Poging GOUD - Vrij

PACHAMALAYALAM - November 2025

filled-star
PACHAMALAYALAM
From Choose Date
To Choose Date

PACHAMALAYALAM Description:

മലയാളത്തിലെ പ്രശസ്തമായ സാഹിത്യ മാസികയാണ് പച്ചമലയാളം. കഥകൾ, കവിതകൾ,ലേഖനങ്ങൾ, ആനുകാലിക കലാ സാഹിത്യ വിഷയങ്ങൾ, മലയാളത്തിലെ പ്രമുഖ എഴുത്തുകാരുമായുള്ള അഭിമുഖ സംഭാഷണങ്ങൾ എന്നിവയാണ് പ്രധാന ഉള്ളടക്കം. മലയാള സാഹിത്യ രംഗത്ത് ചൂടേറിയ ചർച്ചകൾക്ക് കാരണമായ നിരവധി അഭിമുഖ സംഭാഷണങ്ങൾ പച്ചമലയാളത്തിൽ പ്രസിദ്ധീകൃതമായിട്ടുണ്ട്. അനുവാചകപക്ഷത്തു നിന്നുള്ള തുറന്ന പ്രതികരണങ്ങളും നിഷ്പക്ഷവും ജനാധിപത്യപരവുമായ നിലപാടുകളും പച്ചമലയാളത്തെ വ്യത്യസ്തമാക്കുന്നു.

In dit nummer

'പച്ചമലയാളം' നവംബർ ലക്കം 2025-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാന ജേതാവ് ലാസ്‌ലോ ക്രാസ്‌നഹോർക്കൈയുടെ രചനാ ലോകത്തെ സമഗ്രമായി അവലോകനം ചെയ്യുന്ന കവർ സ്റ്റോറി: 'അനന്തമായ വാക്കുകൾ അപാരമായ ലോകങ്ങൾ' തന്റെ എഴുത്തിനെയും ജീവിതത്തെയും കുറിച്ച് ലാസ്‌ലോ ക്രാസ്‌നഹോർക്കൈയുടെ നിരീക്ഷണങ്ങളുടെയും ഓർമ്മകളുടെയും പരിഭാഷ. ഈ വർഷത്തെ ബുക്കർ സമ്മാനത്തിനുള്ള ആദ്യ പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരി കിരൺ ദേശായിയുടെ രചനാ ലോകത്തെ പരിചയപ്പെടുത്തുന്ന ലേഖനം: 'ഭാവനയുടെ ദേശാടനങ്ങൾ.' രമാ പിഷാരടിയുടെയും സിന്ധു പ്രദീപീന്റെയും കഥകൾ. സരസൻ എടവനക്കാട്, കെ.ടി.എ. ഷുക്കൂർ മമ്പാട് എന്നിവരുടെ കവിതകൾ. ക്ലാസിക് കഥകളിൽ ആർ.കെ. നാരായൺ എഴുതിയ കഥ. പരകാവ്യ പ്രവേശത്തിൽ സുന്ദരരാമസ്വാമിയുടെ കവിതകൾ. മാങ്ങാട് രത്നാകരന്റെ ഭാഷാകൗതുക പംക്തി: വാക്കും വാക്കും. കുഞ്ഞപ്പ പട്ടാന്നൂരിന്റെ ആത്മകഥാപരമായ കുറിപ്പുകൾ. ആനുകാലിക സാഹിത്യത്തെ സൂക്ഷ്മ വിശകലനം ചെയ്യുന്ന പ്രശസ്ത സാഹിത്യ നിരൂപകൻ എം.കെ. ഹരികുമാറിന്റെ സാഹിത്യ വിമർശ പംക്തി: അനുധാവനം. വിനോദ് ഇളകൊള്ളൂർ എഴുതുന്ന സാഹിത്യ ആക്ഷേപഹാസ്യ പംക്തി: എഴുതാപ്പുറങ്ങൾ. മറ്റ് സ്ഥിരം പംക്തികളും.

Recente nummers

Gerelateerde titels

Populaire categorieën