Poging GOUD - Vrij
അമിതവണ്ണം (ഒബിസിറ്റി) മൂലമുണ്ടാകുന്ന രോഗങ്ങൾ
Unique Times Malayalam
|March - April 2024
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വേദനകളും നീർവീക്കവും ഇൻസുലിൻ റെസിസ്റ്റൻസ് വർദ്ധിപ്പിക്കുന്നു. വയറിനുള്ളിലെയും തൊലിക്കടിയിലുമുള്ള കൊഴുപ്പിൽ നിന്നും അമിതമായി ഉല്പാദിപ്പിക്കപ്പെടുന്ന ഹോർമോണുകൾ, ഇൻസുലിൻ റെസിസ്റ്റൻസ് വർദ്ധിപ്പിക്കുകയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയർത്തുകയും ഡയബറ്റിസ് മെലിറ്റസ് എന്ന അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
-
അമിതവണ്ണക്കാരിൽ ഹൃദയത്തിൽ നിന്നും പുറന്തള്ളപ്പെടുന്ന രക്തം (കാർഡിയാക് ഔട്ട്പുട്ട് ) നിശ്ചിത അളവിലും കൂടുതലായിരിക്കും. ഈ രക്തം ഉൾക്കൊള്ളേണ്ട ശ്വാസ കോശത്തിന് വേണ്ടത്ര വികസിക്കാൻ അമിതവണ്ണം ഒരു തടസ്സമാകുന്നു. ഉറക്കത്തിൽ ശ്വാസതടസ്സം ഉണ്ടാകുന്ന അപകടകരമായ ഒരു അവസ്ഥയാണ് ബ്രസ്റ്റക്റ്റീവ് സ്ലീപ് അപ്നിയ. പൊണ്ണത്തടിയുള്ളവരിൽ നിരന്തരം കാണുന്ന ആരോഗ്യപ്രശ്നങ്ങളാണ് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ശ്വാസ തടസ്സം, നിരന്തരമായ കഫക്കെട്ട്, വിട്ടു മാറാത്ത ചുമ എന്നിവ.
വയറിനുള്ളിലും ആമാശയഭിത്തികളിലും അടിയുന്ന കൊഴുപ്പ് ഡിസ്പെപ്സിയ അഥവാ ഭക്ഷണത്തിനു ശേഷമുള്ള വിമ്മിഷ്ടത്തിന് കാരണമാകുന്നു. ആമാശയ ഭിത്തിയിലും കുടലിന്റെ ബാഹ്യഭാഗത്തും അടിയുന്ന അമിതമായ കൊഴുപ്പ് കാരണം ആമാശയത്തിന് വേണ്ടവിധത്തിൽ വികസിക്കാനാകില്ല. അതുകൊണ്ടുതന്നെ ചെറിയ അളവിൽ ഭക്ഷണം കഴിക്കുന്നതു പോലും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. കുടലിന്റെ ചലനം അഥവാ പെറിസ്റ്റാൽസിസ് കുറയുന്നതിനാൽ ഭക്ഷണത്തിന്റെ മുൻപോട്ടുള്ള നീക്കത്തിന് തടസ്സം നേരിടുകയും ഇത് മലബന്ധത്തിന് കാരണമാകുന്നു.
തൊലിക്കടിയിൽ അമിതമായ കൊഴുപ്പടിഞ്ഞ് തൊലിക്കുണ്ടാകുന്ന മടക്കുകൾ ഫംഗൽ ഇൻഫെക്ഷന് കാരണമാകുന്നു.
അമിതഭാരം ശരീരത്തിലെ സന്ധികളെ കാര്യമായി ബാധിക്കുന്നു.
കാൽമുട്ട് വേദന, ഇടുപ്പ് വേദന, അസ്ഥികളുടെ തേയ്മാനം, നട്ടെല്ലിന്റെ ഡിസ്കുകളുടെ സ്ഥാനചലനം തുടങ്ങിയ രോഗങ്ങളിലേയ്ക്ക് നയിക്കുന്നു. നിരന്തരമായ നടുവു വേദനയാണ് മറ്റൊരു പ്രധാന പ്രശ്നം.
