Poging GOUD - Vrij
ട്രാവൽ ജീൻ സ്വന്തമായവർ
Fast Track
|December 01,2023
വഴികൾ ദേശങ്ങൾ - മനുഷ്യർ - ഫാമിലി റോഡ് ട്രിപ്പ് 32 ദിവസം, 10,000 kms, 14 സംസ്ഥാനങ്ങളും ഭൂട്ടാനും കറങ്ങി വന്ന തൃശൂരിലെ ബോബി ജോസിന്റെയും കുടുംബത്തിന്റെയും യാത്രാനുഭവങ്ങൾ -
മറ്റാരോ നമുക്കുവേണ്ടിയൊരുക്കുന്ന കണ്ടക്റ്റട് ഡെസ്റ്റിനേഷൻ ടൂറുകളിൽ നിന്നു മാറി, സ്വന്തം ഇഷ്ടത്തിനും സമയത്തിനും സൗകര്യത്തിനുമൊക്കെ യാത്രചെയ്യുന്ന സ്വാതന്ത്ര്യത്തിന്റെ ആഘോഷങ്ങളാണ് യഥാർഥത്തിൽ റോഡ് ട്രിപ്പുകൾ. കുറെ വർഷങ്ങളായി ഭർത്താവ് ജോൺസും മകൻ ഓസ്റ്റിനും മകൾ ഓഷിനും ഞാനും ചേർന്നുള്ള യാത്രകൾ ഇങ്ങനെയാണ്. ഞങ്ങൾ നാലുപേരും, ഞങ്ങളുടെ സ്വന്തം ടൊയോട്ട ഇന്നോവ ക്രിസ്റ്റയും. 14 സംസ്ഥാനങ്ങൾ, ഒരു അയൽ രാജ്യം. മൊത്തം 10,000 കിലോമീറ്റർ. 32 ദിവസങ്ങൾ നീണ്ടുനിന്ന ഫാമിലി റോഡ് ട്രിപ്പ്.
ആസൂത്രണം - ഒരുക്കം
കുടുംബവുമായി റോഡിലൂടെ ദീർഘയാത്ര എന്നതുകൊണ്ടുതന്നെ അത്യാവശ്യം ഒരുക്കങ്ങൾ ചെയ്തായിരുന്നു ഞങ്ങളുടെ യാത്ര. തവാങ് കാണണമെന്നുള്ളതിനാൽ ആ കാഴ്ചകൾ കൂടി റൂട്ട് മാപ്പിൽ ഉൾപ്പെടുത്തി. പകൽ മാത്രം യാത്ര, രാത്രി താമസം. സമതലങ്ങളിൽ ദിവസം ഏതാണ്ട് 700 / 800 കിലോമീറ്റർ വരെ ഡ്രൈവ്, മലകളിൽ 200 / 300 വരെ വരുന്ന രീതിയിൽ ഗൂഗിൾ ഷീറ്റിൽ രേഖപ്പെടുത്തി. ഓരോ ദിവസത്തെയും വഴികൾ, കാണേണ്ട സ്ഥലങ്ങൾ, താമസസ്ഥലങ്ങൾ എല്ലാറ്റിനും ഗൂഗിൾ ഗുരു
ഞങ്ങളുടെ 2018 VX 2.4 (മാന്വൽ) ക്രിസ്റ്റയുടെ 50,000 കി.മീ. സർവീസ് ചെയ്തു റെഡിയാക്കി. 32 ദിവസത്തേക്ക്, കൊറോമാന്റൽ തീരത്തെ ഏപ്രിൽ തീച്ചൂടിനും നോർത്തീസ്റ്റ് കുളിരിനും ഹിമാലയൻ മഞ്ഞിനും ഒക്കെയുള്ള പലതരം വസ്ത്രങ്ങൾ, അത്യാവശ്യം നട്സ്, ജ്യൂസ്, ചോക്ലേറ്റ് വകകൾ, 20 ലീറ്റർ വാട്ടർ കാൻ എല്ലാം വണ്ടിയിൽ കയറ്റി. 10 ലീറ്റർ ഫോൾഡബിൾ വാട്ടർപൗച്ച്, ഓട്ടോമാറ്റിക് വാട്ടർ ഡിസ്പെൻസർ, ടയർ പഞ്ചർ കിറ്റ്, കുഞ്ഞു വാക്വം ക്ലീനർ എന്നിങ്ങനെ ഓൺലൈൻ ഷോപ്പിങ് പൊടിപൊടിച്ചു. ബുല എൻട്രി പാസ്, അരുണാചൽ ഇന്നർലൈൻ പെർമിറ്റ് മുതൽ സഫാരിബുക്കിങ്ങുവരെയും ഓൺലൈൻ വഴി ചെയ്തു. മകൻ ഒരു QR കോഡ് ഉണ്ടാക്കി കാറിന്റെ മുൻചില്ലിൽ ഒട്ടിച്ചു. പാർക്കിങ്ങിലോ വഴിയരികിലോ എന്തെങ്കിലും കാരണത്താൽ വണ്ടി മാറ്റണമെങ്കിൽ കോഡ് സ്കാൻ ചെയ്ത് അവനെ വിളിക്കാൻ പാകത്തിൽ.
