Poging GOUD - Vrij
നല്ല അസ്സല് ഗൂർഖ
Fast Track
|August 01,2024
കരുത്തും ഫീച്ചേഴ്സും കൂട്ടി ഗൂർഖയുടെ 5 ഡോർ വേരിയന്റ്
ഫോഴ്സ് മോട്ടോഴ്സ് സാധാരണക്കാരന് ഒട്ടും വിശദീകരണമാവശ്യമില്ലാത്ത വാഹന ബ്രാൻഡ്. ഫോഴ്സിന്റെ ട്രാവലർ കാണാത്തവരോ കേൾക്കാത്തവരോ ഇല്ലെന്നു തന്നെ പറയാം. ഗൂർഖ എന്ന തകർപ്പൻ എസ് യു വി വിപണിയിലെത്തിച്ചപ്പോൾ ട്രാവലറിന്റെ എസ് യു വിയല്ലേ എന്നു പറഞ്ഞവരുണ്ട്. അത്ര ജനകീയമാണ് ട്രാവലർ നിരത്തിൽ. ആംബുലൻസായും കാരവാനായും റിക്രിയേഷൻ വാഹനമായും പല റോളുകളിൽ നിരത്തിൽ വിലസുന്നുണ്ട് ട്രാവലർ.
ലോഞ്ചു ചെയ്ത് വൈകാതെ തന്നെ വനംവകുപ്പിലും പൊലീസ് സേനയിലും ഗൂർഖയെത്തിയത് സൗന്ദര്യം കൊണ്ടല്ല പ്രകടനമികവു കൊണ്ടാണ്. എന്നാൽ ഗൂർഖയോട് ജനം അത്ര മതിപ്പു കാണിച്ചില്ല. ഡിസൈനിലും കരുത്തിലും ഓഫ്റോഡ് പെർഫോമൻസിലും എല്ലാം തികഞ്ഞ ഒരു എസ്യുവിയായിട്ടും ത്രീ ഡോർ ആയതുകൊണ്ടാകാം അങ്ങനെ സംഭവിച്ചത്. എന്നാൽ ഓഫ്റോഡ് പ്രേമികളുടെ ഇഷ്ടവാഹന ലിസ്റ്റിൽ ഗൂർഖ കയറിപ്പറ്റുകയും ചെയ്തു. ഇപ്പോഴിതാ വിപണിയിൽ കൂടുതൽ ശക്തമാകാൻ ത്രീഡോർ വേർഷനൊപ്പം 5 ഡോർ വേരിയന്റും ഫോഴ്സ് അവതരിപ്പിച്ചിരിക്കുകയാണ്. ബിഎഎസ് 6.2 വേർഷന്റെ പുതുമകളും സവിശേഷതകളും എന്തെന്നു നോക്കാം...
കാഴ്ചയിൽ
ജി-വാഗണിന്റെ സൗന്ദര്യം കടം കൊണ്ട് ഗൂർഖ, പുതിയ വരവിലും ആ രൂപമികവ് അതുപോലെതന്നെ നിലനിർത്തിയിട്ടുണ്ട്. ചതുരവടിവുള്ള ക്ലാസിക് ബോക്സി രൂപം തന്നെയാണ് ഗൂർഖയുടെ എടുപ്പ്. 4390 എംഎം നീളവും 1865 എംഎം വീതിയും 2095 എംഎം ഉയരവുമുണ്ട് 5 ഡോർ ഗൂർഖയ്ക്ക്. നീളം കൂടിയിട്ടും തലയെടുപ്പിനു കുറവില്ല. രണ്ടു ഡോർ കൂട്ടിച്ചേർത്തപ്പോൾ വീൽബേസ് 425 എംഎം കൂടി. മുൻ പിൻ ഓവർ ഹാങ്ങുകൾക്കു മാറ്റമില്ല. 18 ഇഞ്ച് അലോയ് വീലാണ്. ഓൾടെറെയ്ൻ ടയറും കൂടിച്ചേർന്നതോടെ മാസ് ലുക്കാണിപ്പോൾ. ത്രീ ഡോർ മോഡലിനെ വലിച്ചു നീട്ടിയ ഫീൽ ഇല്ല 5 ഡോറിന് എന്നതാണ് എടുത്തുപറയേണ്ടത്. ത്രീ ഡോറിനെക്കാളും കാഴ്ചയിൽ ലുക്ക് കൂടുതൽ ഇതിനല്ലേ എന്നു തോന്നും.
ഇന്റീരിയർ
Dit verhaal komt uit de August 01,2024-editie van Fast Track.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Fast Track
Fast Track
ടാറ്റ സിയറ
കാലിക ഡിസൈനും മികച്ച ഇന്റീരിയർ സ്പേസും നൂതന ഫീച്ചറുകളും അതിസുരക്ഷയുമൊക്കെയായി സിയായുടെ രണ്ടാം വരവ്
4 mins
January 01,2026
Fast Track
എക്സ്ഇവി 9.എസ്
ഇന്ത്യൻ വാഹനവിപണിയിലെ ആദ്യ ഇലക്ട്രിക് സെവൻ സീറ്റർ എസ് യു വിയുമായി മഹീന്ദ്ര
5 mins
January 01,2026
Fast Track
പാലക്കാട് പച്ചക്കടൽ
കേരളത്തിന്റെ നെല്ലറയും കള്ളറയും കണ്ട് പാലക്കാടിന്റെ പച്ചനിറമുള്ള നാട്ടുവഴികളിലൂടെ ഹ്യുണ്ടേയ് വെർണയിൽ ഒരു കിടിലൻ യാത്ര
5 mins
January 01,2026
Fast Track
കൊച്ചി മുതൽ കച്ച് വരെ ഒരു പജീറോ യാത
നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന ഉപ്പു മരുഭൂമിയിലേക്കുള്ള യാത്ര... അധികം ആരും കടന്നുചെല്ലാത്ത ഗുജറാത്തിലെ കച്ച് വരെ 15 ദിവസത്തെ മിത്സുബിഷി പജീറോ റോഡ് ട്രിപ്
3 mins
January 01,2026
Fast Track
യാത്രയിലെ സ്ത്രീപക്ഷം
സഞ്ചാരകാര്യത്തിൽ പാരതന്ത്ര്യം അനുഭവിക്കുന്നവരാണ് സ്ത്രീകൾ
2 mins
January 01,2026
Fast Track
നെക്സോൺ ഇവിയിൽ 92,000 കിമീ
ഒരു തവണ ഇലക്ട്രിക് ഓടിച്ചാൽ പിന്നെ ഐസി എൻജിൻ വണ്ടി ഓടിക്കാൻ തോന്നില്ല
1 min
January 01,2026
Fast Track
വാനിലെ താരം
COMPANY HISTORY
5 mins
January 01,2026
Fast Track
ബിഇ6 ഫോർമുല ഇ
ബിഇ ഇവി എവിയുടെ ഫോർമുല ഇ എഡിഷനുമായി മഹീന്ദ്ര
1 min
January 01,2026
Fast Track
'കാർ'ഡിയാക് അറസ്റ്റ്
COFFEE BREAK
2 mins
January 01,2026
Fast Track
ബിഗ് ‘CAT
ലോകത്തിലെ ഹെവി മെഷീൻ വിപണിയുടെ 16.3 ശതമാനവും കയ്യാളുന്ന കാറ്റർപില്ലറിന്റെ വിജയപാതയിലൂടെ
4 mins
December 01,2025
Listen
Translate
Change font size
