം. അതായത് ആരോഗ്യകരമായ ജീവിതമാണ് ആവശ്യം. അതിന് നല്ല ആഹാരം വേണം. അങ്ങനെ പറഞ്ഞാലോ?
ധാരാളം വെള്ളം വേണം, ആവശ്യമാ യത്ര കാർബോഹൈഡ്രേറ്റ് വേണം, പ്രോട്ടീൻ വേണം, മിനറൽസ് വേണം, വൈറ്റമിനുകൾ വേണം, മൈക്രോ ന്യൂട്രിയന്റ്സ് വേണം, ഫൈബർ വേണം. ഇതൊക്കെ ആവശ്യത്തിന് ശരീരത്തിന് കിട്ടണം. പ്രകൃതിദത്ത ഭക്ഷണമാണ് നല്ല ഭക്ഷണം. വെളുത്ത അരിയേക്കാൾ നല്ലത് ചുവന്ന അരിയാണ് - തവിടോടു കൂടിയ അരിയാണ് ശരീരത്തിന് ഏറ്റവും നല്ലത് അവലിന്റെ കാര്യവും അങ്ങനെ തന്നെ.
ടിന്നിലും കുപ്പികളിലുമൊക്കെ കിട്ടുന്ന ഭക്ഷണമാണ് നല്ലതെന്ന ധാരണയുണ്ട്. അതു ശരിയല്ല. പരസ്യങ്ങളുടെ സ്വാധീനത്താൽ തോന്നുന്നതാണ്. നമ്മൾ സ്വന്തമായി നിർമിക്കുന്ന ഭക്ഷണമാണ് നല്ല ഭക്ഷണം. വാഴപ്പിണ്ടി, പപ്പായ, ഇലക്കറികൾ തുടങ്ങി നാട്ടിൽ കിട്ടുന്നവ കൊണ്ടുണ്ടാക്കുന്ന ഭക്ഷണം മികച്ചതു തന്നെ.
Dit verhaal komt uit de EUREKA 2024 SEPTEMBER-editie van Eureka Science.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Eureka Science
Eureka Science
ഫെബ്രുവിന്റെ ചാട്ടങ്ങൾ
നാല് വർഷം കൂടുമ്പോൾ ഈ 6 മണിക്കൂറുകൾ ചേർന്ന് ആകെ 24 മണിക്കൂർ ആകുന്നു
1 mins
EUREKA 2026 FEBRUARY
Eureka Science
കാസറഗോട്ടെ സുരങ്ക
ശരിയായ പരിപാലനവും നവീകരണവും ലഭിച്ചാൽ സുരങ്കകൾ എന്ന ഈ തുരങ്കങ്ങൾ ഭാവിയിലും സുസ്ഥിരമായ ജല മാനേജെന്റിനുള്ള വിലപ്പെട്ട പൈതൃക മാർഗ്ഗമായി തുടർന്നേക്കാം
1 mins
EUREKA 2026 FEBRUARY
Eureka Science
ആമാ ആമ
ആമകളെല്ലാം ആയുഷ്മാന്മാരാണ്
1 mins
EUREKA 2026 FEBRUARY
Eureka Science
തവളകുടലിലെ സൂപ്പർ ഹീറോ
ചെറുജീവികളുടെ കാൻസർ പ്രതിരോധം
1 mins
EUREKA 2026 FEBRUARY
Eureka Science
വൈദ്യുതിയുടെ പിതാവ്
1867 ആഗസ്റ്റ് 25-ന് പ്രതിഭാശാലിയായ ആ ശാസ്ത്രജ്ഞൻ അന്തരിച്ചു. ലോകമുള്ളിടത്തോളം കാലം അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ മനുഷ്യർ മറക്കുകയില്ല.
1 min
EUREKA 2025 SEPTEMBER
Eureka Science
അകത്തേക്ക് തുറക്കുന്ന ജന്നാലകൾ
കണ്ണുകൊണ്ടു മാത്രല്ല... മനസ്സുകൊണ്ടും ചിലത് കാണാൻ പറ്റും, നോക്കണം...
2 mins
EUREKA 2025 JULY
Eureka Science
ഓടിയൊളിക്കുന്ന അമ്പിളിമാമൻ
ഭൂമിയും ചന്ദ്രനും പരസ്പരം ആകർഷിക്കുന്നുണ്ട് എന്ന് നമുക്കറിയാം
1 mins
EUREKA 2025 JULY
Eureka Science
"റേഡിയേഷനോ? മാരകമാണ്
വസ്തുതകൾ
1 min
EUREKA 2025 JULY
Eureka Science
കൂട്ടമായ് ആക്രമിച്ചോ? അത് കടന്നലാ...
വസ്തുതകൾ
1 mins
EUREKA 2025 MAY
Eureka Science
പൂമ്പാറ്റച്ചേലും തേടി...
ശലഭങ്ങൾക്ക് മലയാളം പേരുകൾ ഇപ്പോഴുണ്ടല്ലോ
1 mins
EUREKA 2025 MAY
Listen
Translate
Change font size