Dit verhaal komt uit de December 01,2023-editie van Fast Track.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Fast Track
Fast Track
ടാറ്റ സിയറ
കാലിക ഡിസൈനും മികച്ച ഇന്റീരിയർ സ്പേസും നൂതന ഫീച്ചറുകളും അതിസുരക്ഷയുമൊക്കെയായി സിയായുടെ രണ്ടാം വരവ്
4 mins
January 01,2026
Fast Track
എക്സ്ഇവി 9.എസ്
ഇന്ത്യൻ വാഹനവിപണിയിലെ ആദ്യ ഇലക്ട്രിക് സെവൻ സീറ്റർ എസ് യു വിയുമായി മഹീന്ദ്ര
5 mins
January 01,2026
Fast Track
പാലക്കാട് പച്ചക്കടൽ
കേരളത്തിന്റെ നെല്ലറയും കള്ളറയും കണ്ട് പാലക്കാടിന്റെ പച്ചനിറമുള്ള നാട്ടുവഴികളിലൂടെ ഹ്യുണ്ടേയ് വെർണയിൽ ഒരു കിടിലൻ യാത്ര
5 mins
January 01,2026
Fast Track
കൊച്ചി മുതൽ കച്ച് വരെ ഒരു പജീറോ യാത
നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന ഉപ്പു മരുഭൂമിയിലേക്കുള്ള യാത്ര... അധികം ആരും കടന്നുചെല്ലാത്ത ഗുജറാത്തിലെ കച്ച് വരെ 15 ദിവസത്തെ മിത്സുബിഷി പജീറോ റോഡ് ട്രിപ്
3 mins
January 01,2026
Fast Track
യാത്രയിലെ സ്ത്രീപക്ഷം
സഞ്ചാരകാര്യത്തിൽ പാരതന്ത്ര്യം അനുഭവിക്കുന്നവരാണ് സ്ത്രീകൾ
2 mins
January 01,2026
Fast Track
നെക്സോൺ ഇവിയിൽ 92,000 കിമീ
ഒരു തവണ ഇലക്ട്രിക് ഓടിച്ചാൽ പിന്നെ ഐസി എൻജിൻ വണ്ടി ഓടിക്കാൻ തോന്നില്ല
1 min
January 01,2026
Fast Track
വാനിലെ താരം
COMPANY HISTORY
5 mins
January 01,2026
Fast Track
ബിഇ6 ഫോർമുല ഇ
ബിഇ ഇവി എവിയുടെ ഫോർമുല ഇ എഡിഷനുമായി മഹീന്ദ്ര
1 min
January 01,2026
Fast Track
'കാർ'ഡിയാക് അറസ്റ്റ്
COFFEE BREAK
2 mins
January 01,2026
Fast Track
ബിഗ് ‘CAT
ലോകത്തിലെ ഹെവി മെഷീൻ വിപണിയുടെ 16.3 ശതമാനവും കയ്യാളുന്ന കാറ്റർപില്ലറിന്റെ വിജയപാതയിലൂടെ
4 mins
December 01,2025
Translate
Change font size
