Poging GOUD - Vrij

Chandrika Weekly - 2025 April 10

filled-star
Chandrika Weekly

Chandrika Weekly Description:

A weekly magazine containing novels, stories, poems and articles on sociopolitical, art, culture

In dit nummer

എഴുത്തുകാരനും പത്രാധിപരും സാംസ്‌കാരിക വിമര്‍ശകനുമായി ലബ്ധപ്രതിഷ്ഠ നേടിയ ഇ.വി ശ്രീധരന്‍ യൗവനകാലത്തു തന്നെ ജന്മനാട്ടില്‍ നിന്ന് ചെന്നൈയിലേക്കും തിരുവനന്തപുരത്തേക്കും ജീവിതം പറിച്ചുനട്ടയാളായിരുന്നു. എം ഗോവിന്ദന്റെ ശിഷ്യത്വം സ്വീകരിച്ച ക്ഷുഭിതനും നിഷേധിയുമായ ശ്രീധരന്‍ അവിവാഹിതനും ഏകാകിയുമായിരുന്നു. ജീവിതത്തിന്റെ സിംഹഭാഗവും അന്യനാടുകളില്‍ കഴിഞ്ഞ, ഈ എഴുത്തുകാരന്‍ 2020ല്‍ കോവി ഡിനെത്തുടര്‍ന്നാണ് ജന്മദേശമായ കോഴിക്കോട് ജില്ലയിലെ വടകര ചോമ്പാലയിലേക്ക് വിശ്രമജീവിതം നയിക്കാനെത്തുന്നത്. ബന്ധുത്വത്തില്‍ അവശേഷിക്കുന്ന ഏക സഹോദരിയായ സരോജിനിയുടെ മകള്‍ റസിയയുടെയും ഭര്‍ത്താവ് കുഞ്ഞിപ്പുരയില്‍ ഹരിദാസന്റെയും സ്‌നേഹപൂര്‍ണമായ സംരക്ഷണയിലും കരുതലിലുമായിരുന്നു മരണംവരെ ശ്രീധരന്‍ എന്ന ഒറ്റയാന്‍. എഴുത്തില്‍ നിന്നും സാംസ്‌കാരിക ഇടപാടുകളില്‍ നിന്നും പൂര്‍ണമായി പിന്‍വാങ്ങിയ ഉള്‍വലിയല്‍ പ്രകൃതമായിരുന്നു അവസാന കാലത്ത്. കോവിഡാനന്തര കാലയളവില്‍ പല ഘട്ടങ്ങളിലായി വീട്ടിലിരുന്ന് പങ്കുവെച്ച സംഭാഷണളുടെ ഒരു ഭാഗം മാത്രം ഇ.വി ശ്രീധരന് ആദരാഞ്ജലി അര്‍പ്പിച്ച് ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നു.

Recente nummers

Speciale uitgaven

  • Onappathippu 2023

    Onappathippu 2023

Gerelateerde titels

Populaire categorieën