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വേദനകളും നീർവീക്കവും ഇൻസുലിൻ റെസിസ്റ്റൻസ് വർദ്ധിപ്പിക്കുന്നു. വയറിനുള്ളിലെയും തൊലിക്കടിയിലുമുള്ള കൊഴുപ്പിൽ നിന്നും അമിതമായി ഉല്പാദിപ്പിക്കപ്പെടുന്ന ഹോർമോണുകൾ, ഇൻസുലിൻ റെസിസ്റ്റൻസ് വർദ്ധിപ്പിക്കുകയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയർത്തുകയും ഡയബറ്റിസ് മെലിറ്റസ് എന്ന അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
Dit verhaal komt uit de March - April 2024-editie van Unique Times Malayalam.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Unique Times Malayalam
Unique Times Malayalam
വർണ്ണവിസ്മയക്കാഴ്ചയൊരുക്കി കുറുമ്പാലക്കോട്ട
പ്രകൃതി സൗന്ദര്യത്തോടൊപ്പം ചരിത്രപരമായ കൗതുകവും സമന്വയിപ്പിക്കുന്ന ഒരു ആകർഷകമായ കുന്നിൻപ്രദേശമാണിത്. ഒരുകാലത്ത് പ്രാദേശിക ഗോ ത്രവർഗ്ഗങ്ങളായ കുറുമ്പ സമൂഹത്തിന്റെ താമസകേന്ദ്രമാ യിരുന്നതിനാലാണ് “കുറുമ്പാലക്കോട്ട' എന്ന പേര് ഈ സ്ഥലത്തിന് ലഭിച്ചതെന്നാണ് വിശ്വാസം.
1 mins
April - May 2026
Unique Times Malayalam
വേനൽക്കാല ചർമ്മസംരക്ഷണം
സൗന്ദര്യം
1 mins
April - May 2026
Unique Times Malayalam
ഭാവിയിലെ തർക്കങ്ങൾ തടയാൻ നിങ്ങളുടെ ഇച്ഛാശക്തിക്ക് വ്യക്തതയുണ്ടോ?
പരസ്പര വിൽപത്രം സാധാരണ വിൽപത്രത്തേക്കാൾ ഒരു പടി മുന്നി ലാണ്. ഇത് രണ്ട് ആളുകൾ തമ്മിലുള്ള ഒരു വ്യക്തമായ ധാരണയാണ്, ഒരാൾ മരിച്ചാലും, അവർ ഇരുവരും മുൻകൂട്ടി തീരുമാനിച്ച ആഗ്രഹങ്ങളിൽ മാറ്റം വരുത്തില്ലെന്ന ഉറപ്പ്. അതിനാൽ, ഇത് ഒരു സാധാരണ വാഗ്ദാനം മാത്രമല്ല, നിയമപരമായ ബാധ്യതയുള്ള ഒരു കരാറുപോലെയാണ് ഇത് പ്രവർത്തിക്കുന്നത്.
3 mins
April - May 2026
Unique Times Malayalam
മൂത്രാശയാണുബാധ: സ്ത്രീകൾ നിർബന്ധമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
മൂത്രനാളം വഴി ബാക്ടീരിയകൾ മൂത്രസഞ്ചിയിലേക്ക് പ്രവേശിച്ച് അവിടെ അണുബാധ ഉണ്ടാകുന്നതാണ് യുടിഐ (UTI). ഈ അണുബാധ മൂത്രവ്യ വസ്ഥയിലെ ഏതെങ്കിലും ഭാഗത്തെയോ അതായത് വൃക്ക, മൂത്രനാളി, മൂത്രസഞ്ചി എന്നിവയെ ബാധിക്കാൻ സാധ്യതയുണ്ട്. സമയബന്ധിതമായ ചികിത്സ ലഭിക്കാതെ പോയാൽ, ഈ അണുബാധ വൃക്കകളിലേക്കും വ്യാപിച്ച് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്.
1 mins
April - May 2026
Unique Times Malayalam
പനനൊങ്ക് - വേനലിലെ പ്രകൃതിയുടെ ശീതള സമ്മാനം
എപ്പോഴും പുതുമയുള്ള നൊങ്ക് ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും നല്ലത്
1 min
April - May 2026
Unique Times Malayalam
GST 2.0: ലാഭേച്ഛാവിരുദ്ധതയും നിയമ യാഥാർത്ഥ്യവും - വൈ വൈ കേസിൽ നിന്ന് ലഭിക്കുന്ന പാഠങ്ങൾ
ആനുകൂല്യങ്ങൾ അന്തിമ ഉപഭോക്താവിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താനും, ബിസിനസുകൾ അവ പോക്കറ്റ് ചെയ്യുന്നില്ലെന്നും ഉറപ്പാക്കാനും വേണ്ടി, 2017 ലെ സെൻട്രൽ ഗുഡ്സ് ആൻഡ് സർവിസസ് ടാക്സ് ആക്ടിൽ സർക്കാർ സെക്ഷൻ 171 ചേർത്തു.
6 mins
April - May 2026
Unique Times Malayalam
സ്ത്രികൾ മുൻഗണന നൽകേണ്ട ഏഴ് ആരോഗ്യശീലങ്ങൾ
ഒരു സ്ത്രീക്ക് സ്വീകരിക്കാൻ കഴിയുന്ന ഏറ്റവും ശക്തമായ ആരോഗ്യശീല ങ്ങളിലൊന്ന് പ്രതിരോധ പരിശോധനകളിൽ സ്ഥിരത പുലർത്തുകയെന്ന താണ്. സ്തനാർബുദം, സെർവിക്കൽ ക്യാൻസർ, ഓസ്റ്റിയോപൊറോസിസ് എന്നിവയുൾപ്പെടെ നിരവധി ഗുരുതരമായ അവസ്ഥകൾ അവയുടെ പ്രാരംഭ ഘട്ടത്തിലോ, രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് മുൻപോ തന്നെ ഈ പ്രശ്നങ്ങൾ കണ്ടുപിടിക്കാൻ ഇത്തരം പരിശോധനകൾ സഹായിക്കുന്നു.
3 mins
April - May 2026
Unique Times Malayalam
ദൂരം സമ്പർക്കത്തെ നേർപ്പിക്കുമ്പോൾ: ഹൈബ്രിഡ് ജോലിയുടെ മറഞ്ഞ പ്രതിഫലം
ബിസിനസ് വികസനം പലർക്കും ഒരു “ഡീൽ ക്ലോസിംഗ് \" ജോലിയെന്നതുപോലെ തോന്നാം, പൈപ്പ് ലൈനുകൾ, പ്രൊപ്പോസലുകൾ, ടാർഗെറ്റുകൾ. പക്ഷേ അതിന്റെ യഥാർത്ഥ സ്വഭാവം അതിനേക്കാൾ വളരെ ആഴമുള്ളതാണ്. ഒടുവിലിത് മനുഷ്യർ ക്കിടയിലെ ഒരു ബന്ധനിർമ്മാണ പ്രക്രിയയാണ്. ഒരു ഇടപാട് വിജയിക്കുമ്പോൾ അത് സാധാരണയായി ഒരു ഡോക്യുമെന്റിന്റെ ശക്തികൊണ്ട് മാത്രമല്ല, മറിച്ച് അതിനു മുൻപ് രൂപപ്പെട്ട വിശ്വാസത്തിന്റെ ശക്തികൊണ്ടാണ്. ആ വിശ്വാസം പെട്ടെന്ന് പൊട്ടിമുളയ്ക്കുന്നതല്ല.
4 mins
April - May 2026
Unique Times Malayalam
വർക്ക്ഫോഴ്സ് പുനർരൂപകൽപ്പന ജോലികളിൽ നിന്ന് നൈപുണ്യ വാസ്തുവിദ്യയിലേക്ക്
ഡാറ്റ പ്രോസസ്സിംഗ്, പതിവ് വിശകലനം, ഡോക്യുമെന്റേഷൻ, അടിസ്ഥാന തീരുമാനമെടുക്കൽ തുടങ്ങി ഒരുകാലത്ത് ചില റോളു കളുടെ പ്രധാന ഘടകങ്ങളായിരുന്ന ജോലികൾ കൂടുതൽ കൂടുതൽ യാന്ത്രികമാകുന്നു. നേരെമറിച്ച്, പ്രോംപ്റ്റ് എഞ്ചിനീയറിംഗ്, എ ഐ മേൽനോട്ടം, ഡാറ്റ വ്യാഖ്യാനം, അൽഗോരിതമിക് എത്തിക്സ്, ക്രോസ്-ഡിസിപ്ലിനറി പ്രശ്നപരിഹാരം തുടങ്ങി പുതിയ കഴിവുകൾ നിരന്തരം ഉയർന്നുവരുന്നു.
3 mins
April - May 2026
Unique Times Malayalam
ചിന്തകൾ സാധ്യതകളാക്കി അനിഷ് കെ. ജോയിയുടെ ബഹുമുഖ ബിസിനസ് യാത്ര
ഘട്ടംഘട്ടമായി പക്വത കൈവരിക്കുന്ന, ദിശാബോധത്തോടും ദീർഘകാല കാഴ്ചപ്പാടോടും കൂടിയ ഒരു വികസന പാത
7 mins
April - May 2026
Listen
Translate
Change font size
